കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് വിജയിച്ചാല്‍ ഈ ഇന്ത്യക്കാരന്‍ ലോകത്തിന്റെ കണ്ണിലുണ്ണിയാകും; കോടികള്‍ വച്ചൊരു ഞാണിന്‍മേല്‍ കളി

Google Oneindia Malayalam News

പൂണെ:ലോകം മുഴുവന്‍ കൊവിഡ്19 ന് ഉള്ള പ്രതിരോധ വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ്. ഈ മഹാമാരിയ്ക്ക് പ്രതിരോധ മരുന്ന് കണ്ടെത്തുന്നവര്‍ ലോകത്തിന്റെ ഹീറോകള്‍ ആകും എന്നതില്‍ ഒരു സംശയവും ഇല്ല.

Recommended Video

cmsvideo
Serum Institute of India Produces Oxford Vaccine For Covid19 | Oneindia Malayalam

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്നത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 'കൊവിഷീല്‍ഡ്' ആണ്. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൂടി ചേര്‍ന്നാണ് ഈ മരുന്ന് വികസിപ്പിക്കുന്നത്.

ഈ പ്രതിരോധ മരുന്ന വിജയകരമായാല്‍ അതൊരു പുതിയ ചരിത്രം കൂടിയാകും സൃഷ്ടിക്കുക. ആദര്‍ പൂനവാല എന്ന കോടീശ്വരന്‍ ലോകത്തിന്റെ കണ്ണിലുണ്ണിയായി മാറുന്ന ഒരു പുതുചരിത്രം. അത് എങ്ങനെയെന്ന് നോക്കാം...

ലോക ഒന്നാം നമ്പര്‍

ലോക ഒന്നാം നമ്പര്‍

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നത് സ്വകാര്യ മേഖലയിലെ ഒരു വാക്‌സിന്‍ ഉത്പാതദന കമ്പനിയാണ്. 1966 ല്‍ സൈറസ് പൂനവാല എന്ന വ്യവസായി ആണ് ഇത് സ്ഥാപിച്ചത്. പൂനവാല ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ ആയിരുന്നു ഇത്.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദകര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന എസ്‌ഐഐ! 1.3 ബില്യണ്‍ ഡോസ് വാക്‌സിനുകളാണ് ഇവര്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്.

ആദര്‍ പൂനവാല

ആദര്‍ പൂനവാല

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച സൈറസ് പൂനവാലയുടെ ഏക മകനാണ് ആദര്‍ പൂനവാല. ഇപ്പോള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ് ഇദ്ദേഹം. ആദറിന്റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും എന്ന് ഉറപ്പാണ്. അത് ഒരു വിജയിയുടെ തലയെടുപ്പോടെ ആയിരിക്കുമോ, അതോ പരാജിതന്റെ ദു:ഖഭാരത്തോടെ ആയിരിക്കുമോ എന്നാണ് അറിയേണ്ടത്.

 കൊവിഡ് വാക്‌സിന്‍ നിര്‍മാണം

കൊവിഡ് വാക്‌സിന്‍ നിര്‍മാണം

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വിജയിക്കുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. എന്നിട്ടും ആ മരുന്നിന്റെ കോടിക്കണക്കിന് ഡോസുകളാണ് ഇപ്പോള്‍ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് തുടങ്ങിയിരിക്കുന്നത് എന്നതാണ് ആദര്‍ പൂനവാലയെ ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പോലും വലിയ വാര്‍ത്താ പ്രാധാന്യത്തോടെ അവതരിപ്പിക്കാനുള്ള കാരണം.

