കോണ്‍ഗ്രസിന്റെ മാസ് നീക്കം, 18 പാര്‍ട്ടികള്‍ സോണിയക്കൊപ്പം, പറന്നെത്താന്‍ ഉദ്ധവും സ്റ്റാലിനും
ദില്ലി: രാഹുല്‍ ഗാന്ധിയുടെയും ജി23 നേതാക്കളുടെയും ഊഴം കഴിഞ്ഞു. ഇനി സോണിയാ ഗാന്ധിയുടെ ഊഴമാണ്. കോണ്‍ഗ്രസ് വന്‍ നീക്കങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ വിരുന്നാണ് രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയെ അലോസരപ്പെടുത്തുന്നതും ഈ നീക്കമാണ്.
2004ല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസ് സോണിയാ ഗാന്ധിയുടെ മിടുക്കിലാണ് യുപിഎ സര്‍ക്കാര്‍ പിറന്നത്. അന്ന് സോണിയയുടെ തന്ത്രപരമായ നീക്കം ഇടഞ്ഞ് നിന്നിരുന്ന ഇടതുപക്ഷത്തെ പോലും ഒപ്പം നിര്‍ത്തുന്നതായിരുന്നു. പുതിയ നീക്കവും സോണിയ പ്ലാന്‍ ചെയ്യുന്നത് യുപിഎ മോഡലിലാണ്.

ഓഗസ്റ്റ് 20നാണ് സോണിയാ ഗാന്ധി പ്രതിപക്ഷ യോഗം വിളിച്ചിരിക്കുന്നത്. ജി23ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ കൂട്ടായ്മയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായിട്ടാണ് ജി23 നീക്കത്തെ ഗാന്ധി കുടുംബം കണ്ടിരുന്നത്. മിഷന്‍ 2024 മുന്നില്‍ സോണിയാ ഗാന്ധി മുന്നിട്ടിറങ്ങുന്ന ആദ്യ നീക്കമാണിത്. പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ മൂന്ന് യോഗങ്ങളും. ഇത് മൂന്നും വന്‍ വിജയങ്ങളായിരുന്നു. ഇതിന് പുറത്തേക്കും കോണ്‍ഗ്രസ് ഇറങ്ങുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിശ്വാസം വീണ്ടെടുക്കുക സോണിയയുടെ ലക്ഷ്യം. പക്ഷേ വിചാരിച്ചതിനേക്കാള്‍ വലിയ വിജയമാകാനാണ് ഈ പ്രതിപക്ഷ യോഗം പോകുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ വരവ് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. അതാണ് കോണ്‍ഗ്രസിനെ വിശ്വസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരാന്‍ കാരണം. ദില്ലിയില്‍ ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള ഭക്ഷണം അതിഥികള്‍ക്കായി വിളമ്പിയ സിബലിന്റെ വിരുന്ന് നയതന്ത്രം കോണ്‍ഗ്രസിനെതിരെ നില്‍ക്കുന്നവരെ പോലും യോഗത്തിനെത്തിച്ചിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളുമായിരുന്നു അതില്‍ പ്രധാനം. പാര്‍ട്ടികള്‍ക്ക് അപ്പുറം സിബലിനുള്ള ബന്ധവും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ജൂനിയര്‍ പാര്‍ട്ണര്‍ റോളിലേക്ക് മാറ്റാന്‍ ഇവര്‍ തയ്യാറെടുക്കുന്നുവെന്ന സൂചനയും ശക്തമായിരുന്നു.

പക്ഷേ സോണിയയുടെ നീക്കം മെഗാ യുപിഎയ്ക്ക് വേണ്ടിയാണ്. പതിനെട്ടോളം പാര്‍ട്ടികല്‍ ഈ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന. ജി23 ഇതോടെ നിഷ്പ്രഭമാവും. അതിലുപരി സോണിയയുടെ വിശ്വാസ്യതയാണ് ഇതിലൂടെ തെളിയുന്നത്. മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ് എന്നിവര്‍ ഉറപ്പായും പങ്കെടുക്കുന്നു. ജി23 നേതാക്കളില്‍ ആരെയും വിളിക്കാന്‍ സാധ്യതയില്ല. ശശി തരൂരിന് മാത്രമായി ചിലപ്പോള്‍ ക്ഷണമുണ്ടായേക്കും. അതേസമയം സോണിയയുടെ നീക്കങ്ങള്‍ തുടരെ ഇനി വരുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയിലെ വിഭാഗീയത പൊളിക്കാന്‍ തന്നെയാണ് സോണിയയുടെ നീക്കം.

ജി23 നേതാക്കളുമായി പ്രശ്‌നമുണ്ടായി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ഗാന്ധി കുടുംബം ആലോചിക്കുന്നില്ല. പകരം സോണിയയുടെ വിശ്വാസ്യത രാഹുല്‍ ഗാന്ധി ഉപയോഗപ്പെടുത്തുകയാണ്. മമതയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ ഈ യോഗത്തില്‍ പരിഹരിക്കും. അതേസമയം എല്ലാ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ തന്നെ സോണിയയെ കാണാന്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നവീന്‍ പട്‌നായിക്കും ജഗന്‍മോഹന്‍ റെഡ്ഡിയും പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. മുമ്പ് വാജ്‌പേയ് സര്‍ക്കാര്‍ വീണത് ഇത്തരമൊരു നയതന്ത്രത്തിലൂടെയായിരുന്നു. അന്ന് സോണിയയും ഡിഎംകെയും അടക്കം പങ്കെടുത്ത വിരുന്നിന് ശേഷം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന് വാജ്‌പേയ് സര്‍ക്കാര്‍ വീണത്.

