കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശ വിസ്മയത്തിനൊരുങ്ങി ഡിസംബര്‍ 4, സൂപ്പര്‍ ന്യൂ മൂണും സൂര്യ ഗ്രഹണവും ഒറ്റദിവസം, അറിയാം വിശേഷങ്ങള്‍

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ വലിയൊരു വിസ്മയം കാണാനായി കാത്തിരിക്കുകയാണ്. നാളെയാണ് ആ വിസ്മയം ആകാശത്ത് ദൃശ്യമാകുക. ശരിക്കും പറഞ്ഞാല്‍ ആകാശ വിസ്മയമാണ് ഇത്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണ് നാളെ ദൃശ്യമാകാന്‍ പോകുന്നത്. ഈ വാരാന്ത്യം മുഴുവന്‍ അതിന്റെ അലയൊലികളുണ്ടാവും. അത് മാത്രമല്ല സൂപ്പര്‍ ന്യൂ മൂണും ഇതേ ദിവസം തന്നെ ആകാശത്ത് ദൃശ്യമാകും. ഒരുപക്ഷേ വാനനിരീക്ഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രപ്രേമികള്‍ക്കും അതൊരു അമ്പരപ്പിക്കുന്ന അനുഭവമായി മാറുമെന്ന് ഉറപ്പാണ്. ഇത്തരമൊരു ദിനം ഈ വര്‍ഷത്തില്‍ ഇനിയുണ്ടാവില്ല എന്നതും പ്രാധാന്യത്തോടെ കാണേണ്ടതാണ്.

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

1

സമ്പൂര്‍ണ സൂര്യഗ്രഹണമാണ് നാളെ ദൃശ്യമാകുക. അതേസമയം സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രം മുതല്‍ രൂപപ്പെട്ട് തുടങ്ങും. സൂര്യഗ്രണ സമയത്ത് ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലേക്ക് നീങ്ങും. ഇത് ഭൂമിയുടെ പ്രതലത്തില്‍ നിഴലായി പ്രതിഫലിക്കും. ഇത് ഭാഗികമായോ സമ്പൂര്‍ണമായോ സൂര്യന്റെ പ്രകാശത്തെ ചില മേഖലകളില്‍ തടസപ്പെടുത്തും. അങ്ങനെയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നത്. സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഏറ്റവും ഇരുണ്ട ഭാഗമാണ് ഭൂമിക്ക് മേല്‍ വീഴുക. അതുകൊണ്ട് ഇരുണ്ട് മൂടിയിരിക്കും ഭൂമി. സൂര്യഗ്രഹണം ആരംഭിച്ച് അവസാനിക്കുന്നത് വരെ അഞ്ച് ഘട്ടങ്ങളാണ് ഉള്ളത്.

ആദ്യ ഘട്ടമെന്ന് പറയുന്നത് ഭാഗികമായ ഗ്രഹണമാണ്. സൂര്യന്റെ ഡിസ്‌കിന് മുകളില്‍ ചന്ദ്രനെ കാണാന്‍ സാധിക്കും. രണ്ടാം ഘട്ടമാണ് സമ്പൂര്‍ണ ഗ്രഹണം. സൂര്യനെ മൊത്തത്തില്‍ ചന്ദ്രന്‍ മറയ്ക്കും. മൂന്നാം ഘട്ടത്തിലും സൂര്യനെ പൂര്‍ണമായും ചന്ദ്രന്‍ മൂടുമെങ്കിലും സൂര്യന്റെ കൊറോണ മാത്രം കാണാന്‍ സാധിക്കും. ഇതാണ് ഗ്രഹണത്തിന്റെ ഏറ്റവും കാഠിന്യമേറിയ സമയം. ഈ സമയത്താണ് ആകാശം ഇരുട്ടിലാവുക. ശരിക്കും ഗ്രഹണത്തെ പൂര്‍ണമായ രീതിയില്‍ ഭൂമിയില്‍ അറിയാന്‍ സാധിക്കുന്നതും ഈ സമയത്താണ്. നാലാമത്തെ ഘട്ടം സൂര്യഗ്രഹണത്തിന്റെ തുടക്കത്തിന്റെ ആദ്യ ഘട്ടമാണ്. ഈ സമയത്ത് ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതില്‍ നിന്ന് പതിയെ പിന്‍വാങ്ങി വരും. പതിയെ സൂര്യന്‍ നിഴലില്‍ നിന്ന് പുറത്തേക്ക് വരും.

