Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; സുരക്ഷ ഉദ്യോഗസ്ഥർ തട്ടിമാറ്റി, യുവാവ് അറസ്റ്റിൽ!

ഭുവനേശ്വർ: മുഖ്യമന്ത്രിക്ക് നേരെ യുവാവിന്റെ ചെരുപ്പേറ്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് നേരെയാണ് ചെരുപ്പെറിഞ്ഞത്. ചെരുപ്പ് എറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ചെരുപ്പുകളാണ് യുവാവ് എറിഞ്ഞത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തട്ടിയകറ്റിയതിനാല്‍ ചെരിപ്പുകള്‍ പട്‌നായിക്കിന്റെ ദേഹത്ത് കൊണ്ടില്ല.

കുംഭാരിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായത്. പ്രകോപനമില്ലാതെ പെട്ടെന്നാണ് യുവാവ് ചെരിപ്പെറിഞ്ഞത്. പരിപാടിയില്‍ സദസ്സിന്റെ മുന്‍നിരയിലാണ് ഇയാള്‍ ഇരുന്നത്. ചെരിപ്പേറിനു ശേഷം ഉടന്‍ തന്നെ മുഖ്യമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു.

പിന്നിൽ ബിജെപി?

പിന്നിൽ ബിജെപി?

സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് ബിജു ജനതാദള്‍ നേതാക്കള്‍ ആരോപിച്ചു. തങ്ങളെ പരാജയപ്പെടുത്തിനു വേണ്ടിയുള്ള ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയമാണിതെന്ന് ബിജു ജനതാദള്‍ എംഎല്‍എ ദേബേഷ് ആചാര്യ പറഞ്ഞു.

ബന്ധമില്ലെന്ന് ബിജെപി

ബന്ധമില്ലെന്ന് ബിജെപി

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ബന്ധമില്ല എന്നാണ് ബിജെപിയുടെ വാദം. ബിജെപി സംസ്ഥാന പ്രസിഡന്റ് ബസന്ത് പാണ്ഡെ ബിജു ജനതാദളിന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആക്രമണത്തെ അപലപിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബസന്ത് പാണ്ഡെ പറഞ്ഞു.

ആളെ തിരിച്ചറിഞ്ഞില്ല

ആളെ തിരിച്ചറിഞ്ഞില്ല

ഷൂ എറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) നേതാവാണ് നവീന്‍ പട്‌നായിക്ക്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. ബിജെപിയെ കുറ്റപ്പെടുത്തുന്നത് പരാജയ ഭാതിമൂലമാണെന്നാണ് ബസന്ത് പാണ്ഡെ പറയുന്നത്.

ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

ഫെബ്രുവരി 24ന് നടക്കാനിരിക്കുന്ന ബിദേപൂർ ലോക്സഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്. ഫെബ്രുവരി ആദ്യം മുതൽ തന്നെ ബിജെപിയും ബിജെഡിയും ആരോപണ പ്രത്യാരോപണവുമായി പ്രചരണം നടത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+