കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം, വൈറലായി വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് കടങ്ങൾ എഴുതി തള്ളിയോ എന്ന് സ്മൃതി

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെത്തിയ സ്മൃതി ഇറാനിയുടെ വായടപ്പിച്ച് ആൾക്കൂട്ടം. അശോക് നഗറിൽ നടന്ന പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും ആക്രമിക്കുന്നതിനിടെയാണ് കൂടിനിന്ന ജനങ്ങളോട് ചോദ്യം ചോദിച്ച് സ്മൃതി ഇറാനിയുടെ നില പരുങ്ങലിലായത്.

രാഹുൽ ഗാന്ധിയും കോൺഗ്രസും വാഗ്ദാനം ചെയ്തതു പോലെ സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. കേന്ദ്രമന്ത്രിയുടെ പ്രതീക്ഷകൾക്ക് വിപരീതമായി കടങ്ങൾ എഴുതി തള്ളിയെന്ന് ജനക്കൂട്ടം ഒരേ സ്വരത്തിൽ പറയുകയായിരുന്നു. ഇതോടെ സ്മൃതി ഇറാനിക്ക് മറുപടി കിട്ടാതെ വന്നു.

ബാലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇറ്റാലിയൻ മാധ്യമപ്രവർത്തകബാലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇറ്റാലിയൻ മാധ്യമപ്രവർത്തക

smriti

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ജനങ്ങൾ അവരുടെ കള്ളങ്ങളെ പൊളിച്ചടുക്കുകയാണെന്ന തലക്കെട്ടോടെ മധ്യപ്രദേശ് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാർഷകരുടെ പ്രശ്നങ്ങൾ ഉയർക്കാട്ടിയായിരുന്നു കോൺഗ്രസ് വോട്ട് തേടിയത്. മധ്യപ്രദേശിലെ 21 ലക്ഷം കർഷകരുടെ കടങ്ങൾ എഴുതിതള്ളിയെന് അവകാശപ്പെടുന്ന രേഖകൾ കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ 55 ലക്ഷം പേരിലേക്കും ജയ് കിസാൻ വായ്പ ഇളവ് പദ്ധതിയുടെ ഗണം ലഭിക്കുമെന്നാണ് അവകാശവാദം.

കാർഷിക കടങ്ങൾ എഴുതി തള്ളിയെന്ന കോൺഗ്രസ് അവകാശ വാദം കള്ളമാണെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്റെ വസതിയിൽ വായ്പാ ഇളവു നേടിയ 21 ലക്ഷം ആളുകളുടെ പേരുവിവരങ്ങളുമായി കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘം എത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാന ബജറ്റിന് മുമ്പ് കാർഷിക മേഖലയ്ക്കായി കിസാൻ ബജറ്റ് അവതരിപ്പിക്കുമെന്നതാണ് കോൺഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Smriti Irani attack on congress at Madhyapradesh seemingly backfired. She asked the crowd whether they received the farm loans waivers, the crowd replied yes video of the incident goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X