ലേയിലെ പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സോനം വാങ്ചുക്ക്
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട ലഡാക്കി വിദ്യാഭ്യാസ പരിഷ്‌കർത്താവും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാങ്ചുക്ക് ലേയിൽ നടന്ന സംഘർഷങ്ങളിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. ഒരു മുൻ സൈനികൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ സോനം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. സോനത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
ലേയിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും ആറാം ഷെഡ്യൂൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ 24ന് നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് നാല് പേർ കൊല്ലപ്പെട്ടിരുന്നു. 'സമാധാനവും ഐക്യവും നിലനിർത്താനും യഥാർത്ഥ ഗാന്ധിയൻ അഹിംസയിലൂടെ സമാധാനപരമായി അവരുടെ പോരാട്ടം തുടരാനും അദ്ദേഹം ലഡാക്കികളോട് അഭ്യർത്ഥിച്ചു' എന്നും സോനം വാങ്ചുക്കിന്റെ അഭിഭാഷകൻ അറിയിച്ചു.

ഇന്നലെ ജോധ്പൂർ സെൻട്രൽ ജയിലിൽ വെച്ച് വാങ്ചുകിനെ കണ്ട സഹോദരൻ കാ ത്സെറ്റൻ ദോർജെയ് ലേ, അഭിഭാഷകൻ മുസ്‌തഫ ഹാജി എന്നിവർ വഴിയാണ് വാങ്ചുക്കിന്റെ സന്ദേശം പുറംലോകം അറിഞ്ഞത്. സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കിൽ താൻ ജയിലിൽ കഴിയാൻ തയ്യാറാണ് എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.
ലഡാക്കിന്റെ താൽപ്പര്യങ്ങൾക്കായി അപെക്‌സ് ബോഡി എന്ത് നടപടി സ്വീകരിച്ചാലും, ഞാൻ പൂർണ്ണഹൃദയത്തോടെ അവരോടൊപ്പമുണ്ട്; സോനം പറഞ്ഞു. 'ശാരീരികമായും മാനസികമായും ഞാൻ സുഖമായിരിക്കുന്നു, എല്ലാവരുടെയും ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർക്കും അറസ്‌റ്റിലാകുന്നവർക്കും വേണ്ടി എന്റെ പ്രാർത്ഥനകൾ' പൗരന്മാരെ അഭിസംബോധന ചെയ്‌തുകൊണ്ട് സോനം വാങ്ചുക്ക് എഴുതിയ കത്തിൽ പറയുന്നു.
ഒക്ടോബർ 6ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകളിൽ നിന്ന് ലേ അപെക്‌സ് ബോഡിയും കെഡിഎയും നേരത്തെ പിന്മാറിയിരുന്നു. നാല് പേരുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വാങ്ചുക്ക് ഉൾപ്പെടെ കസ്‌റ്റഡിയിലെടുത്ത എല്ലാവരെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷാ നിയമ പ്രകാരം തടങ്കലിൽ വച്ചതിനെ ചോദ്യം ചെയ്‌ത് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്‌മോ സമർപ്പിച്ച ഹർജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും. തടങ്കലിനെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്നാണ് ഹർജിയിൽ വിശേഷിപ്പിക്കുന്നത്. സുപ്രീം കോടതി വിഷയത്തിൽ അനുകൂല നിലപാട് എടുത്താൽ സോനം ഉടൻ പുറത്തിറങ്ങിയേക്കും.
വിദ്യാഭ്യാസത്തിലും പരിസ്ഥിതി സുസ്ഥിരതയിലും നടത്തിയ പ്രവർത്തനങ്ങൾക്ക് പേരുകേട്ട റാമോൺ മഗ്‌സസെ അവാർഡ് ജേതാവായ സോനം വാങ്‌ചുക്ക്, ആറാം ഷെഡ്യൂൾ നടപ്പിലാക്കുന്നതിനും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുമുള്ള അപെക്‌സ് ബോഡിയുടെയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെയും (കെഡിഎ) ആവശ്യത്തെ പിന്തുണച്ചയാളാണ്.
ജമ്മു കശ്‌മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ലഡാക്ക്, 2019ൽ കേന്ദ്രം ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തപ്പോൾ ഒരു കേന്ദ്രഭരണ പ്രദേശമായി മാറുകയായിരുന്നു. എന്നാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്ന ആവശ്യം ഇവിടെ നേരത്തെ തന്നെ വ്യാപകമായി ഉയർന്നിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications