കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ യെദ്യൂരപ്പയും കുമാരസ്വാമിയും തമ്മില്‍ പോര്..... 2019ന് മുമ്പ് സര്‍ക്കാര്‍ വീഴും!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ബിജെപിയെ കടത്തിവെട്ടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തകര്‍ച്ചയിലേക്കെന്നാണ് സൂചന. സിദ്ധരാമയ്യയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും തമ്മിലുള്ള ബന്ധം വഷളായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം ജെഡിഎസിനെ ചൊടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ജെഡിഎസ്സിന്റെ ആരോപണം. തന്റെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അത് വിജയിക്കില്ലെന്നും കഴിഞ്ഞ ദിവസം കുമാരസ്വാമി സൂചിപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പേര് സൂചിപ്പിക്കാതെയായിരുന്നു വിമര്‍ശനം. എന്നാല്‍ സര്‍ക്കാര്‍ വീഴാനുള്ള പ്രധാന കാരണക്കാരന്‍ സിദ്ധരാമയ്യ ആയിരിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആഘോഷങ്ങളില്ല....

ആഘോഷങ്ങളില്ല....

കുമാരസ്വാമിയുടെ സര്‍ക്കാര്‍ കര്‍ണാടകത്തില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് ജെഡിഎസ്സിന്റെ തീരുമാനം. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം മോശമായതാണ് ഇതിന് കാരണം. എന്നാല്‍ ഇനി അങ്ങോട്ട് നല്ല രീതിയില്‍ പോകില്ലെന്നാണ് ജെഡിഎസ് നല്‍കുന്ന സൂചന. ഇതോടെ ബിജെപി പ്രതീക്ഷിച്ചത് പോലെ സഖ്യം പൊളിയുമെന്ന് തന്നെയാണ് പ്രവചനം.

സിദ്ധരാമയ്യയുടെ ആഗ്രഹങ്ങള്‍

സിദ്ധരാമയ്യയുടെ ആഗ്രഹങ്ങള്‍

മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യക്ക് എത്തണമെന്ന് ആഗ്രഹമുണ്ട്. ഇതാണ് പ്രശ്‌നങ്ങള്‍ വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഈ ആഗ്രഹം പരസ്യമാക്കലായിരുന്നു. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങി സര്‍ക്കാര്‍ നിലനിര്‍ത്തേണ്ട എന്നാണ് കുമാരസ്വാമിയുടെ തീരുമാനം.

ബിജെപിക്ക് ഒപ്പം പോകും

ബിജെപിക്ക് ഒപ്പം പോകും

കോണ്‍ഗ്രസ് സഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ പ്രശ്‌നമില്ലെന്നാണ് കുമാരസ്വാമി പാര്‍ട്ടി നേതാക്കളെ അറിയിച്ചത്. ബിജെപിക്ക് ഒപ്പം പോകില്ലെന്ന നിലപാടും ഇതുവഴി തിരുത്തും. വേണ്ടി വന്നാല്‍ അവരോടൊപ്പം ചേരുമെന്ന് കോണ്‍ഗ്രസിനെ അറിയിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുള്ളത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അതിന്റെ പേരില്‍ സഖ്യം തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുമാരസ്വാമി പറയുന്നു.

സിദ്ധരാമയ്യയുടെ വിദേശ സന്ദര്‍ശനം

സിദ്ധരാമയ്യയുടെ വിദേശ സന്ദര്‍ശനം

ഗൗഡ കുടുംബത്തോടുള്ള പക പോക്കുകയാണ് സിദ്ധരാമയ്യയെന്നാണ് മനസിലാവുന്നത്. സഖ്യം തകര്‍ന്നാല്‍ അതിന് പ്രധാന കാരണക്കാരന്‍ സിദ്ധരാമയ്യ തന്നെയാണെന്ന് ജെഡിഎസ് പറയുന്നു. അതേസമയം സിദ്ധരാമയ്യയുടെ വിദേശ സന്ദര്‍ശനവും ജെഡിഎസിനെ ആശങ്കപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നാണ് ജനതാദളിന്റെ ആശങ്ക. വിദേശത്തായതിനാല്‍ ഇതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് നിഷേധിക്കാനും സാധിക്കും. മൊത്തം കുടുംബവുമായിട്ടാണ് സിദ്ധരാമയ്യ യൂറോപ്പ് സന്ദര്‍ശനത്തിന് പോകുന്നത്.

ബിജെപിയെ അടുപ്പിക്കില്ല

ബിജെപിയെ അടുപ്പിക്കില്ല

അതേസമയം സിദ്ധരാമയ്യയുടെ അനുയായികള്‍ ഇത് തള്ളിയിട്ടുണ്ട്. കുമാരസ്വാമിയോട് എതിര്‍പ്പുണ്ടെങ്കിലും ഒരിക്കലും സര്‍ക്കാരിനെ മറിച്ചിടില്ല. കാരണം ബിജെപി അധികാരത്തില്‍ വരുന്നതിനോട് യോജിപ്പില്ലാത്തയാളാണ് സിദ്ധരാമയ്യ. അതുകൊണ്ട് ഈ ഭരണം തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ അനുയായിയാണ് സിദ്ധരാമയ്യ. കുമാരസ്വാമിയെ പിന്തുണയ്ക്കാന്‍ സിദ്ധരാമയ്യയോട് രാഹുല്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

യെദ്യൂരപ്പയ്ക്ക് പ്രതീക്ഷ

യെദ്യൂരപ്പയ്ക്ക് പ്രതീക്ഷ

ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മുതലെടുപ്പിന് ബിജെപി ശ്രമിക്കുന്നുണ്ട്. യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മതി ഈ തീരുമാനമെന്നാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ തനിയെ വീണാല്‍ പ്രതിപക്ഷ ഐക്യത്തെ തന്നെ പൊളിക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ ബിജെപി ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നാണ് അമിത് ഷാ നിര്‍ദേശിച്ചിട്ടുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രവുമായി ബിജെപി.... യുപിയില്‍ പ്രതിപക്ഷത്തെ പൊളിക്കും!!ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രവുമായി ബിജെപി.... യുപിയില്‍ പ്രതിപക്ഷത്തെ പൊളിക്കും!!

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!

English summary
siddaramaiah's Family euro trip adds to instability talk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X