വിജയിച്ചാല്‍ കണ്ണിലുണ്ണി

വിജയിച്ചാല്‍ കണ്ണിലുണ്ണി

ലോകം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണിമവെട്ടാതെ കൊവിഡ് വാക്‌സിന് വേണ്ടി കാത്തിരിക്കുകയാണ്. ഈ മരുന്ന് വിജയിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആദര്‍ പൂനവാലയും ലോകത്തിന്റെ കണ്ണിലുണ്ണിയാകും എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. കാരണം ലോകത്തിന്റെ എല്ലാ മേഖലകളും ദിനംപ്രതി നിശ്ചലമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ചൂടപ്പം പോലെ പോകും

ചൂടപ്പം പോലെ പോകും

വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്ത സ്ഥിതിയ്ക്ക് ഈ മരുന്നുകള്‍ ഇവര്‍ക്കിപ്പോള്‍ വിപണിയില്‍ ഇറക്കാന്‍ ആവില്ല. രണ്ടും മൂന്നും ഘട്ടങ്ങളിലുള്ള പരീക്ഷങ്ങള്‍ നടക്കുന്നതേയുള്ളൂ. ഈ ഘട്ടത്തില്‍ പോലും മരുന്ന് പുറത്തിറക്കിയാല്‍ അത് ചൂടപ്പം പോലെ വിറ്റുപോകും എന്ന് ഉറപ്പാണ്. അപ്പോള്‍, മരുന്ന് പരീക്ഷണ വിജയത്തിന് ശേഷം എന്തായിരിക്കും സ്ഥിതി!

വിളിയോട് വിളി...

വിളിയോട് വിളി...

പലരാജ്യങ്ങളില്‍ നിന്നും പ്രധാനമന്ത്രിമാരും ആരോഗ്യ മന്ത്രിമരും അടക്കം പ്രമുഖരാണ് തന്നെ ഓരോ ദിവസവും വിളിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ആദര്‍ പൂനവാല ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നത്. എല്ലാവരും ആവശ്യപ്പെടുന്നത് വാക്‌സിന്‍ ആണ്. അങ്ങനെ നല്‍കാനാവുന്ന ഒന്നല്ല ഈ വാക്‌സിന്‍ എന്ന് എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

പാതി ഇന്ത്യക്ക് തന്നെ

പാതി ഇന്ത്യക്ക് തന്നെ

ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ വിപണിയില്‍ ഇറക്കുകയാണെങ്കില്‍, അതില്‍ എത്ര ഇന്ത്യക്ക് കിട്ടും എന്നൊരു സംശയം എല്ലാവര്‍ക്കും ഉണ്ടാകും. അമ്പത് ശതമാനവും ഇന്ത്യയില്‍ തന്നെ ചെലവഴിക്കും എന്നാണ് ആദര്‍ പറയുന്നത്. ബാക്കി അമ്പത് ശതമാനം ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കായി നല്‍കുമത്രെ. അതില്‍ തന്നെ ദരിദ്ര രാജ്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ആരോടും ചോദിക്കണ്ട

ആരോടും ചോദിക്കണ്ട

ഇപ്പോഴത്തെ വാക്‌സിന്‍ ഉത്പാദനത്തിന് ഫണ്ട് ചെയ്യുന്നത് തങ്ങള്‍ തന്നെയാണ് എന്നാണ് പൂനവാല പറയുന്നത്. എന്നാല്‍, ഈ വാക്‌സിന്‍ ഗവേഷണത്തിലെ പ്രധാന പങ്കാളികളായ ആസ്ട്രസെനേക്കയുമായി ഇപ്പോള്‍ തന്നെ യൂറോപ്പിലേയും അമേരിക്കയിലേയും സര്‍ക്കാരുകള്‍ ഒരു ബില്യണ്‍ ഡോളറില്‍ അധികം വരുന്ന കരാറുകള്‍ ഒപ്പിട്ടിട്ടുണ്ടത്രെ.

എന്തായാലും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ക്ക് വാക്‌സിന്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ മറ്റാരുടേയും അനുമതി തേടേണ്ട കാര്യമില്ല. കുടുംബ ബിസിനസ് ആയതുകൊണ്ട്, അച്ഛനും മകനും കൂടി തീരുമാനിച്ചാല്‍ മതി.

English summary
Serum Institute of India(SII) produces Oxford Vaccine for Covid19 in large scale, even before completing its clinical trials, under CEO Adar Poonawalla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X