സ്മൃതി ഇറാനിക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ലോകം
ദില്ലി: ഇന്ത്യ കണ്ട നേതാക്കളില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാളാണ് മന്‍മോഹന്‍ സിംഗ്. എന്നിട്ട് ആളെക്കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായോ? സോഷ്യല്‍ മീഡിയയുടെ ചോദ്യം കോണ്‍ഗ്രസിനോടാണ്. മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ ആവശ്യമില്ലാതെ ചൊറിയാന്‍ പോയ മുന്‍ കേന്ദ്ര മന്ത്രി അജയ് മാക്കനാണ് കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്.
കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് ഡിഗ്രി പോലും ഇല്ല എന്നായിരുന്നു അജയ് മാക്കന്റെ വിമര്‍ശനം. എന്നാല്‍ ഒൡപിക്‌സ് മെഡല്‍ നേടിയ ശേഷമാണോ മാക്കന്‍ സ്‌പോര്‍ട്‌സ് മന്ത്രിയായി ചുമതലയേറ്റത് എന്നാണ് ഇതിനോട് ഓണ്‍ലൈന്‍ ലോകം ചോദിക്കുന്നത്. ചോവ്വാഴ്ച ട്വിറ്ററിലായിരുന്നു മോദി സര്‍ക്കാരിനെയും സ്മൃതി ഇറാനിയുടെ പഠിപ്പിനെയും കളിയാക്കി അജയ് മാക്കന്‍ സീരീസ് പോസ്റ്റുകളിട്ടത്.

1994 ല്‍ ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം പാര്‍ട്ട് -1 എന്നാണ് നാമനിര്‍ദേശ പത്രികയില്‍ സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യതയായി പറഞ്ഞിരിക്കുന്നതെന്ന് മാക്കന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെ 45 അംഗ മന്ത്രിസഭയില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രാതിനിധ്യമില്ല എന്നും മാക്കന്‍ കുറ്റപ്പെടുത്തുന്നു. പ്രിതരോധവും ധനകാര്യവും ഒരു മന്ത്രിക്ക് ചുമതല നല്‍കിയതും മാക്കന് ദഹിച്ചിട്ടില്ല.
എന്നാല്‍ പ്രഗത്ഭ നേതാക്കള്‍ ഉണ്ടായിട്ടും യു പി എ സര്‍ക്കാര്‍ രാജ്യം കണ്ട ഏറ്റവും വലിയ പരാജയം ആയത് എന്ത് കൊണ്ടാണ് എന്നാണ് ആളുകള്‍ മാക്കനോടും കോണ്‍ഗ്രസിനോടും തിരിച്ചു ചോദിക്കുന്നത്. 44 സീറ്റുകളില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് പോലും അര്‍ഹതയില്ല. ഔപചാരിക വിദ്യാഭ്യാസമല്ല, തീരുമാനങ്ങളെടുക്കാനുള്ള മികവും അത് നടപ്പാക്കാനുള്ള കഴിവുമാണ് ഒരു മന്ത്രിക്ക് വേണ്ട ഗുണങ്ങള്‍ എന്ന് പോലും പരിഗണിക്കാതെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications