കര്‍ണാടകത്തില്‍ തോല്‍വിക്ക് കാരണം സിദ്ധരാമയ്യ.....പഴയ മൈസൂരില്‍ ഗൗഡമാര്‍ കൈവിട്ടു... ലിംഗായത്തുകളും!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ വലിയൊരു തിരിച്ചടിക്ക് കാരണം എന്താണെന്ന് കോണ്‍ഗ്രസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല സിദ്ധരാമയ്യ തന്നെയാണ് തോല്‍വിക്ക് കാരണമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തമായ കേന്ദ്രങ്ങള്‍ പോലും അവരെ കൈവിട്ടു എന്നതാണ് സത്യം. ബാക്കിയെല്ലാ കാര്യങ്ങളും അവര്‍ക്ക് ഗുണകരമാകുന്നതാണ് മനസിലാവുന്നത്. പഴയ മൈസൂരില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ തോറ്റോടേണ്ടി വന്നു അവര്‍ക്ക്. ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനം വലിയ തിരിച്ചടിയായി. പഴയ മൈസൂരില്‍ ഗൗഡമാരെ വെല്ലുവിളിച്ചത് മറ്റൊരു അബദ്ധമായി. ഇവിടെ എച്ച് വിശ്വനാഥ്, ശ്രീനിവാസപ്രസാദ്, അംബരീഷ് എന്നിവരെ പിണക്കിയത് പാര്‍ട്ടി തകര്‍ത്തു എന്നാണ് മനസിലാവുന്നത്.

1

ലിംഗായത്തുകള്‍ ന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ലിംഗായത്തുകളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എംഎല്‍എ ശിവശങ്കരപ്പയും മകന്‍ മല്ലികാര്‍ജുനയും ഈ നീക്കത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ജലവിതരണ വകുപ്പ് മന്ത്രി എംബി പാട്ടീല്‍ ഇവരെ ഈ തീരുമാനത്തിന്റെ പേരില്‍ അധിക്ഷേപിച്ചിരുന്നു. ഇത് ലിംഗായത്ത് വോട്ടുകള്‍ ഏകീകരണത്തിനിടയാക്കുകയും അത് ബിജെപിക്ക് ഗുണകരമാവുകയുമായിരുന്നു.

ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെന്നായിരുന്നു സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ന്യൂനപക്ഷ പദവി വലിയ വിഷയമായതോടെ വലിയ അകല്‍ച്ചയിലായിരുന്ന ലിംഗായത്തുകള്‍ പോലും ബിജെപിക്ക് വോട്ടു ചെയ്തിരിക്കുകയാണ്. പഴയ മൈസൂരുവില്‍ ഗൗഡമാര്‍ക്കെതിരെ സിദ്ധരാമയ്യ പരസ്യ പ്രചാരണം നടത്തിയിരുന്നു. ഇതോടെ പല മണ്ഡലങ്ങളിലും അവര്‍ക്കുണ്ടായിരുന്ന കുറച്ച് വോട്ടുകള്‍ ബിജെപിക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടക പോരാട്ടം സുപ്രീം കോടതിയിലേക്ക്.... ഗവര്‍ണര്‍ കുരുങ്ങും!! കോണ്‍ഗ്രസ് അടങ്ങിയിരിക്കില്ല!!

cmsvideo
  Karnataka Elections 2018 : കർണാടകയിൽ കോൺഗ്രസ് തോൽക്കാൻ കാരണം ഇത് | Oneindia Malayalam

  ജെയ്റ്റലി പറഞ്ഞതാണ് ശരി.... ഏറ്റവും വലിയ സഖ്യം സര്‍ക്കാരുണ്ടാക്കട്ടെ!! ബിജെപിക്ക് ഗംഭീര മറുപടി!!

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Congress to move Supreme Court if Governor invites BJP to form government

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X