കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ശില്‍പ ഷിന്‍റേ കോണ്‍ഗ്രസില്‍ ചേര്‍ന്നു! മഹാരാഷ്ട്രയില്‍ സെലിബ്രിറ്റിയെ ഇറക്കാന്‍ കോണ്‍ഗ്രസ്?

  • By
Google Oneindia Malayalam News

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ ഇറക്കി പ്രതിപക്ഷ പാര്‍ട്ടികളെ പൂട്ടിക്കെട്ടുകയെന്ന അജണ്ട ബിജെപിയാണ് വ്യാപകമായി പ്രയോഗിച്ചത്.വോട്ടുകള്‍ തൂത്തുവാരാന്‍ സെലിബ്രിറ്റികളിലൂടെ സാധിക്കുമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സാക്ഷാല്‍ മോദി തന്നെയായിരുന്നു.

എന്നാല്‍ ഇത്തവണ മറുതന്ത്രം പയറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു സെലിബ്രിറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായ ശില്‍പ്പ ഷിന്‍റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

 സെലിബ്രിറ്റികള്‍

സെലിബ്രിറ്റികള്‍

തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സെലിബ്രിറ്റികളെ ഇറക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്. മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കഉകയും ചെയ്തെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടെ ബിജെപിക്ക് ഒരുപടി കടന്ന് എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്.

 ശില്‍പ ഷിന്‍റേ

ശില്‍പ ഷിന്‍റേ

സെലിബ്രിറ്റി താരമായ ബിഗ് ബോസ് മത്സരാര്‍ത്ഥി ശില്‍പ ഷിന്‍റെയെ കോണ്‍ഗ്രസില്‍ എത്തിച്ചിരിക്കുകയാണ് പാര്‍ട്ടി.ഹിന്ദിയിലെ പ്രമുഖ സീരിയലിലെ നടി കൂടിയാണ് ശില്‍പ.ചൊവ്വാഴ്ചയാണ് അവര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്.

 പാര്‍ട്ടിയില്‍ ചേര്‍ന്നു

പാര്‍ട്ടിയില്‍ ചേര്‍ന്നു

മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചയ് നിരുപത്തിന്‍റെ സാന്നിധ്യത്തിലാണ് നടി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 42 കാരിയായ നടി 99ലാണ് ടെലിവിഷന്‍ രംഗത്തെത്തിയത്.ഹൈക്കോടതി ജഡ്ജിയായിരുന്നു സത്യദേവ് ഷിന്‍റേയുടെ മകളാണ് ശില്‍പ.

 പ്രമുഖ സീരിയല്‍ താരം

പ്രമുഖ സീരിയല്‍ താരം

ഹിന്ദിയിലെ പ്രമുഖ സീരിയലായ ബാബിയിലൂടെയാണ് അറിയപ്പെടുന്ന താരമായി ശില്‍പ വളര്‍ന്നത്.
എന്നാല്‍ കരാര്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശില്‍പ ഷോയില്‍ നിന്ന് വിട്ട് നിന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശില്‍പയുടെ പിന്‍മാറ്റം.

 വിവാദം

വിവാദം

എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 2017 ല്‍ ബിഗ് ബോസ് ഹിന്ദിയുടെ ഭാഗമായിരുന്നു ശില്‍പ. മത്സരത്തില്‍ ശില്‍പയായിരുന്നു വിജയി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശില്‍പ മത്സരിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

 പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2014 ലോക്സഭാ തിരഞ്ഞടെുപ്പിൽ ബിജെപി മിന്നും വിജയം നേടിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുള്ള സംസ്ഥാനത്ത് 22 സീറ്റുകളും ബിജെപി നേടി.18 സീറ്റുകൾ സഖ്യകക്ഷിയായ ശിവസേനയും സ്വന്തമാക്കി. ശിവസേനയും ബിജെപിയും തമ്മിലുള്ള അകൽച്ച കോൺഗ്രസിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

 നിര്‍ണായകം

നിര്‍ണായകം

ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ് മഹാരാഷ്ട്ര എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാത്തെ പ്രധാന സഖ്യകക്ഷിയായ ശിവസേന ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.യുപി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനമെന്നതാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ പ്രാധാന്യം.48 ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുളളത്.

 എന്‍സിപി-കോണ്‍ഗ്രസ്

എന്‍സിപി-കോണ്‍ഗ്രസ്

എന്‍ഡിഎയില്‍ ശിവസേനയെന്ന സഖ്യകക്ഷി ഉടക്കി പുറത്ത് നില്‍ക്കുമ്പോള്‍ സംസ്ഥാനത്ത് തങ്ങളുടെ പഴയ സഖ്യത്തെ ഒപ്പം ചേര്‍ത്തിരിക്കുകയാണ് കോണ്‍ഗ്രസ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്

 സഖ്യത്തിന് ഗുണം ചെയ്യും

സഖ്യത്തിന് ഗുണം ചെയ്യും

ആകെയുള്ള 48 സീറ്റില്‍ 45 ലും എന്‍സിപിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് പാര്‍ട്ടി കണക്കാക്കുന്നുണ്ട്. അതുകൂടാതെ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുന്നത് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ഗുണമാകുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.

 മറ്റ് പാര്‍ട്ടികള്‍

മറ്റ് പാര്‍ട്ടികള്‍

അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കറിന്റെ പാർട്ടിയായ ഭാരിപ ബഹുജൻ മഹാസംഘ്, എൻഡിഎയുടെ ഭാഗമായിരുന്ന സ്വാഭിമാനി ഷേത്കാരി സംഘാതൻ, ബഹുജൻ വികാസ് അഘടി, സിപിഎം, ബഹുജൻ സജമാജ് വാദി പാർട്ടി തുടങ്ങിയവരെ വിശാല സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്.

English summary
Shilpa Shinde of Bhabiji Ghar Par Hain joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X