Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊലപ്പെടുത്തി തലച്ചോർ വറുത്ത് മകൻ, പിടിയിൽ

ഛത്തീസ്ഗഡ്: അമ്മയെ കൊലപ്പെടുത്തി ഭക്ഷിക്കാൻ ശ്രമിച്ച മകനെ പോലീസ് പിടികൂടി. ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് അതിക്രൂരമായ സംഭവം നടന്നത്. മദ്യപിക്കാൻ പണം നിഷേധിച്ചതിനെ തുടർന്നായിരുന്നു ക്രൂരകൃത്യം.

32കാരനായ മകൻ സീതാറാം ഇറാവോണാണ് 50കാരിയായ മാതാവ് ഫൂൽഭായിയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം അമ്മയുടെ തലച്ചോർ ഒരു പാനിലിട്ട് വറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

crime

മദ്യപാനിയായ സീതാറാം മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് സ്ഥിരമായി മാതാവിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. അമ്മ പണം നിഷേധിച്ചതിനെ തുടർന്ന് മൂർച്ചയേറി ആയുധം ഉപയോഗിച്ച് തലയിൽ കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തലച്ചോർ പുറത്തെടുത്ത് ചീനച്ചട്ടിയിലിട്ട് വറുത്തെടുക്കുകയായിരുന്നു.

ബന്ധുവായ യുവതി ഇത് കണ്ടതിനെ തുടർന്ന് സീതാറാം സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. പോലീസ് തിരച്ചിലിനൊടുവിൽ ഒരു ദിവസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ മാനസിക നില തകരാറിലാണെന്ന സംശത്തിലാണ് പോലീസ്. സിതാറാം കുറ്റം സമ്മതിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+