ബ്രാഹ്മണനൊപ്പം കിടന്നാല്‍ യുവതിയുടെ 'ദോഷം' മാറും, കേരളത്തില്‍ നിന്നുള്ള 'ഗുരുജി' വസ്ത്രം ഉയര്‍ത്തി?

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

ബെംഗളൂരു: അന്ധവിശ്വാസങ്ങള്‍ക്ക് ഒരു കുറവും ഇല്ല. എത്ര കള്ളത്തരങ്ങള്‍ പൊളിഞ്ഞാലും പിന്നേയും അന്ധവിശ്വാസങ്ങളുടെ പിറകേ പോകുന്നവരെ എന്ത് ചെയ്യാന്‍ പറ്റും?

ബെംഗളൂരുവില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ടുകള്‍ കേട്ടാല്‍ ആരുടേയും ചോര തിളക്കും. അതിലാണെങ്കില്‍ മലയാളികളെ പറയിപ്പിക്കാനുള്ള സംഗതി വേറയും ഉണ്ട്.

ദോഷങ്ങള്‍ മാറാന്‍ ബ്രാഹ്മണനൊപ്പം കിടക്കപങ്കിട്ടാല്‍ മതിയെന്നാണ് ഒരു ജ്യോത്സന്‍ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ഉപദേശം. ഇയാളുടെ കേരളത്തില്‍ നിന്നുള്ള ഗുരുജി ചെയ്തത് അതിലും വൃത്തികെട്ട കാര്യമായിരുന്നു.

ദുരിതത്തിലകപ്പെട്ട പെണ്‍കുട്ടി

ദുരിതത്തിലകപ്പെട്ട പെണ്‍കുട്ടി

അച്ഛനമ്മമാര്‍ വിവാഹമോചിതരായ 24 കാരിയുടെ അനുഭവങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്ന പരസ്യം കണ്ടിട്ടാണ് പെണ്‍കുട്ടി ജ്യോത്സനെ സമീപിച്ചത്.

പതിനയ്യായിരം വേണം... എന്തിന്

പതിനയ്യായിരം വേണം... എന്തിന്

പതിനയ്യായിരം രൂപ വേണം പൂജകള്‍ക്ക് എന്നായിരുന്നു ജ്യോത്സന്റെ ആവശ്യം. അത്രയൊന്നും പണമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി എണ്ണായിരം രൂപ നല്‍കി.

പ്രസാദം കിട്ടി... പക്ഷേ

പ്രസാദം കിട്ടി... പക്ഷേ

ഇതിന് ശേഷം പൂജയുടെ പ്രസാദം പെണ്‍കുട്ടിയ്ക്ക് നല്‍കി. പലതും കിടക്കയില്‍ പലയിടത്തായി സൂക്ഷിക്കാന്‍ പറഞ്ഞു. എല്ലാം ചെയ്തു, പക്ഷേ ഒരു ഗുണവും ഉണ്ടായില്ല.

 പണം തിരികെ വേണം

പണം തിരികെ വേണം

ഗുണമൊന്നും ഉണ്ടാകാത്തതിനാല്‍ തന്റെ പണം തിരികെ വേണം എന്നായി പെണ്‍കുട്ടി. എന്നാല്‍ കാത്തിരിക്കാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. പിന്നേയും പിന്നേയും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

 ബ്രാഹമണന്റെ കൂടെ കിടക്ക പങ്കിടൂ എന്ന്

ബ്രാഹമണന്റെ കൂടെ കിടക്ക പങ്കിടൂ എന്ന്

പെണ്‍കുട്ടിയുടെ അച്ഛന്റെ വീട്ടുകാര്‍ കടുത്ത ദുര്‍മന്ത്രവാദങ്ങള്‍ ചെയ്തിട്ടുണ്ടെന്നായി പിന്നെ ജ്യോത്സ്യന്റെ വാദം. ദോഷങ്ങള്‍ മാറണമെങ്കില്‍ ഏതെങ്കിലും ബ്രാഹ്മണനൊപ്പം കിടക്ക പങ്കിടണം എന്നായിരുന്നു പിന്നീട് നല്‍കിയ ഉപദേശം.

എത്രയെത്ര സ്ത്രീകള്‍

എത്രയെത്ര സ്ത്രീകള്‍

ജ്യോത്സ്യനെ സമീപിക്കാന്‍ സ്ത്രീകളുടെ നീണ്ട നിര തന്നെയാണ് ഉള്ളത് എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അവരെ സത്യം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കിയപ്പോള്‍ ജ്യോത്സ്യന്‍ ഇടപെട്ട് ആ ശ്രമവും തടഞ്ഞുവത്രെ.

രാമകൃഷ്ണ ശര്‍മ എന്ന് പേര്‍

രാമകൃഷ്ണ ശര്‍മ എന്ന് പേര്‍

രാമ കൃഷ്ണ ശര്‍മ എന്നാണ് ഈ ജ്യോത്സ്യന്റെ പേര്. എന്നാല്‍ യഥാര്‍ത്ഥ പേര് ലോകേഷ് എന്നാണത്രെ. എന്തായാലും ഇയാളിപ്പോള്‍ പോലീസിന്റെ പിടിയിലാണ്. യുക്തിവാദി സംഘം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇയാള്‍ ശരിക്കും കുടുങ്ങിയത്.

ഇയാളുടെ ഗുരുജി... ഫ്രം കേരളം

ഇയാളുടെ ഗുരുജി... ഫ്രം കേരളം

കേരളത്തില്‍ നിന്നുള്ള ആളാണത്രെ ഇയാളുടെ 'ഗുരുജി'. ആ പേരിലും ഇയാള്‍ പെണ്‍കുട്ടിയെ പറ്റിക്കാന്‍ നോക്കി എന്നതാണ് സത്യം.

എല്ലാ പ്രശ്‌നങ്ങളും ഗുരുജി പരിഹരിക്കും

എല്ലാ പ്രശ്‌നങ്ങളും ഗുരുജി പരിഹരിക്കും

കേരളത്തില്‍ നിന്നുള്ള തന്റെ 'ഗുരുജി' നഗരത്തില്‍ എത്തിയിട്ടുണ്ടെന്നും എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം പരിഹരിക്കും എന്നും പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ച് വരുത്തിയത് രാമകൃഷ്ണ ശര്‍മ തന്നെ ആയിരുന്നു. എന്നാല്‍ അവിടെ പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു.

വസ്ത്രം പൊക്കാന്‍ ആവശ്യപ്പെട്ടു

വസ്ത്രം പൊക്കാന്‍ ആവശ്യപ്പെട്ടു

തന്റെ ദു:ഖങ്ങള്‍ കേട്ട ഗുരുജി പൊട്ടിക്കരഞ്ഞുവെന്നും മകളെ പോലെയാണ് താനെന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടി പറയുന്നു. അതിന് ശേഷം തീര്‍ത്ഥം തെളിക്കാനെന്ന് പറഞ്ഞ് വസ്ത്രം മുകളിലേക്ക് കയറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോഴള്‍ ഗുരുജി തന്നെ വസ്ത്രം പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചു എന്നും പെണ്‍കുട്ടി പറയുന്നു.

English summary
‘Sleep with a brahmin to rid yourself of doshas'... What an astrologer asked to a woman!
Please Wait while comments are loading...