ഭരണഘടന: സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി 23 ന് പരിഗണിക്കും
ദില്ലി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ എംപി ഡോ.സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഈ മാസം 23 ന് പരിഗണിക്കും. 1976-ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയായിരുന്നു 'സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. ഈ ഭേദഗതി ആമുഖത്തിലെ ഇന്ത്യയുടെ വിവരണത്തെ "പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്" എന്നതിൽ നിന്ന് മാറ്റി. ഒരു "പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്." എന്ന് മാറ്റുകയായിരുന്നു. ഈ ഭേദഗതി ഒഴിവാക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ആമുഖം ഒരു സാധാരണ ചട്ടത്തിന് തുല്യമല്ലാത്തതിനാൽ ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമില്ലെന്നാണ് ഹരജിക്കാര്‍ വാദിക്കുന്നത്. കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന സുപ്രിംകോടതി വിധിയും ഇവർ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ ഭരണത്തിൽ ജനാധിപത്യ, മതേതര ആശയങ്ങൾ അവതരിപ്പിക്കാൻ ഭരണഘടന ശിൽപികള്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും ഹർജിയില്‍ പറയുന്നുണ്ട്.

ആമുഖം ഭരണഘടനയുടെ അവശ്യ സവിശേഷതകൾ മാത്രമല്ല, ഒരു ഏകീകൃത സംയോജിത സമൂഹം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ വിവിധ ഗ്രൂപ്പുകളും താൽപ്പര്യങ്ങളും ഭരണഘടന അംഗീകരിച്ച അടിസ്ഥാന വ്യവസ്ഥകളും രൂപപ്പെടുത്തിയെന്നും സ്വാമി ഹർജിയിൽ പറഞ്ഞു. അഭിഭാഷകന്‍ സത്യ സബര്‍വാളും സമാനമായ ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ രണ്ട് ഹർജികളും ഒരുമിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്വാമിയുടെ ഹര്‍ജി ഇന്നലെ പരിഗണിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications