കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനി... മോദിയുടെ ആറ്റം ബോംബ്; ഭസ്മാസുരനാകുമോ?

Google Oneindia Malayalam News

നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യു പ്രശ്‌നം... അങ്ങനെ പലതും. എന്നാല്‍ പാര്‍ലമെന്റ് ചേരുമ്പോള്‍ സര്‍ക്കാര്‍ അത്രയ്ക്ക് പ്രതിസന്ധിയിലൊന്നും അല്ല. അതിന് കാരണം ഒരാള്‍ മാത്രമാണ്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി.

നരേന്ദ്രമോദിയുടെ കൈവശമുള്ള 'വിനാശകാരിയായ ആയുധം' എന്നാണ് ചിലര്‍ ഇപ്പോള്‍ സ്മൃതി ഇറാനിയെ വിശേഷിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗങ്ങള്‍ ശരിയ്ക്കും വൈറല്‍ ആയിരുന്നു.

പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടെങ്കിലും സ്മൃതി ഇറാനി പറഞ്ഞ കാര്യങ്ങളിലെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. ഭസ്മാസുരനെ പോലെ ആകുമോ മോദിയ്ക്ക് സ്മതി ഇറാനി എന്നാണ് ചോദ്യം.

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി

പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി

പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയപ്പോള്‍ രോഹിത് വെമുല വിഷയവും ജെഎന്‍യു വിവാദവും കത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ സ്മൃതി ഇറാനിയുടെ പ്രസംഗമാണ് സര്‍ക്കാരിന്റെ മുഖം രക്ഷിച്ചത്.

വൈകാരികം, ശക്തം

വൈകാരികം, ശക്തം

അതിവൈകാരികതയോടെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. എന്നാല്‍ അത് അതിശക്തവും ആയിരുന്നു. പ്രതിപക്ഷത്തിന്റെ വായടപ്പിയ്ക്കാന്‍ ആ പ്രസംഗത്തിന് സാധിച്ചു.

വൈറല്‍

വൈറല്‍

സ്മൃതി ഇറാനിയുടെ പ്രസംഗം വൈറല്‍ ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രസംഗം സത്യമേവ ജയതേ എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തു.

മോദിയുടെ ആറ്റം ബോംബ്

മോദിയുടെ ആറ്റം ബോംബ്

പ്രതിപക്ഷത്തെ നിര്‍വ്വീര്യമാക്കാനുള്ള നരേന്ദ്ര മോദിയുടെ ആറ്റം ബോംബ് എന്നാണ് ചിലര്‍ സ്മൃതി ഇറാനിയെ വിശേഷിപ്പിച്ചത്.

കളിമാറി

കളിമാറി

എന്നാല്‍ സംഗതി അത്ര എളുപ്പത്തില്‍ നടക്കില്ലെന്ന് ഇപ്പോള്‍ ബിജെപി നേതൃത്വം തിരിച്ചറിയുന്നുണ്ട്. കാരണം സ്മൃതി ഇറാനി പറഞ്ഞ പലകാര്യങ്ങളും സത്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വെമുല

വെമുല

രോഹിത് വെമുല ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ വൈദ്യസഹായം പോലും നല്‍കാതെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു എന്നായിരുന്നു സ്മൃതി ഇറാനി പ്രസംഗിച്ചത്. ഇത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

മഹിഷാസുര പൂജ

മഹിഷാസുര പൂജ

ജെഎന്‍യുവില്‍ മഹിഷാസുര പൂജ നടത്തിയെന്നും ദുര്‍ഗ്ഗാ ദേവിയെ അപമാനിച്ചുവെന്നും സ്മൃതി ഇറാനി തെളിവുകള്‍ സഹിതം പറഞ്ഞു. എന്നാല്‍ അത് എങ്ങനെ ദേശവിരുദ്ധ പ്രവര്‍ത്തനമാകും എന്ന് വിശദീകരിയ്ക്കാന്‍ സ്മൃതി ഇറാനിയ്ക്ക് കഴിഞ്ഞില്ല.

ദളിത് പ്രശ്‌നം

ദളിത് പ്രശ്‌നം

രോഹിത് വെമുലയുടെ ആത്മഹത്യയെ നിസ്സാരവത്കരിച്ചതും സ്മൃതി ഇറാനിയ്ക്കും സര്‍ക്കാരിനും തിരിച്ചടിയായി. ഒരുകുട്ടിയുടെ ആത്മഹത്യ എന്നാണ് വെമുലയുടെ മരണത്തെ സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് തന്നെയാണ് അതിനുള്ള വിശദീകരണം.

ഹിന്ദുത്വത്തിന് വേണ്ടി

ഹിന്ദുത്വത്തിന് വേണ്ടി

പാര്‍ലമെന്റില്‍ സ്മൃതി ഇറാനി പ്രസംഗിച്ചത് സക്കാരിന് വേണ്ടിയോ രാജ്യത്തിന് വേണ്ടിയോ അല്ല, ഹിന്ദുത്വത്തിന് വേണ്ടിയാണെന്നാണ് മറ്റൊരു ആരോപണം. ഇതും ഒരു തരത്തില്‍ തിരിച്ചടിയാകും.

ഭസ്മാസുരന്‍

ഭസ്മാസുരന്‍

പ്രതിപക്ഷത്തെ പ്രതിരോധിയ്ക്കുന്നതിനൊപ്പം തന്നെ സര്‍ക്കാരിനെ വെട്ടിലാക്കുകയും ചെയ്തിരിയ്ക്കുകയാണ് സ്മൃതി ഇറാനി ഇപ്പോള്‍. ഭസ്മാസുരന്റെ അവസ്ഥയാകുമോ എന്നാണ് ചോദ്യം.

English summary
If it is still not obvious, human resource development minister Smriti Irani has shown -- over the course of two grating speeches -- she could be Modi government’s ‘destroyer’ inside Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X