കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനും പ്രിയങ്കയ്ക്കും എതിര്‍പ്പില്ല, പ്രശാന്തിനെ എതിര്‍ത്തത് ഇവര്‍, സോണിയ തീരുമാനിക്കും

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ എടുക്കുന്ന കാര്യത്തില്‍ വീണ്ടും കണ്‍ഫ്യൂഷന്‍. സോണിയ ഗാന്ധി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ ഈ വിഷത്തില്‍ ഏക സ്വരം ഇതുവരെ ഉണ്ടായിട്ടില്ല. പ്രധാനമായും നേതാക്കളുടെ ഭയം കിഷോര്‍ വന്നാല്‍ സംഭവിക്കുന്ന അഴിച്ചുപണിയാണ്. ഒന്ന് മുകള്‍ തട്ടിലെ നേതാക്കളില്‍ പലര്‍ക്കും സ്ഥാനം നഷ്ടപ്പെടുമെന്നതാണ്.

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

എല്ലാ നേതാക്കളുടെ ജനപ്രീതി പരിശോധിക്കുന്ന രീതി പ്രശാന്തിന്റെ ഐപാക്കിനുണ്ട്. അതുകൊണ്ട് കപില്‍ സിബല്‍ മുതലുള്ള നേതാക്കള്‍ക്ക് യാതൊരു ജനപ്രീതിയുമില്ലെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. പിന്നെ ഇവരെ മാറ്റി നിര്‍ത്തുക വളരെ എളുപ്പമുള്ള കാര്യമാണ്. ജി23യിലെ നല്ലൊരു വിഭാഗം നേതാക്കളും പ്രശാന്തിനെ എതിര്‍ക്കാന്‍ കാരണം ഇതാണ്.

1

പ്രശാന്തിന്റെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചൂണ്ടിക്കാണിക്കുന്നത് ജെഡിയുവില്‍ അദ്ദേഹം ഉണ്ടായിരുന്നപ്പോവുള്ള പ്രശ്‌നങ്ങളാണ്. നിതീഷ് കുമാറുമായി തെറ്റി പിരിഞ്ഞ് കിഷോര്‍ ജെഡിയു വിട്ടിരുന്നു. അതുപോലെ കോണ്‍ഗ്രസിനും സംഭവിക്കാമെന്നും, ഗാന്ധി കുടുംബത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാമെന്നും ഇവര്‍ ഉന്നയിക്കുന്നു. അതേസമയം ജൂലായില്‍ ഗാന്ധി കുടുംബവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശാന്തിനെ പ്രവര്‍ത്തന ശൈലയില്‍ ഇവര്‍ സംതൃപ്തിയിലാണ്. അതേസമയം പാര്‍ട്ടിയില്‍ എതിര്‍പ്പ് വന്ന സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് നിലപാട്.

2

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ പ്രശാന്തിനൊപ്പം യുപി തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ രണ്ട് പേര്‍ക്കും പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിലേക്ക് യാതൊരു എതിര്‍പ്പുമില്ല. അതേസമയം സോണിയാ ഗാന്ധിക്കും എതിര്‍പ്പുണ്ടാവാന്‍ സാധ്യതയുണ്ടാവില്ല. പ്രശാന്ത് വരുന്നതോടെ ആരൊക്കെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്ന് കണ്ടെത്താനും സാധിക്കും. അത് നേതൃത്വത്തിലെ പാകപിഴകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കും. സീനിയര്‍ നേതാക്കളില്‍ പകുതി പേര്‍ പ്രശാന്ത് വരുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. കമല്‍നാഥും അശോക് ഗെലോട്ടുമെല്ലാം ഇതിനെ പിന്തുണയ്ക്കുന്നവരാണ്.

