ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു
ചണ്ഡീഗഢ്: ഹരിയാനയിലെ മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേര്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

മഹേന്ദര്‍ഗഡിലെ കനാലില്‍ ആണ് നാല് യുവാക്കള്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ മുങ്ങിമരിച്ചത്. സോനിപത്തിലെ യമുന നദിയിലും രണ്ട് പേര്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ മുങ്ങി മരിച്ചു.
മഹേന്ദര്‍ഗഢ് സംഭവത്തെില്‍ നാല് പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട് എന്ന് സിവില്‍ സര്‍ജന്‍ ഡോ. അശോക് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ ഒമ്പത് യുവാക്കള്‍ മഹേന്ദര്‍ഗഡിലെ കനാലിലെ വെള്ളക്കെട്ടില്‍ ഒലിച്ചുപോവുകയായിരുന്നു.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
പിന്നാലെ ജില്ലാ ഭരണകൂടം എന്‍ ഡി ആര്‍ എഫിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാല് പേര്‍ മരിച്ചപ്പോള്‍ മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖെട്ടാര്‍ രംഗത്തെത്തി.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?
മഹേന്ദ്രഗഡ്, സോനിപത് ജില്ലകളില്‍ ഗണപതി നിമജ്ജനത്തിനിടെ മുങ്ങി യുവാക്കള്‍ അകാലത്തില്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ എല്ലാവരും ഈ ദുഷ്‌കരമായ സമയത്ത് മരിച്ചവരുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നു. എന്‍ ഡി ആര്‍ എഫ് സംഘം നിരവധി ആളുകളെ മുങ്ങി മരിക്കുന്നതില്‍ നിന്ന് രക്ഷിച്ചു.
ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, മനോഹര്‍ ലാല്‍ ഖെട്ടാര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 10 ദിവസത്തെ ഗണേശോത്സവം സമാപിച്ചതിനാല്‍ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങളാണ് നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തത്.












Click it and Unblock the Notifications