കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ബാനര്‍ജിക്ക് ശിവസേനയുടെ പിന്തുണ; ബംഗാളില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കും

Google Oneindia Malayalam News

മുംബൈ: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മല്‍സരിക്കില്ല. പകരം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കും. മമതയാണ് ബംഗാളിന്റെ യഥാര്‍ഥ കടുവ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി പറഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശിവസേന മല്‍സരിക്കുന്നുണ്ടോ എന്നാണ് പലരുടെയും ചോദ്യം. ഇല്ല. പകരം മമതയെ പിന്തുണയ്ക്കും. എല്ലാ ശക്തികളും ചേര്‍ന്ന് ബംഗാളില്‍ മമതക്കെതിരെ നീങ്ങുകയാണ്. മണി, മസില്‍, മീഡിയ... എന്നീ മൂന്ന് ശക്തികളും മമതക്കെതിരാണ്. ഈ സാഹചര്യത്തില്‍ മമതയ്‌ക്കൊപ്പം നില്‍ക്കാനാണ് തങ്ങളുടെ തീരുമാനം. ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

p

ബിഹാറില്‍ ശിവസേന മല്‍സരിച്ചിരുന്നു. തൊട്ടുപിന്നാലെ വരുന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശിവസേന മല്‍സരിക്കുന്നില്ല എന്നത് അവരുടെ ബിജെപി വിരുദ്ധ നീക്കത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. ബംഗാളില്‍ തങ്ങള്‍ക്ക് ഒട്ടേറെ പ്രവര്‍ത്തകരുണ്ട്. 45 മണ്ഡലങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഇത്തവണ എല്ലാ പ്രവര്‍ത്തകരും മമതയെ പിന്തുണയ്ക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. നേരത്തെ ബിഹാറിലെ ആര്‍ജെഡിയും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരമാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കൊല്‍ക്കത്തിയിലെത്തി മമതയെ കണ്ടത്.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

ബിഹാറിലും ജാര്‍ഖണ്ഡിലും ആര്‍ജെഡിയുടെ സഖ്യകക്ഷികളാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ ബംഗാളില്‍ ഇവരെ ആര്‍ജെഡി പിന്തുണയ്ക്കില്ല. ബിജെപിയുടെ വരവ് തടയാന്‍ മമതയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് ആര്‍ജെഡിയുടെ നിലപാട്. ബംഗാളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എന്ന് മമതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തേജസ്വി യാദവ് പറഞ്ഞു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനംകോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനം

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മറ്റൊരു മുന്നണിയും മല്‍സര രംഗത്തുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മുന്നണി തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെയാണ് മല്‍സരിക്കുന്നത്. ഇതിന് പുറമെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി, അബ്ബാസ് സിദ്ദഖിയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി എന്നിവരെല്ലാം മല്‍സര രംഗത്തുണ്ട്. ബംഗാളില്‍ എട്ട് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട പോളിങ് ഈ മാസം 27നാണ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

English summary
Shiv Sena Supports Mamata Banerjee in West Bengal Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X