Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ ആറ് വയസുകാരന്‍ മരിച്ചു; പുറത്തെടുത്തത് 9 മണിക്കൂറുകള്‍ക്ക് ശേഷം

അമൃത്സര്‍: പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ഗദ്രിവാല ഗ്രാമത്തില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ഒമ്പത് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ഹോഷിയാര്‍പൂരിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഴല്‍കിണറിന് സമീപം ജെ സി ബി ഉപയോഗിച്ച് തുരങ്കം നിര്‍മ്മിച്ചാണ് കുട്ടിയെ രക്ഷിച്ചത്. തലകീഴായി കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ ക്ലിപ്പ് ഉപയോഗിച്ച് പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ട് 15 അടി കുഴിയെടുക്കാന്‍ മാത്രമാണ് ജെ സി ബിക്ക് കഴിഞ്ഞത്. കുഴല്‍ക്കിണറില്‍ 65 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്.

india

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. തെരുവ് നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ആറുവയസ്സുകാരന്റെ ആരോഗ്യനില സ്ഥിരമായി നിലനിര്‍ത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി ആബോധാവസ്ഥയിലാവുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ മകനായ റിതിക് ആണ് മരണപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലും സമാനമായ സംഭവം നടന്നിരുന്നു. സുജിത് വില്‍സണ്‍ എന്ന രണ്ട് വയസുകാരനാണ് അന്ന് മരിച്ചത്. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു. ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്.

ഈ സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഒരു മൃതദേഹം കിട്ടിയിലേ സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യൂ എന്ന നിലയാണുള്ളതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ബോര്‍വെല്ലുകളും ട്യൂബ് വെല്ലുകളും കുഴിക്കുമ്പോളുള്ള ചട്ടങ്ങള്‍ സംബന്ധിച്ച് യാതൊരു ചടങ്ങളും നിയമങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+