അഞ്ചാം ഘട്ടത്തോടെ പൂര്‍ണമായും ഗ്രഹണം അവസാനിക്കും. ഈ ഘട്ടത്തില്‍ ചന്ദ്രന്‍ പൂര്‍ണമായും സൂര്യന്റെ ഡിസ്‌കില്‍ നിന്ന് മാറിയിരിക്കും. സൂര്യപ്രകാശം പൂര്‍ണമായും ഭൂമിയിലെത്തുകയും ചെയ്യും. അതേസമയം അവസാന സൂര്യഗ്രഹണം ഇന്ത്യയെ സംബന്ധിച്ച് നിരാശയാണ്. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. ദക്ഷിണ ആഫ്രിക്കന്‍ മേഖലയിലെ കുറച്ച് ഭാഗങ്ങളില്‍ മാത്രമാണ് പ്രകടമാകുക. ദക്ഷിണാഫ്രിക്കയിലും നമീബിയയിലും ഭാഗികമായുള്ള സൂര്യഗ്രഹണമാണ് ദൃശ്യമാകുക. പൂര്‍ണമായ തോതില്‍ സൂര്യഗ്രഹണം ആസ്വദിക്കാന്‍ പറ്റുന്ന രാജ്യങ്ങളുമുണ്ട്. ഓസ്‌ട്രേലിയയുടെ ദക്ഷിണ മേഖല, ദക്ഷിണ അമേരിക്ക, പസഫിക്, അത്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖല, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും കാണാന്‍ സാധിക്കും.

രാവിലെ 10.59നാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സമ്പൂര്‍ണ സൂര്യഗ്രഹണം 12.30ന് ആരംഭിക്കുക. ഗ്രഹണത്തിന് പരമാവധി ലഭിക്കുന്ന സമയം 1.03 വരെയാണ്. മൊത്തം നാല് മണിക്കൂര്‍ എട്ട് മിനുട്ട് വരെ സൂര്യഗ്രഹണം നീണ്ട് നില്‍ക്കും. നേരത്തെ ഗ്രഹണത്തിന് മുമ്പ് ചന്ദ്രന്‍ ചുവപ്പ് നിറത്തിലായിരുന്നു. അത് സൂര്യന്റെ പ്രകാശത്തെ ചന്ദ്രന്‍ തടഞ്ഞ് നിര്‍ത്തുന്നത് കൊണ്ടാണ്. ഇത് നീലവെളിച്ചത്തെ ചിതറിക്കുകയും ചുവന്ന വെളിച്ചം മാത്രം ഭൂമിയിലേക്ക് എത്തിക്കുന്നതും കൊണ്ടാണ്. അതേസമയം അന്റാര്‍ട്ടിക്കയില്‍ മാത്രമായിരിക്കും ഈ വര്‍ഷത്തെ അവസാന സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കുകയെന്നും ചില വിദഗ്ധര്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ശാസ്ത്രപ്രേമികള്‍ പൂര്‍ണമായും നിരാശപ്പെടേണ്ടി വരും.

അന്റാര്‍ട്ടിക്കയില്‍ മാത്രമായിരിക്കുമെന്ന സൂചനകളെ നാസയും ശരിവെക്കുന്നുണ്ട്. അതേസമയം സൂപ്പര്‍ ന്യൂ മൂണ്‍ എന്ന പ്രതിഭാസവും ശാസ്ത്രലോകത്തെ ആവേശത്തിലാക്കുന്നുണ്ട്. ഡിസംബര്‍ മൂന്ന്, നാല് ദിവസങ്ങളില്‍ രാത്രിയിലെ ആകാശ കാഴ്ച്ചയിലെ സുപ്രധാനപ്പെട്ടതായിരിക്കും സൂപ്പര്‍ ന്യൂ മൂണ്‍. ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുമ്പോള്‍ പൂര്‍ണ ചന്ദ്രനും വരുന്നുണ്ടെങ്കില്‍ പെരിഗീ എന്നാണ് വിളിക്കാറ്. ഇതിന്റെ മറ്റൊരു വിളിപ്പേരാണ് സൂപ്പര്‍മൂണ്‍. സൂര്യനും ചന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോഴാണ് സംഭവിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രന്റെ എതിര്‍വശങ്ങളിലായിരിക്കും. എന്നാല്‍ ഇത് കാണാന്‍ സാധിക്കില്ല. സൂര്യഗ്രഹണം കണ്ണടയോ ലെന്‍സോ ഉപയോഗിച്ച് കാണാം. പകല്‍ സമയത്തും ന്യൂമൂണ്‍ ഉണ്ടാവുമെങ്കിലും കാണാന്‍ സാധിക്കില്ല.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
solar ecliplse 2021: super new moon and total solar eclipse on dec 4, what we know so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X