കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ദില്ലിയിലെ യജമാനന്‍മാര്‍ക്കേറ്റ അടി... മഹാരാഷ്ട്രയില്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇത് ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ വിജയമാണ്. അവര്‍ കുതിരക്കച്ചവടത്തിലൂടെ വിജയിക്കാമെന്നാണ് കരുതിയത്. ഇത് ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാജയം മാത്രമല്ല, ദില്ലിയിലെ അവരുടെ യജമാനന്‍മാര്‍ക്ക് കരണത്തേറ്റ ശക്തമായ അടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

1

നുണകളും കൂറുമാറ്റവും കൊണ്ടാണ് ഫട്‌നാവിസ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും, അത് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഫട്‌നാവിസിന്റെ രാജിക്കത്ത് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ജയം എപ്പോഴും സത്യത്തിനായിരിക്കുമെന്നും, ഭരണഘടനാ ദിനത്തില്‍ തന്നെ നീതി ലഭിച്ചത് വലിയ നേട്ടമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

അതേസമയം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് ഫട്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം 162 എംഎല്‍എമാരെ അണിനിരത്തി ത്രികക്ഷി സഖ്യം കരുത്ത് തെളിയിച്ചിരുന്നു. ഇതോടെ ബിജെപി പുറത്താക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെ അജിത് പവാറിനെ തിരിച്ച് എന്‍സിപിയില്‍ എത്തിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

ത്രികക്ഷി സഖ്യത്തിന്റെ യോഗത്തില്‍ ഇന്ന് അജിത് പവാര്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ഇക്കാര്യം ജയന്ത് പാട്ടീല്‍ സ്ഥിരീകരിച്ചു. എന്‍സിപി വൃത്തങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. ഇന്ന് അദ്ദേഹത്തെ കണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. അതേസമയം മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ മൂന്ന് പാര്‍ട്ടികളും യോഗത്തിനായി എത്തിയിട്ടുണ്ട്.

ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്ത്രികക്ഷി സഖ്യം ഇന്ന് ഗവര്‍ണറെ കാണും... ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ, മുഖ്യമന്ത്രി ഉദ്ധവ്

English summary
slap on the faces of their masters congress slams bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X