ഷിംല മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്, ബിജെപിക്ക് തിരിച്ചടി
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഫലം വെളിവായ 20 സീറ്റില്‍ 14 ഇടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. അഞ്ചിടത്ത് ബി ജെ പിയും ഒരിടത്ത് സി പി എമ്മും ആണ് വിജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
59 ശതമാനം പോളിംഗ് ആണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തോളം നീണ്ട കാലതാമസത്തിന് ശേഷമാണ് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഭരണസമിതിയുടെ അഞ്ച് വര്‍ഷത്തെ കാലാവധി 2022 ജൂണില്‍ അവസാനിച്ചിരുന്നു. എന്നാല്‍ വാര്‍ഡ് നിര്‍ണ്ണയത്തെ ചോദ്യം ചെയ്ത് കോടതിയലക്ഷ്യക്കേസുകള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് നടത്താനായില്ല.

കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. ബി ജെ പിയാണ് അവസാനം ഭരിച്ചിരുന്നത്. അതിനാല്‍ ഭരണം നഷ്ടമാകുന്നത് ബി ജെ പിയെ സംബന്ധിച്ച് സംസ്ഥാനത്തെ തുടര്‍ തിരിച്ചടിയായി കണക്കാക്കും. എന്നാല്‍ 2022 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ കോണ്‍ഗ്രസിന് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ജയിക്കാനായാല്‍ നേട്ടമാകും.
വിജയിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ വിധിയെഴുതിയത് എന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാം. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് മുതല്‍ക്കൂട്ടാവുകയും ചെയ്യും. മറുവശത്ത്, 2017 മുതല്‍ 2022 വരെ ഭരിച്ചിരുന്ന ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ഭ ഭരിച്ച ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ വലിയ പ്രതിസന്ധി സംസ്ഥാന നേതൃത്വത്തിനുണ്ടാകും.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
34 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 സീറ്റ് നേടിയാല്‍ കേവല ഭൂരിപക്ഷം ലഭിക്കും. ഭാരതി വാര്‍ഡില്‍ മത്സരിച്ച ബി ജെ പിയുടെ മീന ചൗഹാന്‍ 382 വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്. റുള്‍ഡു ഭട്ടയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി സരോജ് താക്കൂര്‍ 27 വോട്ടിന് ജയിച്ചു. ഫാഗ്ലി, കൃഷ്ണനഗര്‍, അപ്പര്‍ ധല്ലി എന്നിവിടങ്ങളിലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചിരിക്കുന്നത്.
ബോയിലാഗഞ്ച് വാര്‍ഡിലെ ഫലം ബിജെപി തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. സമ്മര്‍ഹില്‍ വാര്‍ഡിലാണ് സി പി എം സ്ഥാനാര്‍ത്ഥി വീരേന്ദ്ര താക്കൂര്‍ വിജയിച്ചിരിക്കുന്നത്. കൈതു, അന്നാഡലെ, ടോട്ടു, മജിയാത്, കച്ചി ഗതി, തുതി കണ്ടി, നഭ, രാം ബസാര്‍, ലോവര്‍ ബസാര്‍, ജഖു, ബെന്മോര്‍, എഞ്ചിന്‍ ഗര്‍, സഞ്ചൗലി ചൗക്ക് ലോവര്‍ ദാലി എന്നിവിടങ്ങളില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത്.












Click it and Unblock the Notifications