Get Updates
Get notified of breaking news, exclusive insights, and must-see stories!

1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: കര്‍ണാടകത്തില്‍ 15 എംഎല്‍എമാരെ ഒറ്റയടിക്ക് അടര്‍ത്തിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ബിജെപി താഴെയിറക്കിയത്. ഇനി രാജസ്ഥാനും മധ്യപ്രദേശും എന്നായിരുന്നു പിന്നാലെയുള്ള ബിജെപിയുടെ വെല്ലുവിളി. എന്നാല്‍ കര്‍ണാടകത്തില്‍ ബിജെപി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കും മുന്‍പ് തന്നെ അഡാറ് മറുപണിയാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നല്‍കിയിരിക്കുന്നത്. രണ്ട് എംഎല്‍എമാരെയാണ് ചൂണ്ടിക്കൊണ്ടായിരുന്നു ആദ്യ മറുപടി. ഇപ്പോള്‍ ഇതാ ആറ് പേര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തും എന്നാണ് നേതാക്കള്‍ വെളിപ്പെടുത്തുന്നത്.

പിടിവിട്ട രണ്ട് പേരെ തിരിച്ചെത്തിക്കാന്‍ ബിജെപി തീവ്രശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ബിജെപിയെ കൂടുതല്‍ ആശങ്കയിലാക്കിയുള്ള കോണ്‍ഗ്രസിന്‍റെ വെളിപ്പെടുത്തല്‍. വരും ദിവസങ്ങളില്‍ മധ്യപ്രദേശില്‍ വലിയ അട്ടിമറികള്‍ക്ക് സാധ്യത ഉണ്ടെന്ന സൂചനകളും കോണ്‍ഗ്രസ് ന

ഞെട്ടല്‍ മാറാതെ ബിജെപി

ഞെട്ടല്‍ മാറാതെ ബിജെപി

24 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നായിരുന്നു സംസ്ഥാന ബിജെപി നേതാവ് വെല്ലുവിളിച്ചത്. എന്നാല്‍ വെല്ലുവിളി നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ നീക്കം. രണ്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. സംസ്ഥാനത്ത് ക്രിമിനല്‍ ഭേദഗതി ബില്‍ പാസാക്കുന്നതിനിടെ ബിജെപി എംഎല്‍എമാരായ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നിവര്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

നേതാക്കളെ ബന്ധപ്പെടാന്‍ ബിജെപി

നേതാക്കളെ ബന്ധപ്പെടാന്‍ ബിജെപി

മുന്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഇരുവരും 2014 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഇത് തങ്ങളുടെ ഘര്‍വാപസി ആണെന്നായിരുന്നു വോട്ട് ചെയ്ത ശേഷമുള്ള ഇരുവരുടേയും ആദ്യ പ്രതികരണം. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവും നേതാക്കള്‍ ഉയര്‍ത്തി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ ബിജെപി പുറത്ത് നിര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. എംഎല്‍എമാരുടെ നീക്കത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ബിജെപി ക്യാമ്പ് ഞെട്ടിയിരിക്കുകയാണ്. ഇവരെ ബന്ധപ്പെടാനുള്ള തീവ്ര ശ്രമങ്ങളും നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്.

ആറ് പേര്‍

ആറ് പേര്‍

അതേസമയം കൂടുതല്‍ നേതാക്കള്‍ ബിജെപി വിടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ആറ് ബിജെപി എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. രാവിലെ ആര്‍എസ്എസ് ശാഖകകളില്‍ പങ്കെടുക്കുന്ന നേതാക്കളാണ് ഇവരില്‍ പലരും, കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ബുധനാഴ്ചചത്തെ സഭയിലെ നീക്കം തന്നെ കൂടുതല്‍ ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന്‍റെ സൂചനയാണെന്ന് മന്ത്രി പിസി ശര്‍മ്മയും പ്രതികരിച്ചു.

വെറും ട്രെയിലര്‍ മാത്രം

വെറും ട്രെയിലര്‍ മാത്രം

സംസ്ഥാനത്തെ വികസനത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധപതിപ്പിക്കുന്നത്. എന്നാല്‍ തങ്ങളെ ഭീഷണിപ്പെടുത്താനാണ് ബിജെപിയുടെ ഭാവമെങ്കില്‍ മറുപണി നല്‍കാന്‍ കോണ്‍ഗ്രസും മടിക്കില്ലെന്ന് ശര്‍മ്മ പറഞ്ഞു. ഇപ്പോള്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണ്, മുഴുവന്‍ സിനിമ കാണാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും ശര്‍മ്മ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് തന്ത്രങ്ങളെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി ക്യാമ്പില്‍ തുടങ്ങിയിട്ടുണ്ട്.

തലപുകഞ്ഞ് ബിജെപി

തലപുകഞ്ഞ് ബിജെപി

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെയും പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടേയും നേതൃത്വത്തിലാണ് എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നത്. ബുധനാഴ്ച രാത്രി വൈകി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സംഭവങ്ങളില്‍ ദേശീയ നേതൃത്വവും അതൃപ്തിയിലാണ്.

ദില്ലിയിലേക്ക് പുറപ്പെട്ടു

ദില്ലിയിലേക്ക് പുറപ്പെട്ടു

നിലവിലെ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാകേഷ് സിംഗ് ഭോപ്പാലില്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിംഗ് ദില്ലിയിലേക്ക് പുറപ്പെട്ടു. ആര്‍എസ്എസ് നേതൃത്വവും വിഷയത്തില്‍ ഇടപെടുന്നുണ്ട്. അതേസമയം ബിജെപി എംഎല്‍എമാര്‍ ഒറ്റക്കെട്ടാണെന്നും ആരും ഭരണകക്ഷിയുടെ നീക്കത്തില്‍ പാര്‍ട്ടി വിടില്ലെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+