സിദ്ധു മുസ് വാല എങ്ങനെ കൊല്ലപ്പെട്ടു, അന്നേ ദിവസം എന്താണ് നടന്നത്; വെളിപ്പെടുത്തലുമായി സുഹൃത്ത്
അമൃത്സർ: സംഗീത ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച കൊലപാതകമായിരുന്നു പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടേത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരം കഴിഞ്ഞ് ഒരു ദിവസം കഴിയുമ്പോൾ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്താണ് സിദ്ധുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ബര്‍ണാലയിലെ അമ്മായിയെ കാണാന്‍ മഹീന്ദ്ര ഥാര്‍ എസ്യുവിയില്‍ യാത്ര ചെയ്യവെയാണ് ഗായകന്‍ പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചത്.
കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുർവീന്ദർ സിംഗ്, ഗുർപ്രീത് സിംഗ് എന്നിവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പിൻസീറ്റിലായിരുന്ന ആക്രമണം കണ്ട ഗുർവിന്ദർ സിംഗ് ആണ് ആക്രമണത്തെക്കുറിച്ച് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ

അഞ്ച് പേരെ ജീപ്പിൽ കയറ്റാൻ കഴിയാത്തതിനാൽ സിദ്ധു മൂസ് വാലയുടെ കാറിനെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമായി മറ്റൊരു കാറിൽ പിതാവ് ബൽക്കൗർ സിംഗ് പിന്തുടർന്നിരുന്നു. സിദ്ധു മൂസ് വാല തന്റെ അമ്മായിയുടെ ഗ്രാമത്തിൽ എത്തിയ നിമിഷമായിരുന്നു ആക്രമണം നടന്നത്. വാഹനത്തിന് പിന്നിൽ നിന്ന് വെടിയുതിർക്കുകയും മറ്റൊരു കാർ അദ്ദേഹത്തിന്റെ ജീപ്പ് മുന്നിൽ വലംവെച്ച് നിൽക്കുകയും ചെയ്തു.
ഓട്ടോമാറ്റിക് റൈഫിളുമായി ഒരാൾ ജീപ്പിന് മുന്നിൽ നിന്ന് തുരെതുരെ വെടിവയ്ക്കാൻ തുടങ്ങി സിദ്ധു തന്റെ പിസ്റ്റളിൽ നിന്ന് രണ്ട് റൗണ്ട് വെടിയുതിർത്തു പക്ഷേ അത്യാധുനിക റൈഫിളുകൾക്ക് മുന്നിൽ അതൊകൊണ്ടൊന്നും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
മൂന്ന് ഭാഗത്തുനിന്നും ആക്രമികൾ വെടിവയ്പ്പ് തുടർന്നു, ഗുർവിന്ദർ സിംഗ് പറഞ്ഞു. സിദ്ധു മൂസ് വാല രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് മുതൽ 10 വരെ അക്രമികൾ സിദ്ധു മൂസ് വാലയെ 30 തവണ വെടിവച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു. ഇത്രയധികം വെടിയുതിർത്ത ശേഷവും അക്രമികൾ സിദ്ധു ജീവിച്ചിരിപ്പുണ്ടോയെന്ന് പരിശോധിച്ചുവെന്നും അവർ പറഞ്ഞു.
പഞ്ചാബിലെ മാൻസ ജില്ലയിൽ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ സൂചിപ്പിക്കുന്നത് എഎൻ 94 റഷ്യൻ തോക്കുകളും ആക്രമണത്തിന് ഉപയോഗിച്ചിരുന്നു എന്നാണ്.

സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുത്തത്. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

സിദ്ധുവിന്റെ സുരക്ഷ പോലീസ് പിൻവലിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സിദ്ധുവിന് കുറച്ച് കാലമായി ഗുണ്ടാസംഘത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നെന്ന് പിതാവ് ബല്‍ക്കൗര്‍ സിങ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തിൽ ഡെറാഡൂണില്‍ നിന്ന് ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications