കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിയുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം; നിര്‍ദേശവുമായി സുപ്രീം കോടതി

ജനുവരി 29ന് ഇവര്‍ നടത്തിയ പരിപാടിയില്‍ കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചു

Google Oneindia Malayalam News
supreme court

ദില്ലി: സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിക്ക് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അതിന് നിബന്ധനകള്‍ വെക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന പരിപാടിയെ കുറിച്ചാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്.

പരിപാടിയില്‍ ആരും വിദ്വേഷ പ്രസംഗം നടത്തില്ലെന്ന നിബന്ധനയിലായിരിക്കണം പരിപാടിക്ക് അനുമതി നല്‍കേണ്ടത്. നിയമവിരുദ്ധമായതോ, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ രീതിയില്‍ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും നിബന്ധനയില്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മുന്‍കരുതല്‍ ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു.

supreme court

സകാല്‍ ഹിന്ദു സമാജിന്റെ പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിദ്വേഷ പ്രസംഗം ആരും നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

സംസ്ഥാന സര്‍ക്കാരിന് പരിപാടി നടത്തുന്ന കാര്യത്തില്‍ നിബന്ധന വെക്കണമെന്ന നിര്‍ദേശം കൂടി സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ജെബി പാര്‍ദിവാല എന്നിവര്‍ക്ക് മുമ്പാകെ ഈ വിഷയം പരിഗണനയ്ക്ക് വന്നിരുന്നു. സകാല്‍ ഹിന്ദു സമാജിന്റെ പരിപാടിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

മുംബൈയില്‍ ജനുവരി 29ന് ഇവര്‍ നടത്തിയ പരിപാടിയില്‍ കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചു. ഈ പരിപാടിക്ക് അനുമതി നല്‍കിയാല്‍ അത് വീണ്ടും വിദ്വേഷ പ്രസംഗത്തിന് വഴിയൊരുക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

പരാതിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഹാജരായത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സംഘാടകരെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഉപയോഗിക്കണമെന്ന് സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തര്‍ ഈ ഹര്‍ജിയെ എതിര്‍ത്തു.

ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!

അതേസമയം വിദ്വേഷ പ്രസംഗമുണ്ടായാല്‍ ആ നിമിഷം സംഘാടകരെ അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. അതേസമയം പരിപാടിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന സിബലിന്റെ വാദങ്ങളെ കോടതി അംഗീകരിച്ചു. കോടതിക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരിപാടി നടക്കുന്ന സ്റ്റേഷന്‍ പരിധിയിലെ ഇന്‍സ്‌പെക്ടര്‍ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളിലെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ശേഖരിക്കാനും സോളിസിറ്റര്‍ ജനറലിനോട് കോടതി ആവശ്യപ്പെട്ടു.

English summary
should videograph the event, supreme court on sakal hindu samaj function banning plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X