• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍

ദില്ലി: സോണിയാ ഗാന്ധി വിമതരെ ഇന്ന് കാണാന്‍ ഒരുങ്ങുകയാണ്. ഒരു കാര്യം ഉറപ്പാണ് കോണ്‍ഗ്രസിലെ മാറ്റങ്ങളോട് സോണിയ പോസിറ്റീവായി പ്രതികരിച്ചിരിക്കുകയാണ്. മൂന്ന് നേതാക്കള്‍ ഇനി അങ്ങോട്ടുള്ള ഓരോ തീരുമാനത്തിലും നിര്‍ണായകമാകും. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന ആവശ്യത്തെ സോണിയയും അംഗീകരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വരവിനായുള്ള നീക്കമാണ് സോണിയയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ടീം രാഹുലും പറയുന്നു. രാഹുലിന് അനുകൂലമായ ഒരു സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടാക്കാനാണ് തന്ത്രപരമായ നീക്കം കൂടിയാണിത്.

കമല്‍നാഥിന്റെ ഇടപെടല്‍

കമല്‍നാഥിന്റെ ഇടപെടല്‍

ദേശീയ തലത്തിലേക്ക് മാറാന്‍ ഒരുങ്ങുന്ന കമല്‍നാഥ് ഗാന്ധി കുടുംബത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതാണ് സോണിയ വഴങ്ങാന്‍ കാരണം. എന്നാല്‍ സോണിയ ഇവരോട് ക്ഷമിക്കുന്നതിന് പകരം ചില കാര്യങ്ങള്‍ ഇവരില്‍ നിന്ന് ആവശ്യപ്പെടും. അക്കാര്യത്തില്‍ കമല്‍നാഥ് ജി23 നേതാക്കളില്‍ നിന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ഇനി മുതല്‍ തിരഞ്ഞെടുപ്പ് നടത്തും എന്ന വാക്ക് സോണിയ പാലിക്കും. ഇനി അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്ന രീതി ഉണ്ടാവില്ല.

രാഹുല്‍ വഴങ്ങേണ്ടി വരും

രാഹുല്‍ വഴങ്ങേണ്ടി വരും

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ല. ഇതാണ് കോണ്‍ഗ്രസിലെ ഏറ്റവും വലിയ പ്രശ്‌നം. രാഹുലിന് മുന്നില്‍ ഈ യോഗത്തില്‍ അധ്യക്ഷ സ്ഥാനം വീണ്ടുമെത്തും. ടീം രാഹുല്‍ അദ്ദേഹത്തോട് അധ്യക്ഷ സ്ഥാനം നിരസിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജി23 നേതാക്കള്‍ക്കും സോണിയക്കും രാഹുല്‍ അധ്യക്ഷനായി വരണമെന്നാണ് ആഗ്രഹം. ഗാന്ധി കുടുംബത്തിന് ദേശീയ തലത്തില്‍ എല്ലാ മണ്ഡലങ്ങളിലും സ്വാധീനമുണ്ടെന്ന് ഇവര്‍ ഉന്നയിക്കുന്നു. അതിന്റെ കണക്കുകളും രാഹുലിന് മുന്നിലെത്തി കഴിഞ്ഞു.

മൂന്ന് ട്രംപ് കാര്‍ഡുകള്‍

മൂന്ന് ട്രംപ് കാര്‍ഡുകള്‍

രാഹുലിന് ഇടവും വലവുമായി മൂന്ന് നേതാക്കളാണ് കോണ്‍ഗ്രസിനെ ഇനി ദേശീയ തലത്തില്‍ വളര്‍ത്താന്‍ മുന്നിലുണ്ടാവുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരാണ് ടീം രാഹുലിനേക്കാള്‍ അധികാരം പാര്‍ട്ടിയിലുണ്ടാക്കുക. ഇതില്‍ കമല്‍നാഥിനെയാണ് സോണിയ അടുത്ത ട്രബിള്‍ഷൂട്ടറായി കാണുന്നത്. അഹമ്മദ് പട്ടേലിന് പകരം ട്രഷറര്‍ പദവിയും അദ്ദേഹത്തിന് നല്‍കും. ഗെലോട്ടും ഈ ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നീളും

തിരഞ്ഞെടുപ്പ് നീളും

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ജനുവരിയില്‍ നിന്ന് ഏപ്രിലിലേക്ക് നീളും. രാഹുലിന് തയ്യാറെടുപ്പുകള്‍ക്കായി സമയം വേണമെന്നാണ് ആവശ്യം. അതേസമയം ഒരു വിഭാഗം പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കാന്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ജി23 ഇത് മുടക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ അഴിമതി കറയാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്. ഇത് കോണ്‍ഗ്രസിനാകെ ദോഷകരമായി മാറുമെന്നാണ് ഇവര്‍ പറഞ്ഞത്. ബിജെപി പ്രതിരോധിക്കുമ്പോള്‍ ഇത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയായും മാറുമെന്ന് ഇവര്‍ പറഞ്ഞു. രാഹുല്‍ മാത്രമാണ് ഇപ്പോഴുള്ള ഓപ്ഷന്‍.

സോണിയ നിയന്ത്രിക്കും

സോണിയ നിയന്ത്രിക്കും

രാഹുലിന്റെ ടീമിനെ താന്‍ മുമ്പ് ടീം ഉണ്ടാക്കിയത് പോലെ സജ്ജമാക്കാന്‍ സോണിയയുടെ സഹായവുമുണ്ടാകും. അതിനാണ് മൂന്ന് പേരെ കൂടെ തന്നെ നിര്‍ത്തുന്നത്. ചര്‍ച്ചയില്‍ സോണിയക്ക് മുന്‍തൂക്കവുമുണ്ട്. കാരണം 1998ല്‍ നിരവധി എതിരാളികള്‍ സോണിയക്ക് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സോണിയയുടെ കരുത്തിനോളം പോന്ന നേതാക്കള്‍ ആരുമില്ല. അശോക് ഗെലോട്ടിനെ എഐസിസിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കമാണ് നടക്കുന്നത്. സച്ചിന്‍ പൈലറ്റിനെ കാര്യങ്ങള്‍ ഏല്‍പ്പിക്കാനാണ് സോണിയ താല്‍പര്യപ്പെടുന്നത്.

രാഹുല്‍ ഇല്ലെങ്കിലും ബദല്‍

രാഹുല്‍ ഇല്ലെങ്കിലും ബദല്‍

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നില്ലെങ്കിലും ജി23 നേതാക്കള്‍ മറ്റൊരു തന്ത്രം കണ്ടെത്തിയിട്ടുണ്ട്. മുകുള്‍ വാസ്‌നിക്കിനെ താല്‍ക്കാലിക അധ്യക്ഷനാക്കാനാണ് തീരുമാനം. രാഹുല്‍ വരണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കാനുള്ള പ്രധാന കാരണം യുപിഎ അധ്യക്ഷ പദവിയാണ്. അതിനായി ശരത് പവാര്‍ കൂടി രംഗത്തുണ്ട്. പക്ഷേ പവാര്‍ അത് പരസ്യമായി പറയില്ല. അത് മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ ബാധിക്കുമെന്ന് പവാറിന് നന്നായറിയാം. അതുകൊണ്ട് മറ്റുള്ളവര്‍ ഇക്കാര്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈ പദവി നഷ്ടപ്പെട്ടാല്‍ അത് യുപിഎയിലെ കോണ്‍ഗ്രസിന്റെ ആധിപത്യം തന്നെ ഇല്ലാതാക്കും.

cmsvideo
  ഇതാണ് ജനാധിപത്യം സംഘികളുടേത് മതാധിപത്യവും | Oneindia Malayalam
  പവാര്‍ മാത്രം

  പവാര്‍ മാത്രം

  പവാര്‍ കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍ക്കുള്ള വലിയ ഓപ്ഷനാണ്. ബിജെപിക്കെതിരെ വലിയ സഖ്യം എന്നുള്ളതാണ് വിമതരുടെ ലക്ഷ്യം. എന്നാല്‍ ടീം രാഹുല്‍ ഇതിനെ അത്തരത്തില്‍ കാണുന്നില്ല. പവാര്‍ യുപിഎ അധ്യക്ഷനാക്കിയാല്‍ പ്രഫുല്‍ മഹന്ദ, കെ ചന്ദ്രശേഖര റാവു, മമത ബാനര്‍ജി, നവീന്‍ പട്‌നായിക്ക് എന്നിവര്‍ യുപിഎയിലെത്താന്‍ തയ്യാറാണ്. ഇങ്ങനെ വന്നാല്‍ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി സഖ്യത്തിലും കോണ്‍ഗ്രസിലും ഇല്ലാതാവും. അതാണ് ജി23 നേതാക്കളുടെ ആവശ്യം. ഇതിനെ ഇല്ലാതാക്കണമെങ്കില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ മറ്റ് മാര്‍ഗങ്ങളില്ല.

  English summary
  sonia gandhi will ask for assurance from g23 leaders, rahul gandhi may get support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X