യെമനില്‍ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 6 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ദില്ലി: യെമനില്‍ ഹൂത്തി വിമതര്‍ക്ക് നേരെ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ കാണാതായ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം. ദിവസങ്ങള്‍ക്ക് മുന്‍പ് വിമത കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരെല്ലാം ഗുജറാത്തുകാരാണെന്നാണ് സൂചന.
20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു എന്നാല്‍ ഇത് പിന്നീട് വിദേശകാര്യ മന്ത്രാലയം നിധേഷിയ്ക്കുകയായിരുന്നു. യുഎഇ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യെമനിലെ വിമത കേന്ദ്രങ്ങള്‍ക്ക് മേല്‍ അറബ് സഖ്യം ആക്രമണം രൂക്ഷമാക്കിയിരുന്നു .

ഹൂത്തികളുടെ ശക്തി കേന്ദ്രമായ സാഅദാ മേഖലയിലാണ് സൗദി വ്യോമാക്രമണം നടത്തിയത്. സൗദിയിലെ നജ്‌റാനിലേയ്ക്ക് ഹൂത്തികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു . ഇതിന് തിരിച്ചടിയായാണ് സൗദി ആക്രമണം ശക്തമാക്കിയത്. സാഅദയിലെ മൈന്‍ നിര്‍മ്മാണ കേന്ദ്രം, ഹൂത്തികളുടെ കാമന്‍ഡ് സെന്റര്‍ എന്നിവ വ്യോമാക്രമണത്തില്‍ തകര്‍ത്തതായാണ് വിവരം. അമ്പതിലേറെ തവണയാണ് സൗദി വിമാനങ്ങള്‍ ഇവിടെ ആക്രമണം നടത്തിയത് .












Click it and Unblock the Notifications