കുടുംബത്തിന്റെ മാനം പോയി, പണം പോയി, പല പ്രൊജക്ടുകളും നഷ്ടമായി, പൊട്ടിത്തെറിച്ച് ശില്പ ഷെട്ടി
മുംബൈ: പോണ് വീഡിയോ കേസില്‍ തെളിവെടുപ്പിനായി നടി ശില്‍പ്പ ഷെട്ടിയുടെ വീട്ടില്‍ എത്തിച്ചപ്പോള്‍ നാടകീയ നിമിഷങ്ങള്‍. ഭര്‍ത്താവിനോട് ശില്‍പ്പ തട്ടിക്കയറി. അറസ്റ്റിന് ശേഷം ആദ്യമായിട്ടാണ് രാജ് കുന്ദ്രയെ ശില്‍പ്പ ഷെട്ടിയുടെ വീട്ടിലെത്തിക്കുന്നത്. ഈ സമയത്താണ് നടി പൊട്ടിത്തെറിച്ചത്. നമുക്ക് എല്ലാമുണ്ടായിരുന്നു. ഇങ്ങനൊരു കാര്യം ചെയ്യേണ്ട എന്ത് ആവശ്യമായിരുന്നു നമുക്കുണ്ടായിരുന്നതെന്നാണ് നടി രാജ് കുന്ദ്രയോട് ചോദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് രാജ് കുന്ദ്രയുമായി പോലീസ് വീട്ടിലെത്തിയപ്പോഴായിരുന്നു നടിയുടെ ചോദ്യങ്ങള്‍ വന്നത്.

ശില്പാ ഷെട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഭര്‍ത്താവിനെ പോലീസ് കൊണ്ടുവരുന്നത് കണ്ട് നടി പൊട്ടിക്കരഞ്ഞുവെന്ന് പോലീസ് പറയുന്നു. തന്റെ കുടുംബത്തിന്റെ മാനം പോയെന്നും പേരുദോഷം വന്നുവെന്നും നടി വിളിച്ചുപറയുന്നുണ്ട്. ഇവരുടെ പല ബ്രാന്‍ഡുകള്‍ ഇല്ലാതായി. ശില്‍പ്പ ഷെട്ടിയെ വെച്ച് ചെയ്യാനിരുന്ന പല സിനിമ പ്രൊജക്ടുകളും നടിക്ക് നഷ്ടമായി. ബോളിവുഡിലെ പല ബ്രാന്ഡിന്റെയും മുഖമായിരുന്ന ശില്പ ഷെട്ടിക്ക് അതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടവും ഉണ്ടായെന്ന് നടി വെളിപ്പെടുത്തി.
രാജ് കുന്ദ്രയുടെ വിയാന്‍ ഇന്ഡസ്ട്രീസില് നിന്ന് ശില്പ ഷെട്ടി എന്തിനാണ് രാജിവെച്ചതെന്നാണ് പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളുടെ രേഖയും പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കേസില്‍ ശില്‍പ്പ ഷെട്ടിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രണ്ട് തവണയാണ് നടിയെ ചോദ്യം ചെയ്തിരിക്കുന്നത്. ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ വെച്ചും, മറ്റൊന്ന് വീട്ടില്‍ വെച്ചുമായിരുന്നു ചോദ്യം ചെയ്യല്‍.
Recommended Video
അതേസമയം നടിക്ക് രാജ് കുന്ദ്രയുടെ പോണ് വീഡിയോ നിര്‍മാണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസുമായി ശില്‍പ്പയെ ബന്ധപ്പെടുത്തുന്ന രേഖകളോ സാമ്പത്തിക ഇടപാടുകളോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഒരു സാക്ഷി മൊഴി പോലും അവര്‍ക്കെതിരെ വന്നിട്ടില്ല. അന്വേഷണവുമായി രാജ് കുന്ദ്ര സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. ബോംബെ ഹൈക്കോടതിയില്‍ അറസ്റ്റിനെ രാജ് കുന്ദ്രയെ ചോദ്യം ചെയ്തിരുന്നു. രാജ് കുന്ദ്രയെ 14 ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications