പെൺകുട്ടിയുടെ കൊലപാതകത്തില്‍ വിഷംതുപ്പിയ വ്യക്തിക്ക് എട്ടിന്‍റ പണി! ജോലി ചെയ്യുന്ന ബാങ്കിനും പൊങ്കാല

  • Written By: Desk
Subscribe to Oneindia Malayalam

കാശ്മീരിലെ കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ നടുക്കത്തില്‍ നിന്ന് ഇനിയും രാജ്യം മുക്തമായിട്ടില്ല. നിര്‍ഭയ കൊലപാതകത്തിന് ശേഷം രാജ്യം ഒറ്റക്കെട്ടായി അവളുടെ നീതിക്കായി തെരുവിലിറങ്ങി. നീതിക്കായി തെരുവിലിറങ്ങിയ സകലര്‍ക്കും ഒരുകാര്യം വ്യക്തമാണ്. കാശ്മീരിലെ പെൺകുട്ടിയും നിര്‍ഭയയും കൊല്ലപ്പെട്ടത് ഒരുപോലയല്ല. ഈ കുട്ടിയെ കൊന്നത് കാമപൂര്‍ത്തീകരണത്തിന് വേണ്ടി ആയിരുന്നില്ല. മറിച്ച് മതമെന്ന വിഷം തലച്ചോറില്‍ കുത്തി നിറച്ച ഒരു പറ്റം ഭ്രാന്തന്‍മാരാണ് അത് നടത്തിയത്.

രാജ്യം അവള്‍ക്ക് മുന്‍പില്‍ തലകുനിക്കുമ്പോഴും പക്ഷേ സംഘികളുടെ നിലപാടാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. രാജ്യത്തെ സകലരും അരുംകൊലയില്‍ വിലപിക്കുമ്പോള്‍ ഈ കൊലപാതകത്തെ ന്യായീകരിക്കുകയായിരുന്നു സംഘികള്‍. കൊലപാതകത്തെ ന്യായീകരിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനായ വിഷ്ണു നന്ദകുമാറിനെതിരെ കൊടും ആക്രമണമാണ് ഇപ്പോള്‍ സോഷ്യല് മീഡിയയില്‍ ഉയരുന്നത്.

ന്യായീകരിച്ച് വിഷ്ണു നന്ദകുമാറിന്‍റെ പോസ്റ്റ്

ന്യായീകരിച്ച് വിഷ്ണു നന്ദകുമാറിന്‍റെ പോസ്റ്റ്

'ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി.. അല്ലേങ്കില്‍ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ!
കൊലയെ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വിഷ്മു ഇത് പോസ്റ്റ് ചെയ്തത്. ഇതോടെ വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ വിഷ്ണു തന്നെ തന്‍റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു. കൊടക് മഹീന്ദ്ര ബാങ്കിന്‍റെ അസിസ്റ്റന്‍റ് മാനേജരായാണ് വിഷ്ണു ജോലി ചെയ്യുന്നത്. ഇതോടെ വിഷ്ണുവിന് നേരെയുള്ള ആക്രമം നേരെ കൊടക് മഹീന്ദ്ര ബാങ്കിന് നേരെ തിരിഞ്ഞു.

നാണമില്ലേയെന്ന്

നാണമില്ലേയെന്ന്

കൊടക് മഹീന്ദ്ര ബാങ്കിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായി പിന്നീട് വിഷ്ണുവിനെതിരേയുള്ള പൊങ്കാല. ബാങ്കിന്‍റെ സേവനങ്ങളെ കുറിച്ച് ഇട്ട പോസ്റ്റിന് കീഴിലാണ് പലരും പിന്നെ വിഷ്ണുവിനെ തെറിവിളിച്ചെത്തിയത്. നാണമില്ലേ വിഷ്മുവിനെ പോലൊരു വര്‍ഗീയ വാദിയെ നിങ്ങളുടെ സ്ഥാപനത്തില്‍ ജീവനക്കാരനായി നിലനിര്‍ത്താന്‍ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഹാഷ് ടാഗും പലരും ഈ പോസ്റ്റിന് താഴെ ഷെയര്‍ ചെയ്തിട്ടുണ്ട്. സ്വന്തം നിലപാട് പങ്കുവെക്കുന്നത് അയാളുടെ വ്യക്തിപരമായ താത്പര്യമാണെങ്കിലും ആസിഫയുടെ കൊലപാതകത്തില്‍ എങ്ങനെയാണ് ഇത്രയും മനുഷ്യത്വ രഹിതമായ രീതിയില്‍ പ്രതികരിക്കാന്‍ വിഷ്ണുവിന് കഴിയുന്നതെന്നും ചിലര്‍ ചോദിക്കുന്നു. അതിനാല്‍ ഇത്തരം ജീവനക്കാരെ പുറത്താക്കുക തന്നെ വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

വെട്ടിലായി ബാങ്ക്.. റേറ്റിങ് ഇടിഞ്ഞു

വെട്ടിലായി ബാങ്ക്.. റേറ്റിങ് ഇടിഞ്ഞു

വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ബാങ്ക് ശരിക്കും വെട്ടിലായി. വിഷ്ണു സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണ് ബാങ്കിന് വിനയായത്. വിഷ്മുവിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയവര്‍ വിഷ്മുവിന്‍റെ പേജ് കാണാതായതോടെ ബാങ്കിന്‍റെ ഒഫീഷ്യല്‍ പേജ് തിരഞ്ഞ് പോകുകയായിരുന്നു. പ്രതിഷേധം കടുത്തതോടെ ബാങ്കിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ റേറ്റിങ്ങ് ഒറ്റദിവസം കൊണ്ട് തകര്‍ന്ന് അടിഞ്ഞു. നിലവില്‍ 1.5 റേറ്റിങ്ങ് മാത്രമാണ് ബാങ്കിന്‍റെ പേജില്‍ ഉള്ളത്. വിഷ്ണുവിനെതിരെ പ്രതിഷേധിച്ചവര്‍ പ്രതിഷേധം ശക്തമാക്കാനായി ബാങ്കിന്‍റെ റേറ്റിങ്ങ് താഴ്ത്തിയതാണ് ബാങ്കിന് ഇപ്പോള്‍ പാരയായിരിക്കുന്നത്.

ഡിസ്മിസ് യുവര്‍ മാനേജര്‍#

ഡിസ്മിസ് യുവര്‍ മാനേജര്‍#

ഡിസ്മിസ് യുവര്‍ മാനേജര്‍ എന്ന ഹാഷ് ടാഗോടെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ നടക്കുന്നത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് ബാങ്ക്. അതേസമയം വിഷ്ണു മാത്രമല്ല കൊലപാതകത്തെ ന്യായീകരിച്ചത്. നിരവധി മലയാളി സംഘികള്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'റേപ്പ് ചെയ്ത് കൊന്നത് ശരിയായില്ല. വെടിവച്ച് കൊല്ലണം. ഈ വിത്ത് വളര്‍ന്നുവലുതാകുമ്പോള്‍ ഇന്ത്യന്‍ ആര്‍മിക്ക് നേര് കല്ലെറിയാനുള്ള ട്രെയ്‌നിങ്ങിന് ആകും ആദ്യം പോവുക', തീവ്രവാദി കിട്ടിയല്ലേ... അതിന് തനിക്കെന്താ? കാശ്മീരികളോടും അവിടത്തെ കുട്ടികളോടും എല്ലാവര്‍ക്കും ഇപ്പോ എന്താ സ്‌നേഹം, അവിടത്തെ കാര്യം അവിടത്തെഗവണ്‍മെന്റ് നോക്കിക്കോളും'- ഇങ്ങനെ പോകുന്നു സംഘികളുടെ കമന്‍റുകള്‍.

ഫേസ്ബുക്ക് ആക്രമണം

കൊടക് മഹീന്ദ്രയുടെ പേജില്‍ വിഷ്ണുവിനെതിരെ ഉയര്‍ന്ന പ്രതിഷേധം

ഒന്നുമറിയാതെ

ഒന്നുമറിയാതെ

ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്.രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു ഈ അതിക്രൂര കൊലപാതകം. 13 ഗ്രാമണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്.ഇവരെ ഓടിക്കാനും പാഠം പഠിപ്പിക്കാനുമായിരുന്നു കുഞ്ഞിനെ പിച്ചി ചീന്തിയത്.

തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുരുന്നു..

എല്ലാം മതത്തിന് വേണ്ടി.. മതത്തിന് വേണ്ടി മാത്രം! ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം അവസാനിക്കുന്നില്ല


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
social media attack vishnu nandhakumar and kotak mahindra bank

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്