Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് പവാര്‍ വരില്ല, സോണിയ ഒഴിയില്ലെന്ന് കോണ്‍ഗ്രസ്, ചര്‍ച്ചയേ നടന്നിട്ടില്ല!!

ദില്ലി: യുപിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയാ ഗാന്ധി ഒഴിയില്ല. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഈ സ്ഥാനത്തേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങളെ കോണ്‍ഗ്രസ് തള്ളി. യുപിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ മാറുന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് എഐസിസി നേതാക്കള്‍ പറഞ്ഞു. ശരത് പവാര്‍ കര്‍ഷക വിഷയവുമായി ബന്ധപ്പെട്ട് യുപിഎയിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതോടെയാണ് അദ്ദേഹം യുപിഎയെ നയിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

1

പവാറിന്റെ നേതൃത്വുവുമായി ബന്ധപ്പെട്ട് ഇതുവരെ എന്‍സിപി പ്രതികരിച്ചിട്ടില്ല. പവാറിന് ഈ ആഴ്ച്ച എണ്‍പത് തികയും. അദ്ദേഹം യുപിഎയുടെ നേതൃത്വം ഏറ്റെടുക്കാന്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലും സോണിയയും നേതൃ പദവിയിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സൂചന. ഇതോടെയാണ് മറ്റ് പാര്‍ട്ടികള്‍ക്ക് സാധ്യത തെളിയുന്നത്. നേരത്തെ യുപിഎയ്ക്ക് പിന്തുണ നല്‍കുന്നതിലും പവാര്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു.

രാഹുലിന് നേതൃ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാത്ത താന്‍ എന്തിനാണ് യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. മുന്നണിക്കുള്ളില്‍ കോണ്‍ഗ്രസിന് സ്വീകാര്യമായ നേതാവ് വേറെയില്ല. മറ്റ് കക്ഷികളും രാഹുലിനെ അംഗീകരിക്കാന്‍ തയ്യാറല്ല. പൊതുസമ്മതനായ നേതാവായി രാഹുല്‍ മാറുമ്പോള്‍ തിരിച്ചുവരാമെന്നാണ് കരുതുന്നത്. ഇപ്പോള്‍ യുപിഎ കക്ഷികളെ ഏകോപിപ്പിക്കാനുള്ള കഴിവ് രാഹുലിന് ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെയും വിലയിരുത്തല്‍.

അതേസമയം സോണിയാ ഗാന്ധിക്ക് കടുത്ത അനാരോഗ്യമുണ്ട്. നേരത്തെ തന്നെ അധ്യക്ഷ സ്ഥാനം അവര്‍ ഒഴിഞ്ഞതാണ്. എന്നാല്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ ഇടക്കാല അധ്യക്ഷ സ്ഥാനം അവര്‍ ഏറ്റെടുക്കുകയായിരുന്നു. തീര്‍ച്ചയായും അവര്‍ ഒഴിയുമെന്ന് കോണ്‍ഗ്രസിനെ ഒരു വിഭാഗം കരുതുന്നുണ്ട്. പഴയ പോലെ യുപിഎയെ ഒന്നിച്ച് കൊണ്ടുപോകാന്‍ സോണിയക്ക് സാധിക്കില്ല. രാഹുലിനെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഒഴിച്ചുള്ളവര്‍ പിന്തുണയ്ക്കാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ് മുന്നണിയിലെ ദുര്‍ബല കക്ഷിയാണ്. അതുകൊണ്ട് എല്ലാ പാര്‍ട്ടികളോടും നല്ല ബന്ധം സൂക്ഷിക്കുന്ന പവാറിനെ തിരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+