കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലേത് സമാനമായ പ്രക്ഷോഭം ബംഗളൂരുവിലും സംഘടിപ്പിക്കണം; കര്‍ണാടകയിലെ കര്‍ഷകരോട് ടിക്കായത്ത്

Google Oneindia Malayalam News

ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കര്‍ഷകരുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് കൂടിക്കാഴ്ച നടത്തി. ദില്ലി അതിര്‍ത്തിയിലേത് സമാനമായ കര്‍ഷക സമരങ്ങള്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

rakesh

ശനിയാഴ്ച ശിമോഖയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ യോഗത്തിലാണ് രാകേഷ് ടിക്കായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ തന്ത്രം മെനയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷക്കണക്കിന് ആളുകള്‍ ദില്ലിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ പോരാട്ടം വളരെക്കാലം തുടരും. ഈ മൂന്ന് കറുത്ത നിയമങ്ങള്‍ തിരിച്ചെടുക്കുകയും മിനിമം സപ്പോര്‍ട്ട് വിലയില്‍ (എംഎസ്പി) ഒരു നിയമം കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ ഓരോ നഗരത്തിലും ഇത്തരം പ്രതിഷേധം ആരംഭിക്കേണ്ടതുണ്ടെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

ട്രെൻഡി ലുക്കിൽ നേഹ - ചിത്രങ്ങൾ കാണാം

നിങ്ങള്‍ കര്‍ണാടകയില്‍ ഒരു പ്രതിഷേധം നടത്തേണ്ടതുണ്ട്. നിങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ഒരു തന്ത്രം മെനയുകയാണ്. വന്‍കിട കമ്പനികള്‍ കൃഷി മേഖലയിലേക്ക് ഇറങ്ങും. കുറഞ്ഞ വേദനം നല്‍കാന്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി സര്‍ക്കാര്‍ ഭേദഗതി വരുത്തിയെന്നും രാകേഷ് ടിക്കായത്ത് യോഗത്തില്‍ പറഞ്ഞു. ദില്ലിയിലേത് സമാനമായ ഒരു സമരം ബംഗളൂരുവിലും നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് രാകേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കാര്‍ഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷയിലെ ഭുവനേശ്വറിലെ ചണ്ഡിഖോലില്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയായിരുന്നു ടിക്കായത്ത് മഹാപഞ്ചായത്ത് നടത്തിയത്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ഇതേ ആവശ്യം ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി സര്‍ക്കാരിനോട് ടിക്കായത്ത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!യുഡിഎഫ് തോറ്റാല്‍ അത് സംഭവിക്കും, ഭരണം കിട്ടിയാല്‍ മറ്റൊന്നും, രണ്ട് മുന്നറിയിപ്പുമായി സുധാകരന്‍!!

തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്

English summary
similar agitation should be organized in Bangalore as in Delhi;Rakesh Tikait to farmers in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X