Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡികെ ശിവകുമാറിന്‍റെ വളര്‍ച്ചയില്‍ അസൂയ, അറസ്റ്റിന് പിന്നില്‍ സിദ്ധരാമയ്യ, ഗുരുതര ആരോപണം

ബെംഗളൂരു: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാറിന്‍റെ അറസ്റ്റിന് പിന്നില്‍ സിദ്ധരാമയ്യ ആണോയെന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ഡികെയുടെ വളര്‍ച്ചയില്‍ സിദ്ധരാമയ്യയ്ക്ക് അസൂസയുണ്ടെന്നും കട്ടീല്‍ പറഞ്ഞു. ബഗല്‍ക്കോട്ടില്‍ സംസാരിക്കുകയായിരുന്നു കട്ടീല്‍.

dksid-

കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അതിശക്തനായി മാറുകയാണ് ഡികെ ശിവകുമാര്‍. ഇതില്‍ സിദ്ധരാമയ്യയ്ക്ക് അസൂയ ഉണ്ട്. ഇതാണ് അറസ്റ്റിന് പിന്നിലെന്ന് സംശയമുണ്ട്. ശിവകുമാറിനെ അറസ്റ്റ് ചെയ്തത് ലോകായുക്തയെ സംസ്ഥാന സര്‍ക്കാരോ അല്ല. 2017 ല്‍ ശിവകുമാറിന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുമ്പോള്‍ സംസ്ഥാനം ഭരിച്ചത് സിദ്ധരാമയ്യയാണ്. മുഖ്യമന്ത്രിക്ക് ആ പരിശോധന തടയാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ട് സിദ്ധരാമയ്യ അത് ചെയ്തില്ല? കട്ടീല്‍ ചോദിച്ചു.

ബിജെപിക്ക് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടതില്ല. അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അതാകാമായിരുന്നുവെന്നും കട്ടീല്‍ പറഞ്ഞു. നേരത്തേ ഡികെ ശിവകുമാറിനെതിരെ പരസ്യ പ്രതികരണം പാടില്ലെന്ന് നളിന്‍ കുമാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ വെച്ചായിരുന്നു നളിന്‍ കുമാര്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ശിവകുമാറിന്‍റെ അറസ്റ്റിനെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഡികെയുടെ അറസ്റ്റ് ഉയര്‍ത്തി ബിജെപിയെ വൊക്കാലിംഗ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്താനാണ് കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും നീക്കമെന്നാണ് ബിജെപിയുടെ നിഗമനം. കോണ്‍ഗ്രസും ജെഡിഎസും ഇറക്കുന്ന 'ഡികെ' തുറുപ്പില്‍ വൊക്കാലിംഗ സമുദായം വീണാല്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിനേരിട്ടേക്കുമെന്നും ബിജെപി ഭയക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+