ആറ് മാസത്തിനിടെ 16 കാരിയെ പീഡിപ്പിച്ചത് 400 പേര്‍; രണ്ട് മാസം ഗര്‍ഭിണി; കൊടും ക്രൂരത

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 16 വയസുകാരിയെ 400 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ഒരു പൊലീസുകാരനും ലൈംഗികമായി പീഡിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടി ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. കൂടാതെ പെണ്‍കുട്ടി വിവാഹിതയാണെന്നും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്....

1

പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, ശൈശവ വിവാഹ നിരോധന നിയമം, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബലാത്സംഗം, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അമ്മയെ നഷ്ടപ്പെട്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എട്ട് മാസങ്ങള്‍ക്ക് ശേഷം പിതാവ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.

2

എന്നാല്‍ ഭര്‍ത്താവില്‍ നിന്നും വലിയ ക്രൂരതകളാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്. ഇതേ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയെങ്കിലും പിതാവ് സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജീവിക്കാനായി ബീഡ് ജില്ലയിലെ അംബാജോഗൈയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനം നടത്തുകയായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാവാന്‍ തുടങ്ങിയത്.

3

ഞാന്‍ നിരവധി ആളുകളാല്‍ പീഡിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ അംബജോഗൈ പോലീസ് സ്റ്റേഷനില്‍ പലതവണ പോയെങ്കിലും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ല. പകരം, എന്നെ ഒരു പോലീസുകാരന്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടി ചൈല്‍ഡ് വെയല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി.

4

ഈ ആഴ്ചയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കുന്നു. 400 ഓളം പേര്‍ പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, ശിശുക്ഷേമ വകുപ്പ് പെണ്‍കുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എസ്പി രാജസ്വാമി മുന്നറിയിപ്പ് നല്‍കി.

താനെയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി

താനെയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായി

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് 28 കാരന്‍ അറസ്റ്റിലായി. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും ഐപിസിയിലെ പ്രസക്തമായ വകുപ്പുകളും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും (പോക്സോ ആക്ട്) പ്രകാരം കേസെടുത്തതായും കുല്‍ഗാവ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ 9 ന് പെണ്‍കുട്ടി തനിച്ചായിരുന്നപ്പോള്‍ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് പെണ്‍കുട്ടി സംഭവം വിവരിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

29 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

29 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

സെപ്തംബര്‍ 22 നാണ് മഹാരാഷ്ട്രയില്‍ മറ്റൊരു പീഡനക്കേസ് പുറത്തുവന്നത്. ഇരയായ പെണ്‍കുട്ടി മന്‍പാഡ പോലീസ് സ്റ്റേഷനിലെത്തി 29 പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയായതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഡോംബിവാലി ബലാത്സംഗക്കേസ് പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ താനെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേസില്‍ 24 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+