Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത മൂന്ന് മാസത്തേക്ക് 11 കോടി കൊവിഡ് വാക്സിൻ: ഇന്ത്യയുമായി 1,732.50 കോടിയുടെ കരാറെന്ന് എസ്ഐഐ

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ രണ്ട് മാസത്തേക്കുള്ള കൊവിഡ് വാക്സിന് വേണ്ടി കേന്ദ്രസർക്കാരും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ധാരണയിലെത്തി. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 11 കോടി ഡോസ് കോവിഷീൽഡ് വാക്സിൻ ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ 1,732.50 കോടി രൂപ കമ്പനിയ്ക്ക് മുൻകൂറായി നൽകിയെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ചയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിന്റെ ഈ കരാർ അംഗീകരിച്ചിട്ടുള്ളത്.

"ഈ പ്രസ്താവനയും സർക്കാർ പങ്കുവെച്ച വിവരങ്ങളുടെ ആധികാരികതയും ഞങ്ങൾ അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണ്., ഒപ്പം നൽകിയ പിന്തുണയ്ക്ക് നന്ദി. ഓരോരുത്തരുടേയും ജീവൻ രക്ഷിക്കുന്നതിനായി വാക്സിൻ ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്വിറ്ററിൽ കുറിച്ചു. കൊവിഷീൽഡ് വാക്സിന് വേണ്ടി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഓർഡറുകളൊന്നും നൽകിയിട്ടില്ലെന്ന ആരോപണമുയർന്നതോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെളിപ്പെടുത്തൽ. ഇതെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് തള്ളിക്കളഞ്ഞിരുന്നു.

adarpoonawalla-16040

മെയ്, ജൂൺ, ജൂലൈ എന്നിങ്ങനെ മൂന്ന് മാസത്തേക്ക് 11 കോടി ഡോസ് കോവിഷീൽഡ് വാക്‌സിനായി 1,732.50 കോടി രൂപ മുൻകൂറായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ ടിഡിഎസിന് ശേഷം 1,699.50 കോടി രൂപയാണ് ഏപ്രിൽ 28 ന് എസ്ഐഐക്ക് ലഭിച്ചത്. ഇതിൽ മെയ് 3 വരെ 744 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് വാക്‌സിനുകൾക്കായി കേന്ദ്രം പുതിയ ഓർഡറുകളൊന്നും നൽകിയിട്ടില്ലെന്ന് ആരോപിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രാലയം അറിയിച്ചു. മെയ് മൂന്നി വരെ 8813 കോടി ഡോസുകൾ വിതരണം ചെയ്തതായി മന്ത്രാലയം അറിയിച്ചു. അതിനാൽ, പുതിയ ഉത്തരവുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് രണ്ടിന് 16.54 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയിട്ടുണ്ട്. 78 ലക്ഷത്തിലധികം ഡോസുകൾ ഇനിയും സംസ്ഥാന സർക്കാരുകൾക്ക് നൽകാനുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 56 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി ലഭിക്കും.

ലിബറലൈസ്ഡ് പ്രൈസിംഗ് ആന്റ് ആക്സിലറേറ്റഡ് നാഷണൽ കൊവിഡ് വാക്സിനേഷൻ സ്ട്രാറ്റജി പ്രകാരം, ഇന്ത്യൻ സർക്കാർ പ്രതിമാസ സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയുടെ (സിഡിഎൽ) വാക്സിനുകളുടെ 50 ശതമാനം വിഹിതം വാങ്ങുന്നത് തുടരും, ഇത് നേരത്തെ ചെയ്തതുപോലെ സൌ ജന്യമായി സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണമായും ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
    Kerala plans to implement lockdown for two weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+