കാനഡയില്‍ ഇന്ദിരാ ഗാന്ധി വധത്തിന്റെ നിശ്ചലദൃശ്യ പ്രദര്‍ശനം; എതിര്‍പ്പുമായി ഇന്ത്യ
ന്യൂഡല്‍ഹി: കാനഡയില്‍ സിഖ് വിഘടനവാദികളുടെ പരേഡില്‍ മുന്‍ ഇന്ദിരാ ഗാന്ധി വധത്തിന്റെ നിശ്ചല ദൃശ്യം അവതരിപ്പിച്ചത് വിവാദത്തിൽ. സംഭവത്തിൽ ഇന്ത്യ കടുത്ത എതിര്‍പ്പറിയിച്ചു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ചുമതലയുളള ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെടുത്തിയ സംഭവം സിഖ് ധീരതയുടെ പര്യായമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
''തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഇത്ര വലിയൊരു ഇടം നല്‍കിയതിലാണ് ഏറ്റവും വലിയ പ്രശ്‌നമുള്ളത് എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അക്രമത്തിലൂടെ കാര്യങ്ങള്‍ സാധ്യമാക്കുന്നവരാണ് ഇവര്‍. കാനഡയുമായുള്ള ബന്ധത്തിന് ഇത് ഒട്ടും നല്ലത്. കാനഡയ്ക്കും ഒട്ടും നല്ലതല്ല'' എന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു.

അതേസമയം കാനഡയുടെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും സംഭവത്തെ അപലപിച്ചു. കനേഡിയന്‍ നഗരമായ ബ്രാംപ്ടണില്‍ സിഖ് സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ചടങ്ങിലാണ് വിവാദമായ നിശ്ചല ദൃശ്യം പ്രദർശിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ ചിത്രത്തില്‍ ചോര നിറഞ്ഞ ഒരു സാരിയാണ് ഇന്ദിര ഗാന്ധി ധരിച്ചിരിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച സിഖ് യുവാക്കള്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നതുമാണ് ഈ നിശ്ചല ദൃശ്യത്തിലുള്ളത്. ഇതിന് പിന്നിലുള്ള പോസ്റ്ററില്‍ പ്രതികാരം എന്നും എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ അടക്കം സംഭവത്തെ അപലപിച്ചിരിക്കുകയാണ്.
''ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇന്ദിരാ ഗാന്ധിയുടെ വധം പ്രദര്‍ശിപ്പിച്ച, അഞ്ച് കിലോമീറ്ററോളം നീളുന്ന ഈ റാലി തന്നെ ഭയപ്പെടുത്തുന്നു. പക്ഷം പിടിക്കേണ്ട കാര്യമല്ല ഇത്, ഒരു രാജ്യത്തിന്റെ ചരിത്രത്തെയും, മുന്‍ പ്രധാനമന്ത്രിയുടെ വധത്തെ തുടര്‍ന്നുണ്ടായ വേദനയെ ബഹുമാനിക്കലുമാണ് ഇവിടെ ചെയ്യേണ്ടത്. ഈ തീവ്രവാദത്തെ ഐകണ്‌ഠ്യേന എല്ലാവരും അപലപിക്കണം'' എന്നും മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു.
''മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള നിശ്ചലദൃശ്യവും, ആ ചടങ്ങും ഭയപ്പെടുത്തുന്നു'' എന്ന് കാനഡയുടെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. 'കാനഡയില്‍ വിദ്വേഷത്തിനോ, അക്രമത്തെ പ്രകീര്‍ത്തിക്കുന്നതിനോ സ്ഥാനമില്ല. ഇത്തരം കാര്യങ്ങളെ അപലപിക്കുന്നു'' എന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു.
ശക്തമായ നടപടി ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1984ല്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് പിന്നാലെയാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്. സുവര്‍ണ ക്ഷേത്രത്തിലെ നടപടിയെ തുടര്‍ന്നുള്ള പ്രതികാരമായിരുന്നു ഇത്.
ഇന്ദിരയുടെ സിഖ് ബോഡി ഗാര്‍ഡുകള്‍ തന്നെയാണ് അവരെ വധിച്ചത്. ബിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ഖലിസ്ഥാനികള്‍ക്കായി പ്രത്യേക രാജ്യം തന്നെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം പഞ്ചാബ് കഴിഞ്ഞാല്‍ കാനഡയിലാണ് ഏറ്റവുമധികം സിഖ് ജനസംഖ്യയുള്ളത്. ഇന്ത്യ തീവ്രവാദികളായി കാണുന്ന നിരവധി ഖലിസ്ഥാന്‍വാദികള്‍ക്ക് കാനഡ അഭയം നല്‍കുന്നുവെന്ന ആരോപണം നേരത്തെയുണ്ട്.












Click it and Unblock the Notifications