കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മറുപണി; സംസ്ഥാന അധ്യക്ഷന് പകരം മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ

Google Oneindia Malayalam News

ഷിംല: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ ആകെയുള്ള നാല് സീറ്റുകളിൽ വെറും ഒരു സീററിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. എന്നാൽ 2014ൽ നാലു സീറ്റു,കളും സ്വന്തമാക്കിയാണ് ബിജെപി മറുപടി നൽകിയത്.

സംസ്ഥാനത്ത് ഇത്തവണ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനെയടക്കം കോൺഗ്രസ് പാളയത്തിനെത്തിക്കാനായി. എന്നാൽ കോൺഗ്രസ് നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുകയാണ് ബിജെപി. കോൺഗ്രസിന്റെ ശക്തനായ നേതാവിനെ അടർത്തിയെടുത്തിയിരിക്കുകയാണ് ബിജെപി.

കോൺഗ്രസിന് ''അപ്രതീക്ഷിത'' മുന്നേറ്റം പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്; വിമർശനംകോൺഗ്രസിന് ''അപ്രതീക്ഷിത'' മുന്നേറ്റം പ്രവചിച്ച് അമേരിക്കൻ വെബ്സൈറ്റ്; വിമർശനം

തിരിച്ചടി

തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ശക്തമായ കൊഴിഞ്ഞുപോക്ക് ഭീഷണിയാണ് സംസ്ഥാനത്ത് ബിജെപി നേരിട്ടത്. മുന്‍ മന്ത്രിയും ബിജെപിയിലെ പ്രബലനുമായ സുഖ് റാം ഈയിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുഖ് റാമിനൊപ്പം അദ്ദേഹത്തിന്‍റെ പൗത്രന്‍ ആശ്രയ് ശര്‍മ്മയും ബിജെപി വിട്ടിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.

മുൻ അധ്യക്ഷനും

മുൻ അധ്യക്ഷനും

പ്രബലരായ മൂന്ന് നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെയാണ് ബിജെപി മുൻ അധ്യക്ഷൻ സുരേഷ് ചന്ദേൽ കോൺഗ്രസിൽ ചേർന്നത്. ഹിമാചൽ പ്രദേശിലെ മുൻ എംപിയുമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്‍റെ കോണ്‍ഗ്രസ് പ്രവേശം

സീറ്റ് നിഷേധത്തിൽ പ്രതിഷേധം

സീറ്റ് നിഷേധത്തിൽ പ്രതിഷേധം

ഹാമിർപൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സുരേഷ് ചന്ദേൽ പാർട്ടി വിട്ടത്. മൂന്ന് തവണ ഇവിടെ എംപിയായിരുന്ന സുരേഷ് ചന്ദേലിന് ഇക്കുറി പാർട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. 1996ന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥി പോലും വിജയിക്കാത്ത മണ്ഡലമായിരുന്നു ഹാമിർപൂർ.

പണിക്ക് മറുപണി

പണിക്ക് മറുപണി

സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടത് ബിജെപിക്ക് ക്ഷീണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതേ നാണയത്തിൽ കോൺഗ്രിസിന് തിരിച്ചടി നൽകാൻ ബിജെപി നീക്കം നടത്തിയത്. ആറ് വട്ടം എംഎൽഎ ആയിരുന്ന പ്രമുഖ കോണഅ‍ഗ്രസ് നേതാവ് സിംഘി റാം ആണ് ബിജെപി പാളയത്തിൽ എത്തിയത്.

ബിജെപിയിൽ

ബിജെപിയിൽ

ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ സാന്നിധ്യത്തിലാണ് സിംഘി റാം ബിജെപിയിൽ ചേർന്നത്. പ്രമുഖ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ വിർഭദ്ര സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു ജയ് റാം താക്കൂർ. രാംപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് സിംഘി റാം.

ഗുണം ചെയ്യും

ഗുണം ചെയ്യും

സിംഘി റാവിന്റെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. മറ്റ് പാർട്ടികളിൽ നിന്ന് പ്രമുഖ നേതാക്കൾ എത്തുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ഹിമാചൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു.

സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

2007ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി രാംപൂരിൽ സിംഘി റാമിന് സീറ്റ് നിഷേധിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന നന്ദ ലാൽ എന്ന ഉദ്യോഗസ്ഥനാണ് ഇവിടെ സീറ്റ് നൽകിയത്. 2007ലും തുടർന്ന് നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും നന്ദ്ലാൽ രാംപൂരിൽ വിജയിക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Six time Congress legislator Singhi Ram joins BJP in Himachal Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X