3

കമല്‍നാഥിനെ വരുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം പ്രശാന്ത് സഹായിക്കാനുള്ള സാധ്യത ശക്തമാണ്. രാജസ്ഥാനിലെ മാറ്റങ്ങളും പ്രശാന്ത് നിര്‍ദേശിച്ചുവെന്നാണ് സൂചന. പ്രതിപക്ഷ യോഗത്തില്‍ വെച്ചായിരുന്നു രാഹുല്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചത്. അത് തന്നെ പ്രശാന്തിന്റെ ഇടപെടലാണെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു. സച്ചിന്‍ പൈലറ്റിന്റെ പിണക്കാത്ത രീതിയിലുള്ള ഗെയിം പ്ലാനാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡ സംസ്ഥാന അധ്യക്ഷനാവണമെന്ന് പറഞ്ഞപ്പോള്‍ മകന്‍ ദീപേന്ദര്‍ ഹൂഡയെ അധ്യക്ഷനാക്കാമെന്ന് പ്രിയങ്ക ഉറപ്പ് കൊടുത്തതും പ്രശാന്തിന്റെ ഇടപെടലിലൂടെയാണ്. ക്ലീന്‍ ഇമേജിന് വേണ്ടിയാണിത്. ഭൂപീന്ദര്‍ അഴിമതിക്കാരനാണെന്ന വിളിപ്പേരുണ്ട്.

4

കപില്‍ സിബലും ഗുലാം നബി ആസാദും ശശി തരൂരും പ്രശാന്തിനെ കൊണ്ടുവരേണ്ട എന്ന വിഭാഗത്തില്‍ വരുന്നതാണ്. ജി23യിലെ എല്ലാ നേതാക്കളും പ്രശാന്തിനെ തുറന്ന് എതിര്‍ക്കുന്നില്ല. പെട്ടെന്ന് ഒരു തീരുമാനം ഇക്കാര്യത്തില്‍ വേണ്ട എന്ന് അവരില്‍ ചിലര്‍ സിബലിനെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. പ്രശാന്ത് വരുന്നത് കൊണ്ട് മാറ്റമുണ്ടാകില്ലെന്നും, മാറ്റം വേണ്ടത് ഉന്നതാധികാര സമിതിയിലാണെന്നും ഇവര്‍ പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പും ഇവര്‍ നിര്‍ദേശിക്കുന്നു. അതേസമയം പ്രശാന്ത് കോണ്‍ഗ്രസില്‍ നടപ്പാക്കേണ്ട കുറച്ച് നിര്‍ദേശങ്ങള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. റാലികളും പ്രതിപക്ഷ യോഗങ്ങളുമെല്ലാം ഇതില്‍ വരും.

5

കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ പോലെയല്ല എന്നതാണ് പ്രശാന്തിനുള്ള വെല്ലുവിളി. കോണ്‍ഗ്രസ് പല വിഭാഗങ്ങളിലായി പരന്ന് കിടക്കുന്ന പാര്‍ട്ടിയാണ്. ഒരാളെ തഴഞ്ഞാല്‍ പ്രശ്‌നം ആ വഴിക്കാവും. തൃണമൂല്‍ മമതയ്ക്ക് പിന്നിലോ ഡിഎംകെ സ്റ്റാലിന് പിന്നിലോ നില്‍ക്കുന്നത് പോലുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പ്രശാന്തിനെ കഴിയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അഹമ്മദ് പട്ടേലിന് സമാനമായ റോള്‍ വഹിക്കാന്‍ കരുത്തുള്ള ഒരു നേതാവിനെ കോണ്‍ഗ്രസ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെ മുമ്പ് കിഷോര്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ സര്‍വാധിപത്യത്തോടെയുള്ള പ്രശാന്തിന് വരവിന് മാത്രമേ ഇപ്പോള്‍ സാധ്യതയുള്ളൂ. അല്ലാതൊരു റോളിന് അദ്ദേഹവും സമ്മതിക്കില്ല.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
sonia gandhi will decide prashant kishor's entry into congress, rahul priyanka have no objection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X