'ബിജെപിയുടെ രാമഭക്തി വ്യാജം'
മുംബൈ: വിവാദ പ്രസ്താവന നടത്തുന്ന ബി.ജെ.പി എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ശിവസേന ബിജെപിയുടെ രാമസ്‌നേഹം കപടമാണെന്ന് ആരോപിച്ച് വീണ്ടും രംഗത്തെത്തി. ഉത്തര്‍പ്രദേശിയില്‍ ബിജെപി നടത്തിവരുന്ന രാമഭക്തി കപടമാണെന്നും ആയതിനാല്‍ 2017ല്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും ശിവസേന തനിച്ച് മത്സരിക്കുമെന്നും ഉത്തര്‍പ്രദേശിലെ ശിവസേന മേധാവി അനില്‍ സിംഗ് പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നായിരുന്നു ബിജെപി അനുയായികള്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ അതിനായി അവര്‍ ഇതുവരെ ഒരു കാര്യവും ചെയ്തിട്ടില്ല. രാമന്റെ പേരില്‍ വോട്ടു പിടിക്കുകമാത്രമാണ് അവരുടെ ലക്ഷ്യം. അവരെ സൂക്ഷിക്കണമെന്നും കാണ്‍പൂരിലെ കിദ്‌വായി നഗറില്‍ പാര്‍ട്ടി പരിപാടിയില്‍ അനില്‍ സിംഗ് പറഞ്ഞു.

ശിവസേന ഉത്തര്‍ പ്രദേശില്‍ മത്സരിക്കുക രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം നല്‍കിത്തന്നെയായിരിക്കും. ഹിന്ദുത്വ അജണ്ടയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തെ വിമര്‍ശിക്കാനും സിംഗ് മടിച്ചില്ല. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയല്ല ശാക്തീകരിക്കേണ്ടത്, കുട്ടികളുടെ എണ്ണം കുറച്ച് വന്ധ്യംകരിച്ചാല്‍ ശാക്തീകരണം തനിയെ വന്നുകൊള്ളുമെന്ന് സിംഗ് പരിഹസിച്ചു.
പടിഞ്ഞാറന്‍ യു.പിയിലെ 14 ജില്ലകളില്‍ ഹിന്ദു വിഭാഗം ന്യൂനപക്ഷമായിമാറിയത് മുസ്ലീം പ്രീണനനയം മൂലമാണ്. ഇത്തരം നയങ്ങളിലൂടെ സമാജ്‌വാദി പാര്‍ട്ടിനമസ് വാദി പാര്‍ട്ടിയായി മാറിയെന്ന് സിംഗ് പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സഖ്യത്തോടൊപ്പമാണെങ്കിലും അടുത്തിടെ കടുത്ത വിമര്‍ശനമാണ് അവര്‍ ബിജെപിക്കെതിരെ അഴിച്ചുവിടുന്നത്.












Click it and Unblock the Notifications