ഫട്നാവിസ് ഉടൻ രാജി വെക്കണമെന്ന് ശിവസേന, 30 മിനുറ്റ് മതി ഭൂരിപക്ഷം തെളിയിക്കാനെന്ന് സഞ്ജയ് റാവുത്ത്!
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന. ഫട്‌നാവിസ് സര്‍ക്കാരിന് പിന്തുണ ഇല്ലെന്നും ന്യൂനപക്ഷ സര്‍ക്കാരാണ് ദേവേന്ദ്ര ഫട്‌നാവിസ് നയിക്കുന്നതെന്നും അതിനാല്‍ ഉടന്‍ രാജി സമര്‍പ്പിക്കണം എന്നുമാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
''തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുളള അംഗങ്ങളുടെ പിന്തുണയുണ്ട്. 165 എംഎല്‍എമാരാണ് തങ്ങള്‍ക്കൊപ്പമുളളത്. ഏത് വഴിക്കും ഇപ്പോള്‍ തന്നെ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും''. ഗവര്‍ണര്‍ക്ക് മുന്നില്‍ എംഎല്‍എമാരെ നിരത്തി തലയെണ്ണിയോ, സഭയില്‍ വിശ്വാസ വോട്ടെടുപ്പിലൂടെയോ രഹസ്യ ബാലറ്റിലൂടെയോ ശബ്ദ വോട്ടിലൂടെയോ ഭൂരിപക്ഷം തെളിയിക്കാമെന്ന് ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചു.

ബിജെപി ന്യൂനപക്ഷമാണെന്നും അത് സഭയില്‍ തെളിയിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ തങ്ങള്‍ക്കൊപ്പമുളള എംഎല്‍എമാരെ ബിജെപി പൊതുജന മധ്യത്തില്‍ എത്തിക്കട്ടെ എന്നും ഷിന്‍ഡെ വെല്ലുവിളിച്ചു. 30 മണിക്കൂറുകളാണ് തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനായി ലഭിച്ചിരിക്കുന്നത് എന്നാല്‍ 30 മിനുറ്റ് പോലും അതിന് വേണ്ട എന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു.
सत्य परेशान हो सकता है..
— Sanjay Raut (@rautsanjay61) November 26, 2019
पराजित नही हो सकता...
जय हिंद!!
സത്യമേവ ജയതേ എന്നാണ് സുപ്രീം കോടതി വിധിക്ക് പിന്നാലെ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തത്. സത്യം ചിലപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നതാവാമെന്നും എന്നാണ് സത്യത്തെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നും ശിവസേന നേതാവ് ട്വിറ്ററില്‍ കുറിച്ചു. നാളെ വൈകിട്ട് 5 മണിക്ക് മുന്‍പ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താനും വിശ്വാസ വോട്ട് തേടാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.












Click it and Unblock the Notifications