Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുമായി അടുത്ത് ജി23, കൂടിക്കാഴ്ച്ചകള്‍ പുരോഗമിക്കുന്നു, പുതിയ റോള്‍ വരുന്നു

ദില്ലി: സോണിയാ ഗാന്ധിയുമായി കൂടുതല്‍ കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ തീരുമാനിച്ച് ജി23. ചൊവ്വാഴ്ച്ച ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവരെയാണ് സോണിയ കണ്ടത്. നേരത്തെ ഗുലാം നബി ആസാദിനെ കണ്ട് വിമത ഗ്രൂപ്പിനെ കൂടെ നിര്‍ത്താന്‍ സോണിയ തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെ ജി23 നേതൃത്വം തങ്ങള്‍ സോണിയാ ഗാന്ധിക്ക് എതിരല്ലെന്നും വ്യക്തമാക്കിയിരുന്നു. സോണിയ മാറണമെന്ന് പറഞ്ഞിട്ടില്ലെന്നും, കൂട്ടായ തീരുമാനത്തിലൂടെ മുന്നോട്ട് പോകണമെന്നുമായിരുന്നു ആസാദിന്റെ നിര്‍ദേശം. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്ന് ജി23 യോഗത്തില്‍ നിന്ന് ശങ്കര്‍ സിംഗ് വഗേല പറഞ്ഞിരുന്നു.

1

വഗേലയുടെ പ്രസ്തവന ഹൈക്കമാന്‍ഡിനെ ഭയപ്പെടുത്തിയിരുന്നു. തിരിച്ചുവരവിനൊരുങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് ഇവരെ കൂടെ നിര്‍ത്തി കൊണ്ട് മാത്രമേ അധ്യക്ഷനാവാന്‍ സാധിക്കൂ. ജി23 നേതാവായ ഭൂപീന്ദര്‍ ഹൂഡയെ നേരത്തെ രാഹുല്‍ കണ്ടിരുന്നു. നിരവധി കാര്യങ്ങള്‍ ഹൂഡ നിലപാട് അറിയിക്കുകയും ചെയ്തു. നേരത്തെ നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണമെന്ന് ആസാദ് ആശ്യപ്പെട്ടിരുന്നു. പ്രധാനമായും പഞ്ചാബിലെ തോല്‍വിയായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. മൂന്ന് മാസം കൊണ്ട് ആരാണ് പാര്‍ട്ടിയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് ആസാദ് ചോദിച്ചു.

അമരീന്ദറിനെ അനവസരത്തില്‍ മാറ്റാന്‍ നിര്‍ദേശിച്ചത് ആരാണ്. സിദ്ദു അധ്യക്ഷനാക്കുകയും, ചരണ്‍ജിത്ത് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തത് ആരാണ്? ഇതെല്ലാം നേതൃത്വം അറിഞ്ഞ് ചെയ്തതാണ്. ഇതിന് മറുപടി പറയേണ്ടവരുണ്ടെന്ന് ആസാദ് വ്യക്തമാക്കി. എന്നാല്‍ ആരുടെയും പേരുകള്‍ പറയരുതെന്ന് ആസാദിനോട് സോണിയ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നതായും അവര്‍ വ്യക്തമാക്കിയിരുന്നു. എല്ലാ പ്രഖ്യാപനവും താനാണ് നടത്തിയത്. അതുകൊണ്ട് തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നതായും സോണിയ പറഞ്ഞു. അതേസമയം ആസാദ് ഇക്കാര്യത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു.

മറ്റൊരാളും പഞ്ചാബിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.അതേസമയം ജി23 വിഭാഗത്തിലെ കൂടുതല്‍ നേതാക്കള്‍ അടുത്ത ദിവസങ്ങളിലായി കാണാനാണ് സോണിയയുടെ തീരുമാനം. ജി23 പറയുന്ന നിര്‍ദേശങ്ങളും ചേര്‍ത്ത് മാറ്റങ്ങള്‍ നടപ്പാക്കാമെന്ന് നേതാക്കള്‍ സോണിയയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വലിയ റോള്‍ ജി23ക്ക് കോണ്‍ഗ്രസില്‍ ലഭിച്ചേക്കും. ആരെയും അവഗണിക്കില്ലെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ നിന്ന് അടക്കമുള്ള നേതാക്കളെയാണ് സോണിയ കാണുന്നത്. ആസാദിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ റോള്‍ ആനന്ദ് ശര്‍മയ്ക്കുണ്ടാവും. ഭൂപീന്ദര്‍ ഹൂഡയെ സംസ്ഥാന അധ്യക്ഷനായും കുല്‍ദീപ് ബിഷ്‌ണോയിയെ പ്രതിപക്ഷ നേതാവായും നിയമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+