കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംആദ്മി എംഎല്‍എയ്ക്ക് നേരെ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഗുണ്ടാപകയെന്ന് പോലിസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
$hots Fired at AAP MLA Naresh Yadav's Convoy | Oneindia Malayalam

ദില്ലി: ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മഹറൗലി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നരേഷ് യാദവ് എംഎല്‍എയ്ക്ക് നേരെയാണ് വെടിവെയ്പ് ഉണ്ടായത്. എംഎല്‍എയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരിലൊരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആംആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. അക്രമത്തില്‍ മറ്റൊരാള്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

വിജയത്തിന് പിന്നാലെ

വിജയത്തിന് പിന്നാലെ

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് നരേഷ് യാദവ് എംഎല്‍എയ്ക്ക് നേരെ വെടിവെയ്പ്പുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം.

വെടിയുണ്ടകള്‍ കണ്ടെടുത്തു

വെടിയുണ്ടകള്‍ കണ്ടെടുത്തു

നരേഷ് യാദവിനും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരേയും തുടര്‍ച്ചയായ വെടിവെയ്പ്പുണ്ടായി. എംഎല്‍എയ്ക്ക് നേരേയുള്ള ലക്ഷ്യം പിഴച്ചെങ്കിലും രണ്ട് പ്രവര്‍ത്തകര്‍ക്ക് വെടിയേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു. സ്ഥലത്ത് നിന്നും 6 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു.

എഎന്‍ഐ

ട്വീറ്റ്

നിര്‍ഭാഗ്യകരം

നിര്‍ഭാഗ്യകരം

തനിക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമം തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു നരേഷ് യാദവിന്‍റെ പ്രതികരണം. ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ല. ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ വളരെ പെട്ടെന്നാണ് വെടിവെപ്പുണ്ടായത്. തങ്ങള്‍ക്ക് നേരെ നാല് റൗണ്ടുകള്‍ വെടിവെച്ചുവെന്നും അദ്ദേഹം പറയുന്നു.

പോലീസിന് സാധിക്കും

പോലീസിന് സാധിക്കും

ഞാന്‍ ഉണ്ടായിരുന്നു വാഹനം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ ആക്രമിയെ തിരിച്ചറിയാന്‍ പോലീസിന് സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വെല്ലുവിളികളെ മറികടന്ന് രാജ്യതലസ്ഥാനത്ത് തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി എംഎല്‍എക്ക് നേരെ ആക്രമണം ഉണ്ടായത്.

1861 വോട്ടിന്

1861 വോട്ടിന്

തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തേയും അദ്ദേഹം കുറ്റപ്പെടുത്തി. ദില്ലിയില്‍ മികച്ച രീതിയില്‍ ക്രമസമാധാനം പുലര്‍ത്താന്‍ പോലീസിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്നത് ആംആദ്മിയാണെങ്കിലും സംസ്ഥാനത്തെ പോലീസിന്‍റെ അധികാരം കേന്ദ്രത്തിനാണ്. മഹറൗലി മണ്ഡലത്തില്‍ നിന്നും ബിജെപിയിലെ കുസും ഖത്രിയെ 1861 വോട്ടുകള്‍ പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.

അന്വേഷ​ണം ആരംഭിച്ചു

അന്വേഷ​ണം ആരംഭിച്ചു

സംഭവത്തില്‍ പോലീസ് അന്വേഷ​ണം ആരംഭിച്ചിട്ടുണ്ട്. എംഎല്‍എയ്ക്ക് നേരെ ആക്രമണമുണ്ടായതിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ദില്ലി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട അശോക് മന്നുമായി ബന്ധപ്പെട്ട ഗുണ്ടാപകയാണ് അക്രമത്തിന്‍റെ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഗുണ്ടാപകയെന്ന്

ഗുണ്ടാപകയെന്ന്

ആംആദ്മി പ്രവര്‍ത്തകനായ അശോക് മന്ന നേരത്തെ ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയതായി ആരോപണമുണ്ടായിരുനെന്നും പോലീസ് പറയുന്നു. ഇതുള്‍പ്പടെ എല്ലാ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ അശോക് മന്നയ്ക്ക് നേരെയല്ല, നരേഷ് യാദവ് എംഎല്‍എയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് ആംആദ്മി പാര്‍ട്ടി വ്യത്തങ്ങള്‍ പറയുന്നത്.

ആംആദ്മി പാര്‍ട്ടി

ട്വീറ്റ്

 11 മുഖ്യമന്ത്രിമാര്‍, 270 എംപിമാര്‍, 60 കേന്ദ്രമന്ത്രിമാര്‍, മോദിയും ഷായും; കിട്ടിയത് 8 സീറ്റ് 11 മുഖ്യമന്ത്രിമാര്‍, 270 എംപിമാര്‍, 60 കേന്ദ്രമന്ത്രിമാര്‍, മോദിയും ഷായും; കിട്ടിയത് 8 സീറ്റ്

 ദില്ലിയില്‍ ബിജെപിയുടെ കനത്ത പരാജയത്തിനുള്ള 5 കാരണങ്ങള്‍ ഇവയാണ് ദില്ലിയില്‍ ബിജെപിയുടെ കനത്ത പരാജയത്തിനുള്ള 5 കാരണങ്ങള്‍ ഇവയാണ്

English summary
shots fired at naresh yadav mla'S convoy; aap volunteer killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X