കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും സ്മൃതിയും പാവപ്പെട്ടവര്‍... ബില്ലടയ്ക്കാന്‍ പോലും പണമില്ല!

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വലിയ നേതാക്കളാണ്, കോടികളുടെ ആസ്തിയുണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം. കൃത്യമായി ബില്‍ അടക്കാന്‍ പോലും നമ്മുടെ പല നേതാക്കള്‍ക്കും മടിയാണ്. അതില്‍ മുന്‍ പ്രധാനമന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിമാരും ഒക്കെയുണ്ട്.

ദില്ലി മുനിസിപ്പില്‍ കൗണ്‍സില്‍ പുറത്ത് വിട്ട കണക്ക് പ്രകാരം വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും അടക്കാത്ത 317 എംപിമാരാണ് ഉള്ളത്. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗ്, എച്ച്ഡി ദേവഗൗഡ എന്നിവരും സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി നേതാവ് എല്‍കെ അദ്വാനിയും ഒക്കെ ഈ പട്ടികയില്‍ ഉണ്ട്. 2014 ഡിസംബര്‍ വരെയുള്ള കണക്കാണിത്.

സോണിയാജി

സോണിയാജി

10 വര്‍ഷത്തെ കേന്ദ്ര ഭരണത്തിന് ശേഷം കോണ്‍ഗ്രസ് ഇപ്പോള്‍ ദയനീയാവസ്ഥയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 193 രൂപ വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്.

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍ സിംഗ്

10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നു എന്ന് പറഞ്ഞിട്ടെന്ത് കാര്യ... മന്‍മോഹന്‍ അടക്കാനുള്ള ബില്‍ തുക 22,934.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

പറയുമ്പോള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയൊക്കെയാണ്. മുമ്പ് സീരിയല്‍ താരവും ആയിരുന്നു. 12,934 രൂപ ബില്‍ അടക്കാനുണ്ട്.

ദേവഗൗഡ

ദേവഗൗഡ

മുന്‍ പ്രധാനമന്ത്രിയാണ് ദേവഗൗഡ. കര്‍ണാടകത്തില്‍ നിന്നുള്ള ജനതാദള്‍ നേതാവ്. പക്ഷേ ബില്ലടക്കാന്‍ മടിയാണോ

അദ്വാനി

അദ്വാനി

പാര്‍ട്ടിയില്‍ ഒരു മൂലയ്ക്കിരിക്കേണ്ട ഗതികേടിലാണ് അദ്വാനി. ഇദ്ദേഹം 3,311 രൂപ ബില്‍ അടക്കാനുണ്ട്.

നമ്മുടെ തരൂരും

നമ്മുടെ തരൂരും

നമ്മുടെ ശശി തരൂരും ബില്‍ അടക്കാന്‍ കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട് കെട്ടോ... 7,347 രൂപ അടക്കാനുണ്ട്.

English summary
Sonia Gandhi, Union ministers in municipal list of payment defaulters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X