എട്ടുവയസ്സുകാരന്‍ ജനനേന്ദ്രീയത്തില്‍ പരിക്കേല്‍പ്പിച്ച കുട്ടി മരിച്ചു, അക്രമത്തിന് പിന്നില്‍
ഹൈദരാബാദ്: എട്ട് വയസ്സുകാരന്‍ മര്‍ദ്ദിച്ച് അവശനാക്കിയ ആറ് വയസ്സുകാരന്‍ മരിച്ചു. മുഹമ്മദ് ഇബ്രാഹിം എന്ന ആറ് വയസ്സുകാരനാണ് മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. അതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇബ്രാഹിമിന്റെ വയറ്റിലും സ്വകാര്യഭാഗത്തും മര്‍ദ്ദിച്ചത്. ഹൈദരാബാദിലെ അപ്പ്മാര്‍ക്കറ്റിലെ സ്‌കൂളില്‍ ജൂലൈ 12നായിരുന്നു സംഭവം.
കുട്ടിയുടെ സ്വകാര്യഭാഗത്ത് നീര്‍ക്കെട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ രണ്ട് ശസ്ത്രക്രിയകളും വിധേയനാക്കിയെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ ചൂണ്ടിക്കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ എട്ടുവയസ്സുകാരനെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറ്റം ആരോപിക്കപ്പെടുന്ന കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും പരിശോധിക്കും. സംഭവത്തെക്കുറിച്ചറിയാമെന്ന് സമ്മതിച്ച സ്‌കൂളിലെ കെയര്‍ടേക്കര്‍ മഹേശ്വരി ഒന്നാമത്തേയോ രണ്ടാമത്തെയോ നിലയില്‍ വച്ചായിരുന്നു കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമുണ്ടായതെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.












Click it and Unblock the Notifications