Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷർജീൽ ഇമാം: അമിത് ഷായുടെ പ്രസ്താവന കയ്യടിച്ച് പാസാക്കി സാമ്ന, എന്തുകൊണ്ട് ഇത്തരത്തിൽ സംസാരിക്കുന്നു?

ഷർജീൽ ഇമാം: അമിത് ഷായുടെ പ്രസ്താവന കയ്യടിച്ച് പാസാക്കി സാമ്ന, എന്തുകൊണ്ട് ഇത്തരത്തിലുള്ള സംസാരിക്കുന്നവെന്ന്!!

ദില്ലി: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെഎൻയു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്ക് ശിവസേനയുടെ പിന്തുണ. ശിവസേന മുഖ്യപത്രമായ സാംനയാണ് ഷർജീൽ ഇമാമിന്റെ പ്രസ്താവനകൾ കനയ്യാ കുമറിനെക്കാൾ അപകടകാരിയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ചത്. ഈ പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്നും രാജ്യത്തിന് ആപത്താകുന്ന ഉപദ്രവകാരികളെ ഇല്ലാതാക്കണമെന്നും സാമ്ന മുഖപ്രസംഗത്തിൽ കുറിക്കുന്നു.

ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ല: ജാമിയ അക്രമിയുടെ അക്കൌണ്ട് നീക്കി
ഷർജീൽ ഇമാമിനെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളോട് ഞങ്ങൾ യോജിക്കുന്നു. വിഭജിക്കാനുള്ള വാക്കുകൾ കനയ്യകുമാറിനെക്കാൾ അപകടകാരിയാണെന്നും മുഖ്യപ്രസംഗത്തിൽ പറയുന്നു.

sharjeel-imam-

ജന്മനാടായ ബിഹാറിലെ ജഹനാബാദിൽ നിന്നാണ് ബുധനാഴ്ച ദില്ലി പോലീസ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുകയായിരുന്നു. ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, ദില്ലി, മണിപ്പൂർ, എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇമാമിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. ജനുവരി 16ന് അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് നടപടി.

ഇമാമിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയത്തിൽ സന്തോഷത്തോടെ തുടരാൻ അനുവദിക്കരുതെന്നും സാമ്ന പറയുന്നു. രാജ്യത്തിന് ആപത്താകുന്ന ഉപദ്രവകാരികളെ ഇല്ലാതാക്കണമെന്നും ശിവസേന മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ കഷ്ണങ്ങളായി വിഭജിക്കണമെന്ന് എന്തുകൊണ്ടാണ് വിദ്യാഭ്യാസമുള്ള യുവാവ് തുടർച്ചയായി പറയുന്നതെന്ന് കണ്ടെത്തണം. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഭാഷ സംസാരിക്കുന്നതെന്ന് കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങളും സാമ്ന മുന്നോട്ടുവെക്കുന്നു. ഐഐടിയുടെ ബി സ്കൂളിൽ നിന്ന് ബിരുദം നേടിയ ജെഎൻയൂവിൽ പിഎച്ച്ഡി ചെയ്യുന്ന ഇമാമിന്റെ മനസ്സിൽ ഇത്തരത്തിലുള്ള വിഷം കുത്തിവെക്കുന്നത് ആരാണ്?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+