മൂന്ന് മാസം മുമ്പ് ചൂണ്ടിക്കാണിച്ചു, സിഗ്നല്‍ സിസ്റ്റത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍, ഗൗരവം കാണിച്ചില്ല
ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ വലിയ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ-പശ്ചിമ റെയില്‍വേ സോണിന്റെ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ സിഗ്നല്‍ സംവിധാനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് മൂന്ന് മാസം മുമ്പേ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്റര്‍ലോക്കിംഗ് സംവിധാനത്തിന്റെ വലിയ പരാജയങ്ങളും, വീഴ്ച്ചകളും, അദ്ദേഹം ഉയര്‍ത്തി കാണിച്ചിരുന്നു.
ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിരുന്നു. സുരക്ഷാ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫെബ്രുവരി ഒന്‍പതിനുള്ള അദ്ദേഹത്തിന്റെ കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ സമയം എക്‌സ്പ്രസ് ട്രെയിനിന്റെ സിഗ്നല്‍ പ്രശ്‌നങ്ങള്‍ അന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ആ അപകടം ലോക്കോപൈലറ്റിന്റെ ഇടപെടലിലൂടെ മാത്രമാണ് തലനാരിഴയ്ക്ക് ഇല്ലാതായത്.

വൈകീട്ട് അഞ്ചേ മുക്കാലിന് നടന്ന ഈ പ്രശ്‌നത്തെ ഗുരുതരമായ സംഭവമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ബ്ലോക്ക് പ്രൂവിങ് ആക്‌സില്‍ കൗണ്ടര്‍ ആ സമയം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ഇതില്‍ പറയുന്നുണ്ട്. സ്റ്റാര്‍ട്ടറിന് പ്രശ്‌നമില്ലാത്തത് കൊണ്ട് യാത്ര തുടരാനായിരുന്നു പ്ലാന്‍. എന്നാല്‍ ഇതിന് പോകേണ്ട ലൈന്‍ തെറ്റായിട്ടാണ് കാണിച്ചത്.
മെയിന്‍ ലൈനിലൂടെയായിരുന്നു ഈ ട്രെയിന്‍ കടന്നുപോകേണ്ടത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ലോക്കോപൈലറ്റ് കൃത്യമായി ഇടപെട്ടത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും ഇയാള്‍ അധികാരികളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊരു സാധാരണ പ്രശ്‌നം മാത്രമായി മന്ത്രിയും, റെയില്‍വേ ഉദ്യോഗസ്ഥരും കണ്ടതാണ് പ്രശ്‌നം വഷളാക്കിയത്.
വലിയ പിഴവുകളും, പോരായ്മകളും ഈ സിസ്റ്റത്തിന് ഉണ്ടെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു ട്രെയിന്‍ യാത്ര ആരംഭിക്കുമ്പോള്‍ തന്നെ അതിന്റെ റൂട്ട് മാറുന്നതാണ് പ്രധാന പോരായ്മായി ഇയാള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇന്റര്‍ലോക്കിംഗ് തത്വങ്ങളെ തന്നെ പാടേ ഇല്ലാതാക്കുന്നതാണ്. ഈ പിഴവ് ഉടനെ പരിഹരിക്കണമെന്നാണ് അപകട ശേഷവും ഇയാള്‍ ആവശ്യപ്പെടുന്നത്.
നടപടി കുറ്റക്കാര്‍ക്കെതിരെ എടുക്കണം. ഒപ്പം ഇന്റര്‍ലോക്കിംഗിലെ പ്രശ്‌നങ്ങളുമാണ് പരിഹരിക്കേണ്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍മാരെ അടക്കം കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതും ആവശ്യമാണ്. അവര്‍ക്കെല്ലാം ഇന്റര്‍ലോക്കിംഗിന്റെ പ്രാധാന്യത്തിലും, കൃത്യമായ പ്രയോഗത്തിലും പരിശീലനം നല്‍കണമെന്നും ഈ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നു.
അതേസമയം സിഗ്നല്‍ മെയിന്റനന്‍സ് സിസ്റ്റം കൃത്യമായി നിരീക്ഷിക്കുകയും, അതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തില്ലെങ്കിലും, ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ഓപ്പറേറ്റിംഗ് മാനേജര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഭാഗത്തില്‍ വരുന്ന ജീവനക്കാര്‍ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേയും പറയുന്നുണ്ട്.
സിഗ്നലിംഗ് ഗിയറില്‍ ഇവര്‍ യാതൊരു അറ്റകുറ്റപണികളും നടത്തിയില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഒരുമാസം നീളുന്ന കൗണ്‍സിലിംഗും ഇവര്‍ക്ക് നല്‍കിയെന്നും റെയില്‍വേ പറയുന്നു. എന്നാല്‍ ഇത്രയും ഗുരുതരമായ കാര്യങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിച്ചില്ലെന്ന വിമര്‍ശനവും ശക്തമാണ്.












Click it and Unblock the Notifications