Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേക്ക്..; സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ നേതാക്കളെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2013 ല്‍ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ സ്ഥലത്താണ് ഇത്തവണയും സത്യപ്രതിജ്ഞ നടക്കുന്നത്.

oath

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്‌ക്കെതിരെ സഖ്യനീക്കങ്ങള്‍ നടക്കുന്നതിനാല്‍ തന്നെ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയായി സത്യപ്രതിജ്ഞാ ചടങ്ങ് മാറിയേക്കാം എന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങിനെത്തും.

വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്കും ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും തിരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പിന്നീട് സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് ഔപചാരികമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 2013 മുതല്‍ 2017 വരെ സിദ്ധരാമയ്യയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

ഇക്കാലത്ത് ശിവകുമാര്‍ അദ്ദേഹത്തിന് കീഴില്‍ മന്ത്രിയായിരുന്നു. അതേസമയം ഉപമുഖ്യമന്ത്രിയായാലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് ഡി കെ ശിവകുമാര്‍ തുടരും. മന്ത്രിസഭാ രൂപീകരണം തന്നെയാണ് ഇനി കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. എല്ലാ സമുദായങ്ങളുടെയും വിഭാഗങ്ങളുടെയും പ്രതിനിധീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് സിദ്ധരാമയ്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.

കര്‍ണാടക മന്ത്രിസഭയുടെ അംഗീകൃത അംഗബലം 34 ആയതോടെ മന്ത്രിസ്ഥാനം മോഹിക്കുന്നവര്‍ ഏറെയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ അഞ്ച് വാഗ്ദാനറങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, എല്ലാ കുടുംബത്തലവന്മാര്‍ക്കും 2,000 രൂപ പ്രതിമാസ സഹായം എന്നിവ അടക്കമാണ് കോണ്‍ഗ്രസ് വാഗ്ദാനം.

ഇതോടൊപ്പം ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണനയെന്ന് നിയുക്ത ഉപമുഖ്യമന്ത്രി ശിവകുമാര്‍ പറഞ്ഞു. സത്യപ്രതിജ്ഞാ വേദിയിലും പരിസരത്തും വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+