കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍പിആറിന്റെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് ഉപയോഗിക്കുമോ? നിയമമന്ത്രിയുടെ മറുപടി ഇങ്ങനെ

എന്‍പിആറിന്റെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് ഉപയോഗിക്കുമോ? നിയമമന്ത്രിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രസ്താവനയുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് രവിശങ്കര്‍ പ്രസാദ് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇതിനായി നിയമപരമായ കാര്യങ്ങള്‍ പിന്തുടരേണ്ടതുണ്ട്. അത് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഗവർണ്ണറെ തടഞ്ഞ സംഭവം: കേന്ദ്രം ഇടപെടുന്നു: ഗവർണറുടെ ഓഫീസ് വീഡിയോ ദൃശ്യം ആവശ്യപ്പെട്ടു ഗവർണ്ണറെ തടഞ്ഞ സംഭവം: കേന്ദ്രം ഇടപെടുന്നു: ഗവർണറുടെ ഓഫീസ് വീഡിയോ ദൃശ്യം ആവശ്യപ്പെട്ടു

 പ്രസ്താവനയില്‍ ആശങ്ക

പ്രസ്താവനയില്‍ ആശങ്ക

ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്ന സാഹചര്യത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. എന്നാല്‍ രണ്ടും തമ്മില്‍ ബന്ധമില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള കണക്കെടുപ്പില്‍ ദേശീയ പൗരത്വ രജിസ്റ്ററിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നാണ് കോ​ണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം.

 പ്രസ്താവന എന്തുകൊണ്ട്?

പ്രസ്താവന എന്തുകൊണ്ട്?


എന്നാല്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ചില ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുന്നത് സംബന്ധിച്ച അമിത് ഷായുടെ പ്രസ്താവനയുടെ സാഹചര്യത്തിലാണ്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്നും ദേശീയ ജനസംഖ്യാ രജിസ്റ്ററിനുള്ള വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടി ഉപയോഗിക്കില്ലെന്നും കഴിഞ്ഞ ആഴ്ച എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ വ്യക്തമാക്കിയത്.

 വിവരങ്ങള്‍ ഉപയോഗിക്കുമോ?

വിവരങ്ങള്‍ ഉപയോഗിക്കുമോ?

ദേശീയ പൗരത്വ രജിസ്റ്ററിനുള്ള എല്ലാ നിയമവശങ്ങളും സര്‍ക്കാര്‍ പിന്തുടരുന്നുണ്ട്. ചില വിവരങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് സണ്‍ഡേ എക്സ്പ്രസിനോട് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് നിലപാട് സ്വീകരിക്കേണ്ടതുണ്ട്. നിയമവശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രതികരണം തേടുകയും ചെയ്യും. എന്ത് ചെയ്യുകയാണെങ്കിലും അത് പരസ്യമായിട്ടായിരിക്കും ചെയ്യുകയെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് രഹസ്യ നീക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി

കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി

ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ മറവില്‍ ബിജെപി രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്റര് നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണ​ത്തിനും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി പോലും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ലക്ഷ്യം വെച്ചിട്ടില്ലെന്നും അവരുടെ ക്ഷേമമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജനസംഖ്യാ രജിസ്റ്ററിന്റെ വിവരങ്ങള്‍ ഒരു അതോറിറ്റിക്ക് മുമ്പിലും പരസ്യപ്പെടുത്തില്ല. എന്നാല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ക്ഷേമ പദ്ധതികള്‍ക്കുള്ള നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്.

English summary
Some NPR data may, may not be used for nationwide NRC: Ravi Shankar Prasad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X