വിദ്വേഷ പ്രചരണങ്ങളുടെ പേരിൽ കേരളത്തിലടക്കം കേസ്; ആരാണ് രണ്ടാം മോദി മന്ത്രിസഭയിലെ പുതിയ അംഗം ശോഭ കരന്തലാജെ?
വിദ്വേഷ പ്രചരണങ്ങളുടെ പേരിൽ കേരളത്തിലടക്കം കേസ്; ആരാണ് രണ്ടാം മോദി മന്ത്രിസഭയിലെ പുതിയ അംഗം ശോഭ കരന്തലാജെ?
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടന പൂർത്തിയാകുമ്പോൾ പുതിയ മന്ത്രിമാരിലെ ശ്രദ്ധേയ പേരുകളിലൊന്നാണ് ശോഭ കരന്തലാജെയുടേത്. കർണാടകയിൽ നിന്നും കേന്ദ്ര കാബിനിറ്റിലേക്ക് എത്തുമ്പോൾ നിർമല സീതാരമന് ശേഷം മന്ത്രിസഭയിൽ ഏറെ സ്വാധീനമുള്ള വനിത നേതാവാകും ശോഭ. സംഘപരിവാർ സംഘടന പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ സജീവമായ ശോഭ കർണാടകയിലെ മൽനാടിൽ നിന്നുമാണ് ലോക്സഭയിലെത്തുന്നത്. നിലവിൽ കർണാടക ബിജെപി സംസ്ഥാന ഉപാദ്യക്ഷ കൂടിയാണ് ഇവർ.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ

രാഷ്ട്രീയത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പ്രിയപ്പെട്ട ശിഷ്യയായി അറിയപ്പെടുന്ന ശോഭ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം പാർട്ടി പരിപാടികളുടെ ചുക്കാൻ പിടിച്ചിരുന്ന നേതാവാണ്. കർണാടകയ്ക്ക് പുറത്ത് അയൽ സംസ്ഥാനങ്ങളിലും ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി നടത്തിയ നിരന്തര ശ്രമങ്ങളാണ് അവരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നത്.

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശോഭ കരന്തലാജെ വിജയിക്കുന്നത്. ഏകദേശം 3.49 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അവർക്ക് ലഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കർണാടകയിൽ നിന്നും ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ഒരു വനിതാ സ്ഥാനാർഥി ജയിച്ചട്ടില്ല. കർണാടക സർക്കാരിലും മന്ത്രിയായി പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അവർ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നത്.

സംഘപരിവാർ മുഖമാണ് എന്നും ശോഭ കരന്തലാജെയ്ക്ക്. എബിവിപിയിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയ അവർ പിന്നീട് ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രീയ സമിതിയിലൂടെ കരുത്താർജിച്ചു. പിന്നീട് ബിജെപിയിലും തന്റെ കഠിനാദ്ധ്വാനംകൊണ്ട് മികവ് തെളിയിച്ചു. ഇതിനായി വിദ്വേഷ പ്രചരണങ്ങളും വിഷം വമിക്കുന്ന വാക്കുകളും അവർ പലപ്പോഴും ഉപയോഗിച്ചുവെന്നതും യാഥാർത്ഥ്യം.

ഉഡുപ്പി-ചിക്കമംഗലൂരു എംപിയായിരിക്കുമ്പോൾ മുതലാണ് വിവാദങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങിയത്. സംസ്ഥാനത്ത് വർഗീയ ലഹളയുണ്ടാക്കാനടക്കം വ്യാജപ്രചരണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് തുടക്കം. 2017ൽ 'ജിഹാദികൾ' 14 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് തെറ്റായി ആരോപണത്തിന്റെ പേരിൽ രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുത പ്രചരിപ്പിച്ചതിന് അവർക്കെതിരെ കേസെടുത്തു.

അതേവർഷം ഡിസംബറിൽ വിജയാപുരയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കലാപത്തിന് കാരണമായ ആളുകളെ പ്രകോപിപ്പിച്ചതിനും സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിച്ചതിനും കിംവദന്തികൾ പ്രചരിപ്പിച്ചതിനും അവർക്കെതിരെ വീണ്ടും കേസെടുത്തു.

പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചതിന് മലപ്പുറത്തെ ഹിന്ദു കുടുംബങ്ങൾക്ക് വെള്ളം നൽകിയില്ലെന്ന് വ്യാജ ആരോപണത്തിന്റെ പേരിൽ കേരളത്തിലും അവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ക്രിസ്ത്യാനികൾ വാക്സിനുകൾക്ക് എതിരാണെന്ന് വ്യാജമായി ആരോപിച്ച് 2021 മെയ് മാസത്തിൽ മംഗളൂരുവിലെ പാണ്ഡേശ്വർ പോലീസും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2004ൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ അവർ 2008ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ യെദ്യൂരപ്പ മന്ത്രിസഭയിൽ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഊർജ്ജം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ് അങ്ങനെ ഒന്നിലധികം വകുപ്പുകൾ കൈകൈര്യം ചെയ്തിരുന്ന ശോഭ എന്നാൽ 2009ൽ രാജിവെച്ചൊഴിയുകയായിരുന്നു. യെദ്യൂരപ്പയ്ക്കൊപ്പം പുതിയ പാർട്ടി രൂപീകരിക്കുന്നതിൽ മുൻനിരയിൽ നിന്ന ശോഭ മടങ്ങി വരവിലും ഒപ്പമുണ്ടായിരുന്നു. ലോക്സഭയിൽ ഇത് അവരുടെ രണ്ടാം ടേമാണ്.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications