• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് തലവേദനയായി 'സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷം';ലക്ഷ്യം ശക്തിപ്രകടനം

Google Oneindia Malayalam News

ബെംഗളൂരു; കർണാടകത്തിൽ കോൺഗ്രസിന് തലവേദനയായി സിദ്ധരാമയ്യയുടെ 'പിറന്നാൾ ആഘോഷം'. സിദ്ധരാമയ്യയുടെ 75-ാം ജന്മദിനം പ്രമാണിച്ച് ആഗസ്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ അനുയായികൾ. എന്നാൽ ഇത് പാർട്ടിയിൽ പുതിയ തർക്കങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ലാലേട്ടാ ഇപ്പോ ശരിയാക്കി തരാം';ആര്യ ഈസ് എക്സ്പ്രഷൻ ക്വീൻ..വൈറൽ ചിത്രങ്ങൾ

തലവേദനയായി സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷം

ദേവനഗരയിൽ മാത്രം സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനോട് കോൺഗ്രസിലെ മറ്റ് നേതാക്കൾക്ക് എതിർപ്പില്ല. എന്നാൽ മുഖ്യമന്ത്രിയായിരുന്ന കാലത്തെ സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി സപ്തംബർ മൂന്ന് ഒരു മാസത്തോളം നീളുന്ന പിറന്നാൾ ആഘോഷ പരിപാടികൾക്കാണ് അദ്ദേഹത്തിന്റെ അനുയായികൾ തയ്യാറെടുക്കുന്നത്.തിരഞ്ഞെടുപ്പിന് മുൻപ് സിദ്ധരാമയ്യയുടെ ശക്തി പ്രകടനമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്.

തർക്കങ്ങൾ പരിഹരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസ്

2014 ൽ ആദ്യമായി സിദ്ധരാമയ്യയെ ഭരണത്തിലെത്തിച്ച 'അഹിന്ദ തന്ത്രം' (പിന്നാക്ക, മുസ്ലീം ദളിത് വിഭാഗങ്ങൾ) പയറ്റി വോട്ടുകൾ സമാഹരിക്കാനാണ് സിദ്ധരാമയ്യ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ഇവർ പറയുന്നു. അതുകൊണ്ട് തന്നെ പിറന്നാൾ ആഘോഷം പാർട്ടിയിൽ കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുമെന്നും നേതാക്കൾ പറയുന്നു.അതേസമയം ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ഉന്നത നേതൃത്വം. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്നത്.ഇരു നേതാക്കളും തമ്മിലുള്ള തർക്കം മൂത്തതോടെയാണ് സംസ്ഥാന പുനസംഘടന പോലും ദേശീയ നേതൃത്വം പൂർത്തിയാക്കാത്തത്.

തിരിച്ചടിക്ക് കാരണമായേക്കുമെന്ന്

ഇരുവരും തമ്മിലുള്ള തർക്കം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭരണ മോഹം തല്ലിക്കെടുത്തിയേക്കുമെന്നുള്ള ആഭ്യന്തര സർവ്വേ റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെ ഇരു നേതാക്കളേയും ദില്ലിയിൽ വിളിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചിരുന്നു. എന്നാൽ ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിദ്ധരാമയ്യ തനിച്ച് മാധ്യമങ്ങളെ കണ്ടത് വീണ്ടും കല്ലുകടിയായി. താനാണ് പാർട്ടിയിലെ മുതിർന്ന നേതാവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വരുത്തി തീർക്കാനുള്ള ശ്രമമമാണ് അദ്ദേഹം നടത്തിയതെന്നായിരുന്നു ഡികെ പക്ഷത്തിന്റെ ആരോപണം.

വാർത്തകളെ തള്ളി സിദ്ധരാമയ്യ

അതിനിടെ പിറന്നാൾ ആഘോഷത്തിലൂടെ തന്റെ ശക്തിപ്രകടനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന വാർത്തകൾ തള്ളി സിദ്ധരാമയ്യ രംഗത്തെത്തി. പിറന്നാൾ ആഘോഷങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല. തന്റെ അനുയായികളാണ് പിറന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്. തന്റെ 75ാം പിറന്നാൾ ആഘോഷിക്കണമെന്നാണ് അവരുടെ ആഗ്രഹം.ഞാൻ പങ്കെടുക്കും.അതൊരിക്കലും വലിയ ആഘോഷമോ ശക്തിപ്രകടനോ ആയിരിക്കില്ല. ആർക്കെതിരെയാണ് ഞാൻ ശക്തിപ്രകടനം നടത്തേണ്ടത്?, സിദ്ധരാമയ്യ ചോദിച്ചു.

 യാതൊരു രാഷ്ട്രീയവുമില്ലെന്ന്

നേരത്തേ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയായ യെദിയൂരപ്പയും തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നുവെന്നും സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു .'ഞാൻ രാഹുൽ ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രൺദീപ് സിംഗ് സുർജേവാല, കെ സി വേണുഗോപാൽ കൂടാതെ മറ്റ് സംസ്ഛാന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. എല്ലാവരേയും താൻ പരിപാടിയിലേക്ക് ക്ഷണിക്കുകയാണ്. ഇതിൽ യാതൊരു രാഷ്ട്രീയവുമില്ല, സിദ്ധരാമയ്യ പറഞ്ഞു.

സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്സർവ്വേയിൽ മുന്നറിയിപ്പ്?;പല മുഖങ്ങളും തെറിക്കും..തിരഞ്ഞെടുപ്പിന് തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്

 അഹിന്ദ തന്ത്രം പയറ്റാനോ?

തന്റെ 'അഹിന്ദ' (ന്യൂനപക്ഷ സമുദായങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ദളിതർ) രാഷ്ട്രീയം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണോ പരിപാടിയെന്ന ചോദ്യത്തിന് സിദ്ധരാമയ്യയുടെ മറുപടി ഇങ്ങനെ-എന്റെ ജീവിതത്തിലുടനീളം സാമൂഹിക നീതിക്കും അഹിന്ദ സമൂഹങ്ങൾക്കും എല്ലാ സമുദായങ്ങളിലെയും ദരിദ്രർക്കും അനുകൂലമായാണ് ഞാൻ പ്രവർത്തിച്ചത്.അത് ഒരിക്കലും രാഷ്ട്രീയമല്ല,തന്റെ പ്രതിബദ്ധത മാത്രമാണ്, അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
  കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral
  English summary
  Siddaramaiah birthday bash; Another Head Ache For Karnataka Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X