• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി.... മധ്യപ്രദേശില്‍ പൊളിച്ചെഴുത്ത്, ടീം സോണിയക്ക് 2 പേര്‍, ഒരൊറ്റ ലക്ഷ്യം!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങവേ സംസ്ഥാന സമിതിയില്‍ പിടിമുറുക്കി സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി പദ്ധതികളാണ് നടപ്പാക്കി തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് അടിമുടി മാറ്റങ്ങളാണ് പിന്നെയും വന്നിരിക്കുന്നത്. പുതിയ സെക്രട്ടറിമാരെയും സോണിയ നിയമിച്ചിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധിക്കും ചിരിക്കാനുള്ള വക ഇതിലുണ്ട്. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍ മരണ പോരാട്ടമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പ്ലാനും ഒരുവശത്ത് നടക്കുന്നുണ്ട്. ഒരൊറ്റ ടാര്‍ഗറ്റാണ് ഇതിന് പിന്നിലുള്ളത്.

പിടിമുറുക്കി സോണിയ

പിടിമുറുക്കി സോണിയ

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി പിടിമുറുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചുമതല അടക്കം സീനിയേഴ്‌സിനാണ് നല്‍കാനൊരുങ്ങുന്നത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കം മൂന്ന് ജനപ്രിയ നേതാക്കളെയാണ് നേരിടാനുള്ളതെന്ന വിലയിരുത്തലിലാണ് ഈ നീക്കം. നേരത്തെ മുകുള്‍ വാസ്‌നിക്കിനെ അപ്രതീക്ഷിതമായി മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. വന്‍ മാറ്റങ്ങളാണ് വാസ്‌നിക്ക് വന്നതോടെ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ പ്രിയ നേതാവായിരുന്ന ദീപക് ബാബറിയയെ ഒതുക്കുകയും ചെയ്തു.

അടിമുടി മാറ്റം

അടിമുടി മാറ്റം

വാസ്‌നിക്ക് വന്നത് കൊണ്ട് മാത്രം മാറ്റം തീര്‍ന്നിട്ടില്ല. മധ്യപ്രദേശിന്റെ ചുമതലയുള്ള സെക്രട്ടറിമാരായി സിപി മിത്തല്‍, കുല്‍ദീപ് അറോറ എന്നിവരെ സോണിയ നിയമിച്ചിരിക്കുകയാണ്. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഗ്വാളിയോറില്‍ ഇനി തന്ത്രമൊരുക്കുക. ഇക്കാര്യം കെസി വേണുഗോപാല്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായി വര്‍ഷ ഗെയ്ക്ക്വാദ്, ഹര്‍ഷവര്‍ധന്‍ എന്നിവരും എത്തും. അതേസമയം സുധാന്‍ഷു ത്രിപാഠി, സഞ്ജയ് കപൂര്‍ എന്നിവരെ സെക്രട്ടറി ഇന്‍ ചാര്‍ജുമാരായി നിലനിര്‍ത്തിയിട്ടുണ്ട്.

പ്ലാന്‍ ബി

പ്ലാന്‍ ബി

പ്രാദേശിക രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള നേതാക്കളെയാണ് സോണിയ നേരത്തെ കളത്തിലിറക്കിയത്. മിത്തലും അറോറയും നേതൃത്വവുമായി അടുപ്പത്തിലാണ്. ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ വീക്ക്‌നെസ്സ് മുതലെടുത്തുള്ള പ്ലാന്‍ ബിയാണ് സോണിയ ഒരുക്കുന്നത്. 17 വര്‍ഷം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്കിടയില്‍ ഇവര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ബിജെപി ഇതേ വിഷയങ്ങള്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ ഉന്നയിച്ചതും ഇവര്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സിന്ധ്യ ഊര്‍ജ മന്ത്രിയായിരുന്നപ്പോഴും വൈദ്യുതി ലഭിക്കാത്ത നിരവധി വീടുകള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ഗുണയില്‍ ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.

രാഹുലിനും ചിരി

രാഹുലിനും ചിരി

രാഹുല്‍ ഗ്രൂപ്പിനെ വെട്ടിനിരത്താനുള്ള താല്‍പര്യം സോണയക്കില്ല. കാരണം 2018ല്‍ രാഹുലിന്റെ മിടുക്കാണ് മധ്യപ്രദേശില്‍ വിജയിക്കാന്‍ കാരണം. ഇത്തവണ പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനറും അദ്ദേഹമാണ്. പ്രധാന വിഷയം അന്യസംസ്ഥാന തൊഴിലാളി വിഷയമാണ്. കര്‍ഷകര്‍ക്കുള്ള പാക്കേജുകളിലെ തട്ടിപ്പുകളും രാഹുല്‍ പുറത്തുകൊണ്ടുവരുന്നുണ്ട്. അതേസമയം മുകുള്‍ വാസ്‌നിക്ക് സോണിയാ ഗ്രൂപ്പാണെങ്കിലും, രാഹുലുമായി വളരെ നല്ല ബന്ധത്തിലാണ്. സോണിയയുടെ ടീമില്‍ നിന്ന് നിയമിതരമായ രണ്ട് നേതാക്കളും രാഹുലുമായി അടുപ്പമുള്ളവരാണ്. ഇവര്‍ നേരിട്ടാണ് രാഹുലിന് മണ്ഡലങ്ങളുടെയും ഡാറ്റ അനാലിസിസിന്റെയും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

