Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഭീഷണിയായ മുഖ്യമന്ത്രിമാരെ സാക്ഷി മഹാരാജ് വെളിപ്പെടുത്തുന്നു?ഒപ്പം മുസ്ലീംങ്ങളെ കുറിച്ചും

മീററ്റ്: ലോകത്തെവിടെയെങ്കിലും മുസ്ലീംങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് ബിജെപി നേതാവും ഉന്നവോ എംപിയുമായ സാക്ഷി മഹാരാജ്. രാജ്യത്ത് മോദി കൊണ്ടുവന്ന പല പദ്ധതികളുടെയും ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മുസ്ലീങ്ങളാണെന്നും ഇദ്ദേഹം പറഞ്ഞു. മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി കൊണ്ടുവരുന്ന പല പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നതില്‍ പ്രതിപക്ഷം ഭയപ്പെടുന്നു. ഇതിനാലാണ് പാര്‍ലമെന്റില്‍ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇവര്‍ ബഹളം ഉണ്ടാക്കുന്നത്. പാകിസ്ഥാനുമായി പ്രധാമമന്ത്രി ചര്‍ച്ച നടത്തിയാലും ഇല്ലെങ്കിലും അവര്‍ക്ക് അതൊരു പ്രശ്‌നമാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.

sakshi-maharaj

സമാജ് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ രാജ്യത്തിന് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലെല്ലാം പശുവിനെ കൊല്ലുന്നതിനെതിരെയുള്ള ശക്തമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് രാമക്ഷേത്രം പണിയണമെന്നുണ്ടെങ്കില്‍ വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും സാക്ഷി മഹാരാജ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+