കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെ ആന്റണി ഇടപെടുന്നു; ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, പ്രശ്‌ന പരിഹാരത്തിന് നീക്കം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് ഡല്‍ഹിയിലെത്തി സോണിയയെ കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. വൈകീട്ടുള്ള വിമാനത്തില്‍ കേരളത്തില്‍ നിന്ന് എകെ ആന്റണി ഡല്‍ഹിയിലേക്ക് പുറപ്പെടും. നാളെ അദ്ദേഹം സോണിയ ഗാന്ധിയെ കാണും. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് എകെ ആന്റണിയെ വിളിപ്പിച്ചിരിക്കുന്നത്.

p

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഈ മാസം 30 ആണ്. ഇതുവരെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഔദ്യോഗിക സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായത്. അച്ചടക്ക ലംഘനം രാജസ്ഥാനിലെ ചില നേതാക്കള്‍ കാണിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നു.

നാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ലനാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ല

ഈ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. കൂടുതല്‍ പേര്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരത്തിന് രംഗത്തുവരികയാണ്. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൈവിടുമോ എന്നാണ് സോണിയ ഗാന്ധിയുടെ ആശങ്ക. സമവായ നീക്കത്തിന്റെ ഭാഗമായിട്ടാണ് എകെ ആന്റണിയ വെിളിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ കടുത്ത നടപടി ഇപ്പോള്‍ പാടില്ല എന്ന അഭിപ്രായമാണ് കമല്‍നാഥ് മുന്നോട്ട് വച്ചത്. അശോക് ഗെഹ്ലോട്ട് മല്‍സരിച്ചാല്‍ മുഖ്യമന്ത്രി പദവി അദ്ദേഹം ഒഴിയേണ്ടി വരും. പകരം സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യമുണ്ടായേക്കും. ഇതിന് അനുവദിക്കില്ലെന്ന് ഗെഹ്ലോട്ട് അനുകൂലികള്‍ പറയുന്നു.

അധ്യക്ഷ തിരഞ്ഞെടുപ്പ്, രാജസ്ഥാന്‍ പ്രതിസന്ധി എന്നിവയിലെ പരിഹാരത്തിനാണ് സോണിയ ഗാന്ധിയുടെ ശ്രമം. എകെ ആന്റണിയുടെ അഭിപ്രായം പരിഗണിച്ച ശേഷമാകും അടുത്ത തീരുമാനം. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മനീഷ് തിവാരി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ മല്‍സര രംഗത്തുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി പേര്‍ മല്‍സരിക്കുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് സോണിയ മനസിലാക്കുന്നു. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് സോണിയയുടെ പുതിയ നീക്കം.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയ്യാറായാല്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ നിഷ്പ്രഭമാകും. എന്നാല്‍ അദ്ദേഹം തയ്യാറല്ലെന്നാണ് ഇതുവരെ അറയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിടേണ്ടി വരും.

English summary
Sonia Gandhi Called AK Antony to Delhi For Resolve Internal Crisis of Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X