കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ തെറ്റുപറ്റി, അമരീന്ദറിനെ ഇത്രയും കാലം സഹിക്കേണ്ടതില്ലായിരുന്നുവെന്ന് സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി. ഞായറാഴ്ച്ച നടന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇക്കാര്യം അവര്‍ ഏറ്റുപറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാലം അമരീന്ദര്‍ സിംഗിനെ പ്രതിരോധിച്ചത് തനിക്ക് പറ്റിയ അബദ്ധമാണ്. പാര്‍ട്ടിക്കുള്ളില്‍ അമരീന്ദറിനെ മാറ്റണമെന്ന ശക്തമായ ആവശ്യമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ശ്രമിച്ചത്. അത് പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചെന്നും സോണിയ പറഞ്ഞു. നേരത്തെ അമരീന്ദറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. എംഎല്‍എമാരെയോ മന്ത്രിമാരെയോ പോലും കാണാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും, വീട്ടിലിരുന്നാണ് ഭരിച്ചിരുന്നതെന്നും കുറ്റപ്പെടുത്തലുണ്ടായിരുന്നു.

പിസി ജോര്‍ജ് യുഎസ്സിലെത്തി പാക്കേജ് കൈമാറി, താമസം ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍: സംവിധായകന്‍പിസി ജോര്‍ജ് യുഎസ്സിലെത്തി പാക്കേജ് കൈമാറി, താമസം ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍: സംവിധായകന്‍

1

ആരോപണമുണ്ടായിട്ടും അമരീന്ദറിനെ പിന്തുണയ്ക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിച്ചത്. ഇരുപത് പോയിന്റ് അടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും പറഞ്ഞിരുന്നു. എന്നാല്‍ അതും പാലിക്കാത്തതിനെ തുടര്‍ന്നാണ് അമരീന്ദറിനെ മാറ്റിയത്. ഇതിന് ശേഷം അമരീന്ദര്‍ പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിനോ അമരീന്ദറിനോ തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനും വരെ തോറ്റു. ഇതിന് പിന്നാലെയാണ് തോല്‍വിക്ക് കാരണം അമരീന്ദറാണെന്ന് സോണിയ തന്നെ കുറ്റപ്പെടുത്തിയിരിക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ അമരീന്ദറിനെ മാറ്റിയ സമയം ശരിയായില്ലെന്ന് ഒരു സീനിയര്‍ നേതാവ് എടുത്ത് പറഞ്ഞു.

അമരീന്ദറിനെ മാറ്റുന്നത് നേരത്തെയാക്കാമായിരുന്നു. ആവിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെന്ന് ഈ നേതാവ് കുറ്റപ്പെടുത്തി. ഈ സമയത്താണ് സോണിയ ഇടപെട്ടത്. ആ വിഷയത്തില്‍ തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് സോണിയ പറഞ്ഞു. ഒരുപാട് കാലം അമരീന്ദറിനെ താന്‍ പ്രതിരോധിച്ചെന്ന് അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് അമരീന്ദറിനെ തുടരാന്‍ അനുവദിച്ചത് തനിക്ക് സംഭവിച്ച പിഴവാണെന്ന് സോണിയ സമ്മതിച്ചു. തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെയായിരുന്നു അമരീന്ദറിനെ മാറ്റിയത്. എന്നാല്‍ ക്യാപ്റ്റനെ മാറ്റിയ ശേഷം വന്ന മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലായിരുന്നു പിന്നീട് പോര്. ഇത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

അതേസമയം അമരീന്ദറും കോണ്‍ഗ്രസിനെതിരെ ശക്തമായി വിമര്‍ശിച്ചു. പഞ്ചാബിലെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഗാന്ധി കുടുംബമാണ്. അവര്‍ക്ക് മാത്രമാണ് ഇതിന്റെ ഉത്തരവാദിത്തം. താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് അനായാസം വിജയിക്കാവുന്ന ഘട്ടത്തിലായിരുന്നു. മുഖ്യമന്ത്രി ചന്നി അഴിമതിക്കാരനാണ്. സിദ്ദു പൊങ്ങച്ചക്കാരനാണെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് തോറ്റതിന് വര്‍ക്കിംഗ് കമ്മിറ്റി എന്നെ കുറ്റപ്പെടുത്തുകയാണ്. സ്വന്തം തെറ്റുകള്‍ അംഗീകരിക്കാതെ മറ്റുള്ളവരുടെ തലയില്‍ അതിന്റെ പാപഭാരം കെട്ടിയേല്‍പ്പിക്കുകയാണ് വര്‍ക്കിംഗ് കമ്മിറ്റിയെന്നും അമരീന്ദര്‍ തുറന്നടിച്ചു. പഞ്ചാബില്‍ മാത്രമല്ല, യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസ് നാണം കെട്ട് തോറ്റു. ഗാന്ധി കുടുംബത്തെ മാത്രമേ ഇതില്‍ കുറ്റപ്പെടുത്താനാവൂ എന്നും അമരീന്ദര്‍ വ്യക്തമാക്കി.

ഹരീഷ് റാവത്ത് കലിപ്പില്‍, മണ്ഡലം മാറ്റി തോല്‍പ്പിച്ചു, ഹൈക്കമാന്‍ഡിനെതിരെ പരസ്യ വിമര്‍ശനംഹരീഷ് റാവത്ത് കലിപ്പില്‍, മണ്ഡലം മാറ്റി തോല്‍പ്പിച്ചു, ഹൈക്കമാന്‍ഡിനെതിരെ പരസ്യ വിമര്‍ശനം

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

English summary
sonia gandhi, admits she made a mistake on shielding amarinder singh for long time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X