ഡിഎംകെ അക്കാലത്ത് കടുത്ത കോണ്‍ഗ്രസ് വിരുദ്ധരായിരുന്നു. ഈ ഒന്നിക്കലിന് ശേഷം ഡിഎംകെ കോണ്‍ഗ്രസിന്റെ എക്കാലത്തെയും വിശ്വസ്തരായ സഖ്യകക്ഷിയായി മാറുകയും ചെയ്തു. ജഗനെയും കെസിആറിനെയും ഇത്തരത്തില്‍ ക്യാന്‍വാസ് ചെയ്ത് സുഹൃത്തുക്കളാക്കുകയാണ് സോണിയ ലക്ഷ്യമിടുന്നത്. പക്ഷേ അവിടെ ഒരു പ്രശ്‌നം വേറെയുണ്ട്. ജഗനും അമ്മയും വൈഎസ്ആര്‍ മരിച്ച ശേഷം സോണിയ അപമാനിച്ചിരുന്നു. അന്ന് ജഗന്റെ അമ്മ കരഞ്ഞുകൊണ്ടാണ് ഗാന്ധി കുടുംബത്തിന്റെ മുന്നില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ഇതെല്ലാം മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് കോണ്‍ഗ്രസുമായി ജഗന്‍ ചേരണമെങ്കില്‍ ഈ നയതന്ത്രമൊന്നും പോരാതെ വരും.

അതേസമയം കമല്‍നാഥിനാണ് നിര്‍ണായക റോള്‍ വരുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് അടുത്തത്. അതിന് കാരണവുമുണ്ട്. ഡിഎംകെയെ കോണ്‍ഗ്രസ് സഖ്യകക്ഷിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കമല്‍നാഥാണ്. രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്കെതിരെയുള്ള നടപടിയില്‍ ഡിഎംകെയും കോണ്‍ഗ്രസും രണ്ട് തട്ടിലായിരുന്നു. ഈ സമയത്താണ് അവരുമായി ഡിഎംകെ ചേരുന്നതും, വാജ്‌പേയ് സര്‍ക്കാരിനെ വീഴ്ത്തുന്നതും. കമല്‍നാഥിന് പുറമേ സച്ചിന്‍ പൈലറ്റിനെയും മറ്റേതെങ്കിലുമൊരു സീനിയര്‍ നേതാവിനെയും പരിഗണിക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷ പദവിക്കൊപ്പം അവരെ സഹായിക്കലാണ് ഇവര്‍ക്കുള്ള ജോലി.

ശിവസേന കോണ്‍ഗ്രസുമായി പല കാലങ്ങളില്‍ ഇടഞ്ഞ് നിന്ന പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത പാര്‍ട്ടിയായി ഡിഎംകെയെ പോലെ അവരും വളര്‍ന്നിരിക്കുകയാണ്. ഉദ്ധവ് താക്കറെ സോണിയയുടെ വിരുന്നിനെത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം വീഡിയോ കോള്‍ വഴിയായിരിക്കും ഉദ്ധവ് പങ്കെടുക്കുക. എംകെ സ്റ്റാലിനും യോഗത്തിനെത്തും. ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാലിന്റെ വരവ് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. രാഹുല്‍ ഗാന്ധി പിന്‍സീറ്റ് ഡ്രൈവിംഗിന് ഇനിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
Recommended Video

രാഹുല്‍ അധ്യക്ഷ സ്ഥാനമേറ്റെടുത്ത് അഗ്രസീവായി കോണ്‍ഗ്രസിനെ നയിക്കണമെന്നാണ് ആവശ്യം. രണ്ട് കാര്യങ്ങളാണ് രാഹുലിന് വേഗം പ്രഖ്യാപിക്കാനുള്ളത്. ഒന്ന് യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ പ്രഖ്യാപിക്കലാണ്. രണ്ടാമത്തേത് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതാണ്. ഏഴ് സംസ്ഥാനങ്ങള്‍ പിടിക്കുകയാണ് കിഷോറിനുള്ള ടാര്‍ഗറ്റ്. ഇതില്‍ ആറെണ്ണത്തില്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസഥാനങ്ങളില്‍ ഉറപ്പായും ഭരണം കിട്ടും. ഗോവ, ഗുജറാത്ത്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് സര്‍വേകളില്‍ തെളിയുന്നത്.അതിന് വേണ്ടിയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നേതൃമാറ്റം അടക്കം നടക്കുന്നത്. പുതിയ അധ്യക്ഷന്‍മാരും വര്‍ക്കിംഗ് പ്രസിഡന്റുമാരും വരുന്നതോടെ നേതൃത്വം സജീമാകുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ.












Click it and Unblock the Notifications