ഒരൊറ്റ ലക്ഷ്യം

ഒരൊറ്റ ലക്ഷ്യം

ഗസ്റ്റ് അധ്യാപകരുടെ സ്ഥിരം നിയമത്തിനെതിരെ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ വലിയ പോരാട്ടമായിരുന്നു സിന്ധ്യ. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ ഇപ്പോള്‍ അതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലാണ് സിന്ധ്യ. കൊറോണയാണ് പ്രധാന പ്രശ്‌നമെന്ന് സിന്ധ്യ ഗ്രൂപ്പിലെ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ പറഞ്ഞു. അതേസമയം കര്‍ഷകരുടെ പ്രശ്‌നത്തില്‍ അടക്കം സിന്ധ്യ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ 22 മണ്ഡലങ്ങളിലും പ്രചാരണം തുടങ്ങിയത്. ഓരോ മണ്ഡലത്തിലും മുന്‍ മന്ത്രിമാരെ അണിനിരത്തിയാണ് കമല്‍നാഥിന്റെ മഹായുദ്ധം. പോസ്റ്ററുകളും നോട്ടീസും ജനങ്ങളിലേക്ക് കൃത്യമായി എത്തുന്നുണ്ട്.

സിന്ധ്യക്കെതിരെ വെട്ടിനിരത്തല്‍

സിന്ധ്യക്കെതിരെ വെട്ടിനിരത്തല്‍

കോണ്‍ഗ്രസ് സിന്ധ്യയെ മാത്രം ലക്ഷ്യമിട്ടാണ് തന്ത്രമൊരുക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് എട്ട് പേരെ പുറത്താക്കിയിരിക്കുകയാണ്. സിന്ധ്യ ഗ്രൂപ്പ് നേതാക്കളെയാണ് ദേവാസ് ജില്ലാ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയത്. മുന്‍ എംഎല്‍എ മനോജ് ചൗധരിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. പ്രമുഖ നേതാവ് നാരായണ്‍ സിംഗ് ചൗധരിയും പുറത്തായവരില്‍ ഉണ്ട്. മനോജ് ചൗധരിയുടെ പിതാവാണ് നാരായണ്‍. സഹോദരങ്ങളായ ബാല്‍റാം ചൗധരി, രാം കലാഭായ് ചൗധരി എന്നിവരെയും പുറത്താക്കിയിരിക്കുകയാണ്. ഇവര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാനായി പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്.

cmsvideo
  മധ്യപ്രദേശിൽ പിടിമുറുക്കി സോണിയാഗാന്ധി | Oneindia Malayalam
  രാഹുലിന്റെ വരവിന് മുമ്പേ...

  രാഹുലിന്റെ വരവിന് മുമ്പേ...

  രാഹുല്‍-സിന്ധ്യ പോരാട്ടത്തെ ഹൈലൈറ്റ് ചെയ്യാനാണ് കോണ്‍ഗ്രസ് പ്ലാന്‍. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ദുര്‍ബലമാവാതിരിക്കാന്‍ വെട്ടിനിരത്തല്‍. സിന്ധ്യയുടെ അടുപ്പക്കാരനായ ഗണ്‍പത് പട്ടേല്‍, ഗീതാ തോറി, ബല്‍റാം തോറി, ദേവാസ് ഹരീഷ് ദേവാലിയ, രാജേന്ദ്ര പഞ്ചോളി എന്നിവരും പുറത്താക്കിയവരില്‍ ഉള്‍പ്പെടും. നേരത്തെ മനോജ് ചൗധരി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കണ്ടിരുന്നു. ഒപ്പം പിതാവ് നാരായണ്‍ സിംഗ് ചൗധരിയുമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ സിന്ധ്യ ക്യാമ്പ് ശക്തമാവുന്നത് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്നെ അട്ടിമറിക്കാന്‍ ഈ ക്യാമ്പിനാവുമെന്ന് ചൗഹാനറിയാം. അതുകൊണ്ട് ബിജെപിയില്‍ വിള്ളല്‍ ശക്തമാണ്.

  ഇന്ത്യക്ക് കൈനിറയെ സഹായവുമായി യുഎസ്... വെന്റിലേറ്ററുകള്‍ എത്തിക്കും, മോദിക്കൊപ്പമെന്ന് ട്രംപ്!!

  നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!

  English summary
  sonia gandhi names mittal, kuldeep indora as party secretaries fro madhya pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X